ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം
ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം 2002 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ജർമ്മൻ റൊമാന്റിക് കോമഡി-നാടക ചിത്രമായിരുന്നു. ഗുരീന്ദർ ഛദ്ദ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പർമിന്ദർ ചദ്ദ, കെയ്റ നൈറ്റ്ലി, ജൊനാഥൻ റൈസ് മേയേഴ്സ്, അനുപം ഖേർ, ഷസ്നായ് ലെവീസ്, ആർച്ചി പഞ്ചാബി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ഈ ചിത്രത്തിൻറെ തലക്കെട്ട് മികച്ച ഫുട്ബോൾ കളിക്കാരനായ ഡേവിഡ് ബെക്കാമിൻറെ പേരിനെ ആസ്പദമാക്കിയാണ്. ലണ്ടനിലുള്ള പഞ്ചാബി സിഖുകാരുടെ 18 വയസ്സുള്ള മകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഫുട്ബോൾ കളിയിൽ അതിയായ കമ്പമുള്ള അവളെ പെൺകുട്ടിയാണെന്ന കാരണത്താൽ മാതാപിതാക്കൾ കളിയിൽനിന്നു വിലക്കുന്നു. എന്നാൽ അവൾ ഒരു പ്രാദേശിക വനിതാ ടീമിൽ അംഗമാകുകയും അത് അവൾക്കു ടീമിൻറെ ഉന്നതിയിലേയ്ക്കുള്ള സഞ്ചരിക്കുന്നതിനുള്ള വഴി തുറക്കുകയും ചെയ്യുന്നു. ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം 2002 ഏപ്രിൽ 12 ന് റെഡ്ബസ് ഫിലിം ഡിസ്ട്രിബ്യൂഷനും ഇതിൻറെ ഡിവിഡി, വി എച്ച് എസ് എന്നിവ 2002 നവംബർ 18 ന് വാർണർ ഹോം വീഡിയോയും റിലീസ് ചെയ്തു. സിനിമ നിരൂപകരെ ആശ്ചര്യപ്പെടുത്തുകയും അനുകൂലമായ അവലോകനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. 6 മില്ല്യൻ ഡോളർ ബജറ്റിൽ നിർമ്മിച്ച ചിത്രം 76 മില്ല്യൺ ഡോളറിലധികം സമ്പാദിച്ചു. ചിത്രത്തിൻറെ സ്റ്റേജ് മ്യൂസിക് പതിപ്പ് ജൂൺ 24, 2015 ന് ലണ്ടനിലെ ഫീനിക്സ് തിയേറ്ററിൽ അരങ്ങേറിയിരുന്നു.[3]
ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം | |
---|---|
Two sporty girls hugging. | |
സംവിധാനം | Gurinder Chadha |
കഥ | Gurinder Chadha |
അഭിനേതാക്കൾ | |
സംഗീതം | Craig Pruess |
ഛായാഗ്രഹണം | Jong Lin |
ചിത്രസംയോജനം | Justin Krish |
വിതരണം | Redbus Film Distribution |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ |
|
ബജറ്റ് | $6 million (£3.7 million) |
സമയദൈർഘ്യം | 112 minutes[1] |
ആകെ | $76.6 million[2] |
അവലംബം
തിരുത്തുക- ↑ "Bend It Like Beckham (12)". British Board of Film Classification. 11 March 2002. Archived from the original on 2017-09-29. Retrieved 23 September 2016.
- ↑ ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം
- ↑ "Bend It Like Beckham the Musical".
പുറംകണ്ണികൾ
തിരുത്തുക- ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം at AllMovie
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം
- മെറ്റാക്രിട്ടിക്കിൽ നിന്ന് ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം