ബെസ് ആംസ്ട്രോംഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

എലിബത്ത് കീ "ബെസ്സ്" ആംസ്ട്രോംഗ് (ജനനം: 1953, ഡിസംബർ 11) ഒരു അമേരിക്കൻ ചലച്ചിത്ര, നാടക, ടെലിവിഷൻ നടിയാണ്. 1984 ൽ ദ ഫോർ സീസൺസ് (1981), ഹൈ റോഡ് ടു ചൈന (1983), ജാസ്സ്-3ഡി (1983), നതിംഗ് ഇൻ കോമൺ (1986) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ എബിസി ടെലിവിഷൻ പരമ്പരയായ മൈ സോ കോൾഡ് ലൈഫ്, മറ്റു നിരവധി ടെലിവിഷൻ പരമ്പരകളിലും അവർ തൻറെ അഭിനയം കാഴ്ച് വച്ചിരുന്നു.

ബെസ്സ് ആംസ്ട്രോംഗ്
Armstrong in On Our Own (1977).
ജനനം
എലിസബത്ത് കീ ആംസ്ട്രോംഗ്

(1953-12-11) ഡിസംബർ 11, 1953  (70 വയസ്സ്)
തൊഴിൽനടി
സജീവ കാലം1975–ഇതുവരെ
ജീവിതപങ്കാളി(കൾ)ജോൺ ഫീഡ്ലർ (1985–present) 3 children
ക്രിസ് കരേരാസ് (1983–1984) (divorced)

ജീവിതരേഖ തിരുത്തുക

ലൂയിസെ അല്ലൻറെയും (നേരത്തേ, പാർലാൻഡ്) ഗിൽമാൻ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അലക്സാണ്ടർ ആംസ്ട്രോംഗിൻറെയും മകളായി മേരിലാൻഡിലെ ബാൾട്ടിമോറിലാണ് ബെസ് ആംസ്ട്രോംഗ് ജനിച്ചത്.[1][2] ബ്രൈൻ മാവർ വനിതാ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ലത്തീനിലും അഭിനയകലയിലും (ജിം ബാൺഹിൽ, ജോൺ എമിഗ് എന്നിവരോടൊപ്പം) ബിരുദമെടുത്തിരുന്നു.ബ്രൈൻ മാവിർ, ബ്രൗൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽവച്ച് ഏകദേശം 100 ലധികം സ്റ്റേജ് നാടകങ്ങളിൽ പങ്കെടുത്തിരുന്നു.

സിനിമകൾ തിരുത്തുക

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1978 ഗെറ്റിംഗ് മാരീഡ് Kristine Lawrence TV Movie
1978 ഹൌ റ്റു പിക് അപ് ഗേൾസ്! Sally Claybrook TV Movie
1979 വാക്കിംഗ് ത്രൂ ദ ഫയർ Walking Through the Fire TV Movie
1979 11th വിക്ടിം Jill Kelso TV Movie
1981 ദ ഫോർ സീസൺസ് Ginny Newley
1982 ജെക്കിൽ ആൻ ഹൈഡ്.... ടുഗദർ ഏഗേൻ Mary Carew
1983 ഹൈ റോഡ് ടു ചൈന Eve Nominated — Saturn Award for Best Actress
1983 ജാസ് 3-D Dr. Kathryn 'Kay' Morgan
1983 ദിസ് ഗേൾ ഫോർ ഹൈർ B.T. Brady
1984 ലേസ് Judy Hale TV miniseries
1984 ദ ഹൌസ് ഓഫ് ഗോഡ് Cissy Anderson
1986 നതിംഗ് ഇൻ കോമൺ Donna Mildred Martin
1989 മദർ, മദർ Kate Watson
1989 സെക്കന്റ് സൈറ്റ് Sister Elizabeth
1993 ഡ്രീം ലവർ Elaine
1993 ദ സ്കേറ്റ്ബോർഡ് കിഡ് Maggie
1994 സീരിയൽ മോം Eugene Sutphin's Nurse Cameo
1994 ടേക് മീ ഹോം എഗേൻ Connie TV Movie
1995 ഷി സ്റ്റുഡ് എലോണ്: ദ ടെയിൽഹുക്ക് സ്കാൻഡൽ Barbara Pope TV Movie
1995 സ്റ്റോളൻ ഇന്നസൻസ് Becky Sapp TV Movie
1995 മിക്സഡ് ബ്ലെസിംഗ്സ് Pilar Graham Coleman TV Movie
1996 ഫൊർഗോട്ടൺ സിൻസ് Roberta 'Bobbie' Bradshaw TV Movie
1996 The Perfect Daughter Jill Michaelson TV Movie
1996 ഷി ക്രൈഡ് നോ Denise Connell TV Movie
1996 ക്രിസ്തുമസ് എവരി ഡേ Molly Jackson TV Movie
1997 ദാറ്റ് ഡാൺ ക്യാറ്റ് Judy Randall
1998 പെക്കെർ Dr. Klompus
1998 ഫോർ എവർ ലവ് Gail TV Movie
1998 വെൻ ഇറ്റ് ക്ല്ക്ക്സ് Betsy Cummings
2000 ഡയമണ്ട് മെൻ Katie Harnish
2002 ഹെർ ബെസ്റ്റ് ഫ്രണ്ട്സ് ഹസ്ബന്റ് Mandy Roberts TV Movie
2008 കോർപ്പറേറ്റ് അഫയേർസ് Emily Parker
2008 നെക്സ്റ്റ് ഓഫ് കിൻ Susan
2012 ഐ മാരിഡ് ഹൂ? Elaine TV Movie

അവലംബം തിരുത്തുക

  1. "Bess Armstrong Biography (1953-)". Filmreference.com. 1953-12-11. Retrieved 2014-03-19.
  2. https://news.google.com/newspapers?id=sM0lAAAAIBAJ&sjid=YPUFAAAAIBAJ&pg=6534,1316956&dq=afro-talks-with-bess-armstrong&hl=en
"https://ml.wikipedia.org/w/index.php?title=ബെസ്_ആംസ്ട്രോംഗ്&oldid=3940204" എന്ന താളിൽനിന്ന് ശേഖരിച്ചത്