സീബ്ര ലൈൻ സൂചിപ്പിക്കുന്നതിന് ട്രാഫിക്കിൽ ഉപയോഗിക്കുന്ന പ്രകാശ സംവിധാനമാണ് ബെലീഷ ബീക്കൺ. കറുപ്പ് വെളുപ്പ് നിറത്തോടുകൂടിയ ഒരു പോസ്റ്റിന് മുകളിൽ സ്ഥാപിക്കുന്ന മഞ്ഞ നിറത്തോടു കൂടിയതും വൃത്തം അല്ലെങ്കിൽ (ഗ്ലോബ്) ആകൃതിയുള്ളതുമായ പ്രകാശസ്രോതസ്സാണ് ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റംഗവും ഗതാഗത മന്ത്രിയുമായിരുന്ന ലെസ്‌ലി ഹോർ-ബെലിഷ, 1934 ൽ, കാൽനടയാത്രക്കാർക്ക് പാത മുറിച്ച് കടക്കുന്നതിന് വേണ്ടി ഈ സംവിധാനം ഏർപ്പെടുത്തിയതിന്റെ സ്മരണാർത്ഥമാണ് 'ബെലീഷ ബീക്കൺ' എന്ന് ഇതിന് പേര് ലഭിച്ചത്[1]. ഇങ്ങനെയുള്ള ഇടങ്ങളിൽ പിന്നീട് സീബ്ര ലൈൻ അടയാളപ്പെടുത്തകയാണുണ്ടായത്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർക്കാണ് വാഹനങ്ങള അപേക്ഷിച്ച് മുൻഗണന.

LED ബെലീഷ ബീക്കൺ- കാഞ്ഞങ്ങാട് നഗരത്തിൽ നിന്നുള്ള ദൃശ്യം
ബെലീഷ ബീക്കൺ പ്രവർത്തനം- കാഞ്ഞങ്ങാട് നഗരത്തിൽ നിന്നുള്ള ദൃശ്യം

സീബ്ര കോസ്റ്റിംഗിൽ ശ്രദ്ധ നൽകുന്നതിന് ഡ്രൈവർമാരെ ബെലീഷ ബീക്കൺ സഹായിക്കുന്നു. രാത്രികാല ഡ്രൈവിങ്ങിൽ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു. ബീക്കൺ മിന്നുന്നതിന്റെ സമയക്രമം വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമാണ്. ഇന്ത്യയിൽ ഇത് ശരാശരി രണ്ട് സെക്കന്റ് ആണ്. ആദ്യകാലങ്ങളിലെ ബൾബുകളെ അപേക്ഷിച്ച് ഊർജ്ജക്ഷമത കൂടിയ എൽ. ഇ. ഡി. പ്രകാശ സ്രോതസ്സാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2015 മുതൽ സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ബെലീഷ ബീക്കൺ പ്രയോഗത്തിൽ വന്നു[2]. കേബിൾ ഒഴിവാക്കി പോസ്റ്റിൽത്തന്നെ സോളാർ പാനലും ബാറ്ററിയും ക്രമീകരിക്കാനാവുന്നു എന്ന മെച്ചമുണ്ട്. വൈദ്യുതിച്ചെലവ് ഒഴിവാകുന്നു.

ചിത്രശാല

തിരുത്തുക

ഇതുകൂടി കാണുക

തിരുത്തുക
  1. "Public Information Films | 1945 to 1951 | Film index | Pedestrian Crossing". Nationalarchives.gov.uk. Retrieved 2017-03-05.
  2. Solar Power Belisha Beacon Patent No: GB2519445 - owner Ticknall Solar Ltd
"https://ml.wikipedia.org/w/index.php?title=ബെലീഷ_ബീക്കൺ&oldid=3257498" എന്ന താളിൽനിന്ന് ശേഖരിച്ചത്