എലിസബത്ത് ക്വാരിയർ ബാങ്കർ (6 മാർച്ച് 1921 - 7 ഫെബ്രുവരി 2010) പീഡിയാട്രിക് ന്യൂറോപാത്തോളജിയിലെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ന്യൂറോളജിസ്റ്റായിരുന്നു. 1983-ൽ ചൈൽഡ് ന്യൂറോളജി സൊസൈറ്റിയുടെ ഹോവർ അവാർഡ് നേടുന്ന ആദ്യ വനിതയായി അവർ ശ്രദ്ധേയത നേടി.[1]

ബെറ്റി ക്യു. ബാങ്കർ
ജനനം6 മാർച്ച് 1921
മരണം7 ഫെബ്രുവരി 2010 (89 വയസ്)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംആൽബനി മെഡിക്കൽ കോളേജ്
പുരസ്കാരങ്ങൾ
  • 1966 Weil Award for Best Paper on Experimental Neuropathology Presented at the Annual Meeting of the American Association of Neuropathology
  • 1983 Child Neurology Society Hower Award
  • 1986 Book Award of the American Medical Writers Association
  • 2011 MetroHealth Medical Hall of Honor
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്വാധീനങ്ങൾ

ആദ്യകാലജീവിതം

തിരുത്തുക

ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ബെറ്റി ക്യു. ബാങ്കർ ലോംഗ് ഐലൻഡിലാണ് വളർന്നത്. ഇത്താക്ക കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അൽബാനി മെഡിക്കൽ കോളേജിൽ ചേരുന്നതിന് മുമ്പുള്ള കുറച്ച് വർഷങ്ങൾ അവർ ഒരു ഹൈസ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്നു.[2]

മെഡിക്കൽ പരിശീലനം

തിരുത്തുക

ഡെറക് ഡെന്നി-ബ്രൗണിന്റെ (1901-1981) കീഴിൽ ബോസ്റ്റൺ സിറ്റി ഹോസ്പിറ്റലിൽ ന്യൂറോളജി റെസിഡൻസി ചെയ്ത ബാങ്കർ, അവരോടൊപ്പം 1954 ൽ പ്രസിദ്ധീകരിക്കപ്പെട്ട "അമോർഫോസിന്തസിസ് ഫ്രം ലെഫ്റ്റ് പാരീറ്റൽ ലെഷൻ" എന്ന പ്രബന്ധം എഴുതി.[3] 1953-ൽ അവർ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ന്യൂറോപാത്തോളജി റെസിഡന്റ് ആയി. ന്യൂറോപാത്തോളജിസ്റ്റ് റെയ്മണ്ട് ഡെലസി ആഡംസ് (1911-2008), ന്യൂറോളജിസ്റ്റ് മൗറീസ് വിക്ടർ (1920-2001) എന്നിവരോടൊപ്പം, മസ്കുലർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ മൈലോമ എന്നിവയെക്കുറിച്ച് അവർ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

തിരുത്തുക

1956-ൽ, ന്യൂറോളജിസ്റ്റ് മൗറീസ് വിക്ടറെ അവർ വിവാഹം കഴിച്ചു. ആഡംസ് ആൻഡ് വിക്ടേഴ്‌സ് പ്രിൻസിപ്പിൾസ് ഓഫ് ന്യൂറോളജി എന്ന പാഠപുസ്തകം റെയ്മണ്ട് ഡെലസി ആഡംസിനൊപ്പം 1977-ൽ മക്‌ഗ്രോ ആദ്യമായി പ്രസിദ്ധീകരിച്ചിതിൻറെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. അവർക്ക് ഒരു മകനുണ്ടായിരുന്നു.[4]

  1. {{cite web |title=Child Neurology Society |url=https://www.childneurologysociety.org/calling/cns-awards/hower/
  2. Engel, Andrew G.; Herrick, Maie Kaarsoo; Bray, Garth M. (2010). "Betty Q. Banker, MD (1921–2010)". Journal of Neuropathology & Experimental Neurology. 69 (8). doi:10.1097/NEN.0b013e3181e7e491.
  3. Denny-Brown, Derek; Banker, Betty Q. (1954). "Amorphosynthesis from Left Parietal Lesion". A.M.A. Archives of Neurology and Psychiatry. 71 (3). doi:10.1001/archneurpsyc.1954.02320390032003.
  4. Saxon, Wolfgang (29 June 2001). "Maurice Victor, 81, a Neurologist and Teacher". New York Times.
"https://ml.wikipedia.org/w/index.php?title=ബെറ്റി_ക്യു._ബാങ്കർ&oldid=3862896" എന്ന താളിൽനിന്ന് ശേഖരിച്ചത്