ബെറ്റി അക്കർമാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ബെറ്റി ലൂയിസ് അക്കർമാൻ (ജീവിതകാലം: ഫെബ്രുവരി 28, 1924 - നവംബർ 1, 2006) ടെലിവിഷൻ മേഖലയിലെ പ്രവർത്തനത്തിലൂടെ അംഗീകാരം നേടിയ ഒരു അമേരിക്കൻ നടിയായിരുന്നു.

ബെറ്റി അക്കർമാൻ
പ്രമാണം:Bettye Ackerman.jpg
1960-കളിലെ ടെലിവിഷൻ പരമ്പരയായ ബെൻ കേസിയിൽ വിൻസ് എഡ്വേർഡ്സ്ക്കൊപ്പം അക്കർമാൻ
ജനനം
ബെറ്റി ലൂയിസ് അക്കർമാൻ

ഫെബ്രുവരി 28, 1924
മരണംനവംബർ 1, 2006(2006-11-01) (പ്രായം 82)
മറ്റ് പേരുകൾബെറ്റി അക്കർമാൻ ജാഫ്
തൊഴിൽനടി, കലാകാരി
സജീവ കാലം1953–1994
ജീവിതപങ്കാളി(കൾ)
(m. 1956; died 1984)

ആദ്യകാലം

തിരുത്തുക

തെക്കൻ കരോലൈനയിലെ കോട്ടേജ്‌വില്ലിൽ ക്ലാരൻസ് കിൽഗോ അക്കർമാൻ, മേരി ബേക്കർ അക്കർമാൻ ദമ്പതികളുടെ നാല് കുട്ടികളിൽ ഒരാളായാണ് ബെറ്റി അക്കർമാൻ ജനിച്ചത് (മറ്റൊരു ഉറവിടത്തിൽനിന്നുള്ളവിവരങ്ങൾ പ്രകാരം അവർ തെക്കൻ കരോലൈനയിലെ വില്ലിസ്റ്റണിലാണ് ജനിച്ചത്).[1] തെക്കൻ കരോലൈനയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ബാർൺവെൽ കൗണ്ടിയിലെ വില്ലിസ്റ്റണിൽ ബാല്യകാലം ചെലവഴിച്ചു. 1945-ൽ തെക്കൻ കരോലൈനയിലെ കൊളംബിയ കോളേജിൽ നിന്ന് ബിരുദം നേടിയ അവർ താമസിയാതെ ന്യൂയോർക്ക് നഗരത്തിലേയ്ക്ക് യാത്ര തിരിച്ചു. ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയിൽ ബിരുദതലത്തിൽ നാടക പഠനം നടത്തിയ അവർ ലോസ് ഏഞ്ചൽസിലെ ഓട്ടിസ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോസഫ് മുഗ്നൈനി, ജോർജ്ജ് ഡിഗ്രോട്ട് എന്നിവരോടൊപ്പം കലാപഠനത്തിൽ മുഴുകി.[2]

ടെലിവിഷൻ

തിരുത്തുക

1961 മുതൽ 1966 വരെയുള്ള കാലത്ത് സംപ്രേക്ഷണെ ചെയ്ത എബിസി മെഡിക്കൽ നാടകീയ പരമ്പര ബെൻ കാസിയിൽ ഡോ. മാഗി ഗ്രഹാം എന്ന കഥാപാത്രത്തെ അക്കർമാൻ അവതരിപ്പിച്ചു. ബ്രാക്കൻസ് വേൾഡ് എന്ന പരമ്പരയിൽ ആൻ ഫ്രേസറായും റിട്ടേൺ ടു പെയ്‌ടൺ പ്ലേസ് എന്ന ഡേ ടൈം പ്രോഗ്രാമിൽ കോൺസ്റ്റൻസ് മക്കെൻസി എന്ന കഥാപാത്രമായു അവർ അഭിനയിച്ചു.[3] എലിസബത്ത് ബ്രാഡ്ബറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രൈം ടൈം സോപ്പ് ഓപ്പറയായ ഫാൽക്കൺ ക്രെസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ അവർ പ്രത്യക്ഷപ്പെട്ടു. 1965 ൽ റെയ്മണ്ട് ബർ അഭിനയിച്ച പെറി മേസണിന്റെ രണ്ട് എപ്പിസോഡുകളിലും അവർ പ്രത്യക്ഷപ്പെട്ടു.

അലക്‌സാണ്ടർ കിർക്ക്‌ലാൻഡിൻറെ നാടക സംഘത്തിൻറെ ഭാഗമായി ഓസ്കാർ വൈൽഡിന്റെ സലോമി എന്ന ഏകാങ്ക നാടകത്തിൽ അക്കർമാൻ പ്രധാന വേഷം ചെയ്തു.

1959-ൽ ഫേസ് ഓഫ് ഫയർ എന്ന ചിത്രത്തിലൂടെ അക്കർമന്റെ സിനിമാ അരങ്ങേറ്റം നടത്തി.[4]

സ്വകാര്യ ജീവിതം

തിരുത്തുക

1956 ജൂൺ 7-ന്, 32-ആം വയസ്സിൽ, അക്കർമാൻ, ബെൻ കേസി പരമ്പരയിലെ സഹനടനും 65 വയസ്സുകാരനുമായ സാം ജാഫയെ വിവാഹം കഴിച്ചു. പ്രായത്തിൽ 33 വർഷത്തെ വ്യത്യാസമുണ്ടെങ്കിലും, 1984-ൽ കാൻസർ ബാധിച്ച് ജാഫ് മരണമടയുന്നതവരെ ദമ്പതികൾ വിജയകരവും സന്തുഷ്ടവുമായ ഒരു ദാമ്പത്യം നയിച്ചു.[5][6] അവർക്ക് കുട്ടികളില്ലായിരുന്നു. കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ഭവനം വിൽപ്പന നടത്തിയ അവർ 1998-ൽ തെക്കൻ കരോലൈനയിലെ തന്റെ വലിയ കുടുംബത്തിനടുത്തേയ്ക്ക് മടങ്ങിപ്പോയി.[7] അധികം താമസിയാതെ അവർ അൽഷിമേഴ്സ് രോഗത്തിന് അടിമയായി.

തെക്കൻ കരോലിനയിലെ കൊളംബിയയിൽവച്ച് സ്ട്രോക്ക് ബാധിച്ച അക്കർമാൻ 2006 നവംബർ 1 ന് അന്തരിച്ചു.[8] മരണസമയത്ത് അവർക്ക് 82 വയസ്സായിരുന്നു.[9] തെക്കൻ കരോലൈനയിലെ വില്ലിസ്റ്റൺ സെമിത്തേരിയിലാണ് അവർ സംസ്കരിക്കപ്പെട്ടത്.[10]

  1. "Bettye Ackerman". Variety. November 20, 2006. Retrieved 17 February 2016.
  2. "Actress plans to exhibit monotypes at Erskine". South Carolina, Greenwood. The Index-Journal. March 1, 1982. p. 5. Retrieved February 16, 2016 – via Newspapers.com.  
  3. "Bettye Ackerman". Variety. November 20, 2006. Retrieved 17 February 2016.
  4. "Betty Jaffe". Pennsylvania, Indiana. The Indiana Gazette. November 21, 2006. p. 36. Retrieved February 16, 2016 – via Newspapers.com.  
  5. "Bettye Ackerman". Variety. November 20, 2006. Retrieved 17 February 2016.
  6. Peter B. Flint (March 25, 1984). "Sam Jaffe, a Character Actor on Stage and Film, Dies at 93". The New York Times.
  7. "Bettye Jaffe". Illinois, Chicago. The Daily Herald. November 22, 2006. p. 19. Retrieved February 15, 2016 – via Newspapers.com.  
  8. "Bettye Jaffe". Illinois, Chicago. The Daily Herald. November 22, 2006. p. 19. Retrieved February 15, 2016 – via Newspapers.com.  
  9. "Betty Jaffe". Pennsylvania, Indiana. The Indiana Gazette. November 21, 2006. p. 36. Retrieved February 16, 2016 – via Newspapers.com.  
  10. Resting Places: The Burial Places of 14,000 Famous Persons, by Scott Wilson
"https://ml.wikipedia.org/w/index.php?title=ബെറ്റി_അക്കർമാൻ&oldid=3982604" എന്ന താളിൽനിന്ന് ശേഖരിച്ചത്