ബെറിൽ ബെയിൻബ്രിഡ്ജ്
ഇംഗ്ലീഷ് എഴുത്തുകാരി
ഡെയ്ം ബെറിൽ മാർഗരറ്റ് ബെയിൻബ്രിഡ്ജ് DBE (ജീവിതകാലം: 21 നവംബർ 1932 - 2 ജൂലൈ 2010)[1][2] ബ്രിട്ടനിലെ ലിവർപൂൾ സ്വദേശിയായ ഇംഗ്ലീഷ് സാഹിത്യകാരിയായിരുന്നു. മനഃശാസ്ത്രപരമായ ഫിക്ഷൻ കൃതികളുടെ രചനയുടെ പേരിൽ അറിയപ്പെടുന്ന അവരുടെ കൃതികളിൽ പലപ്പോഴും ഇംഗ്ലീഷ് തൊഴിലാളി വർഗങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന വിചിത്രമായ കഥകളും ഉൾപ്പെട്ടിരുന്നു. 1977-ലും 1996-ലും മികച്ച നോവലിനുള്ള വിറ്റ്ബ്രെഡ് അവാർഡ് നേടിയ ബെയ്ൻബ്രിഡ്ജ് അഞ്ച് തവണ ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ഷാർലറ്റ് ഹിഗ്ഗിൻസ് 2007-ൽ അവരെ "ഒരു ദേശീയ നിധി" എന്നാണ് വിശേഷിപ്പിച്ചത്.[3] 2008-ൽ, ദ ടൈംസ് പത്രം അവരുടെ "1945 ന് ശേഷമുള്ള ഏറ്റവും മികച്ച 50 ബ്രിട്ടീഷ് സാഹിത്യകാരന്മാരുടെ" പട്ടികയിൽ ബെയിൻബ്രിഡ്ജിനെ ഉൾപ്പെടുത്തി.[4]
ബെറിൽ ബെയിൻബ്രിഡ്ജ് | |
---|---|
പ്രമാണം:Beryl Bainbridge circa 2000.jpg | |
ജനനം | ലിവർപൂൾ, ഇംഗ്ലണ്ട് | 21 നവംബർ 1932
മരണം | 2 ജൂലൈ 2010 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 77)
തൊഴിൽ | നോവലിസ്റ്റ് |
ശ്രദ്ധേയമായ രചന(കൾ) | ദ ഡ്രസ് മേക്കർ (1973); ദ ബോട്ടിൽ ഫാക്ടറി ഔട്ടിംഗ് (1974); ആൻ ഓവ്ഫുളി ബിഗ് അഡ്വഞ്ചർ (1989); എവരി മാൻ ഓഫ് ഹിംസെൽഫ് (1996); മാസ്റ്റർ ജോർജി (1998) |
പങ്കാളി | ഓസ്റ്റിൻ ഡേവീസ്
(m. 1954; div. 1959) |
പങ്കാളി | അലൻ ഷാർപ്പ് |
കുട്ടികൾ | റൂഡി ഡേവീസ് ഉൾപ്പെടെ 3 |
അവലംബം
തിരുത്തുക- ↑ Frontispiece of Injury Time by Beryl Bainbridge,1991 Penguin edition.
- ↑ Wroe, Nicholas (1 June 2002), "Filling in the gaps" (Beryl Bainbridge profile), The Guardian.
- ↑ Higgins, Charlotte (25 May 2007), "Bainbridge is seen through a grandson's eyes", The Guardian, London, England, archived from the original on 7 July 2012, retrieved 17 January 2008
- ↑ "The 50 greatest British writers since 1945". The Times. 5 January 2008. Archived from the original on 2011-04-25. Retrieved 19 February 2010.