ബെറിഞ്ചിയ ദേശീയോദ്യാനം
റഷ്യയുടെ ഏറ്റവും വടക്കുകിഴക്കു ഭാഗമായ ചുകോട്ക്ക ഓട്ടോണോമസ് ഒക്രുഗിന്റെ ("ചുകോട്ക്ക") കിഴക്കേ അറ്റത്താണ് ബെറിഞ്ചിയ ദേശീയോദ്യാനം (Russian: Берингия) സ്ഥിതിചെയ്യുന്നത്. ഇത് ബെറിങ് കടലിടുക്കിന്റെ പടിഞ്ഞാറു ഭാഗത്താണ് (അതായത് ഏഷ്യൻ ഭാഗത്ത് ) സ്ഥിതിചെയ്യുന്നത്.
ബെറിഞ്ചിയ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chukotka Autonomous Okrug |
Nearest city | Anadyr |
Coordinates | 64°22′N 173°18′E / 64.367°N 173.300°E |
Area | 30,532 ച. �കിലോ�ീ. (11,788 ച മൈ) |
Established | 2013 |
Governing body | Ministry of Natural Resources and Environment of the Russian Federation |
പൊതുവായ അവലോകനം
തിരുത്തുക11,000 ബി. സി. ഇ വരെ ഉദ്യാനത്തിന്റെ അതിർത്തിയെ ബെറിഞ്ചിയ എന്ന ലാന്റ് ബ്രിഡ്ജിലൂടെ വടക്കൻ അമേരിക്കയിലേക്ക് ബന്ധപ്പെട്ടിരുന്നു. കിഴക്കുഭാഗത്ത്, അലാസ്ക്കയിൽ, അമേരിക്കൻ നാഷനൽ പാർക്ക് സർവ്വീസ് നടത്തുന്ന ബെറിങ് ലാന്റ് ബ്രിഡ്ജ് ദേശീയോദ്യാനമുണ്ട്. റഷ്യയും അമേരിക്കയും തമ്മിൽ ഈ രണ്ട് ദേശീയോദ്യാനങ്ങളും തമ്മിൽ യോജിപ്പിച്ച് അതിർത്തി കടന്നുള്ള ഒരു അന്തർദേശീയ ഉദ്യാനമാക്കാനുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഒന്നും നിയമവിധേയമാക്കിയില്ല.[1] ഈ പ്രദേശത്ത് അങ്ങിങ്ങായി കാണപ്പെടുന്ന ജനങ്ങളിൽ ഭൂരിഭാഗവും തദ്ദേശീയ ചുക്ച്ചി ജനതയോ അല്ലെങ്കിൽ യുപിക് ജനതയോ ആണ്.[2] ഈ ഉദ്യാനത്തെ ഒരു ദേശീയോദ്യാനമായി അംഗീകരിക്കുന്നത് 2013ൽ ആണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Official Park Site, Beringia National Park (in Russian)". Ministry of Natural Resources and Environment of the Russian Federation. Retrieved 2015-11-01.
- ↑ "Map of Indigenous Peoples of the North of the Russian Federation". Norwegian Polar Institute. Retrieved December 29, 2015.