ബെനിത പെർസിയാൽ
ഇന്ത്യൻ ചിത്രകാരിയാണ് ബെനിത പെർസിയാൽ (ജനനം : 1978). തമിഴ്നാട് ലളിത കലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകമദിരാശിയിൽ ജനിച്ചു. ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സ് ആന്റ് പ്രിന്റ് മേക്കിംഗിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പ്രശസ്ത ചിത്രകാരൻ ഏ.പി. സന്താനരാജിന്റെ കുടുംബാംഗമായ ഇവർ നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
'ദി ഫയേഴ്സ് ഓഫ് ഫെയ്ത്' എന്ന കലാവിന്യാസമാണ് കൊച്ചിയിൽ അവതരിപ്പിച്ചിരുന്നത്.[1] യേശുക്രിസ്തുവിന്റെ രണ്ട് പൂർണകായശിൽപങ്ങളുൾപ്പെടെയാണ് പുരാതന വെയർഹൌസായ പെപ്പർ ഹൌസിലെ മുറിയിൽ ബെനിത അവതരിപ്പിച്ചത്. അവയിലൊന്ന് കഴുതപ്പുറത്തേറ്റി തുരത്തപ്പെടുന്ന ക്രിസ്തുവിന്റേതാണ്. അതോടൊപ്പമുള്ള യേശുവിന്റെ മാതാവ് മേരിയുടെ രൂപത്തിൽ നിന്ന് സുഗന്ധം പരക്കുന്നു. പ്രകൃതിദത്ത വസ്തുക്കളായ മരപ്പൊടി, കുന്തിരിക്കം, മൂര് തുടങ്ങിയവയും ഉണങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാണ് ബെനിത ശിൽപങ്ങൾ നിർമ്മിച്ചിരിക്കുന്നത്.[2]
പുരസ്കാരങ്ങൾ
തിരുത്തുക- തമിഴ്നാട് ലളിത കലാ അക്കാദമി അവാർഡ്
അവലംബം
തിരുത്തുക- ↑ "സംവാദത്തിന് അരങ്ങൊരുക്കി അംഗഭംഗം വന്ന യേശുവുമായി ബെനിത". suprabhaatham.com. Archived from the original on 2015-01-18. Retrieved 7 ജനുവരി 2015.
- ↑ കൊച്ചി മുസിരിസ് ബിനലെ കൈപ്പുസ്തകം (1 ed.). കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ.
{{cite book}}
:|access-date=
requires|url=
(help)