ബെനദോത്തോ അന്തലാമി
ഇറ്റാലിയൻ പ്രതിമാശില്പിയായിരുന്നു ബെനദോത്തോ അന്തലാമി. പാർമാ ഭദ്രാസനദേവാലയത്തിന്റെ ഭിത്തിയിൽ 1178-ൽ നിർമിച്ച ഒരു റിലീഫ് ശില്പത്തിൽ ബെനദത്തോയുടെ പേര് എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് ആ ശില്പശൈലിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇന്നും അറിയപ്പെടുന്നത്. 1196-ൽ ഇതേപട്ടണത്തിലുള്ള ജ്ഞാനസ്നാപന മന്ദിരത്തിലും ഇതുമാതിരി ശില്പങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. ക്രിമോണ, ബോർഗോസാൻഡോണിയോ, ഫോർലി, മിലാൻ, വേഴ്സെലി എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെടുന്ന കലാശില്പങ്ങൾ സൂക്ഷിക്കപ്പെട്ടുവരുന്നു. ഈ ശില്പങ്ങളിൽ ചിലത് ഇദ്ദേഹത്തിന്റെ ശൈലി പിൻതുടർന്ന ശിഷ്യന്മാരുടേതാകാനും ഇടയുണ്ട്. എന്തായാലും ഇദ്ദേഹത്തിന്റെ ലളിതവും ഋജുവുമായ സമീപനം ഈ ശില്പങ്ങളിൽ വ്യക്തമായി പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.
പുറംകണ്ണികൾ
തിരുത്തുക- http://www.wga.hu/frames-e.html?/html/a/antelami/index.html
- http://www.allposters.com/-st/Benedetto-Antelami-Posters_c64106_.htm
- http://www.facebook.com/pages/Benedetto-Antelami/111501128878205
- [1] Images for Antelami,Benedetto
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തലാമി, ബെനദത്തോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |