ബുസുലുക്സി ബോർ ദേശീയോദ്യാനം

ഒറ്റപ്പെട്ടു നിൽക്കുന്നതും ഏറ്റവും ഉയരമുള്ള പൈൻ മരങ്ങൾ കാണപ്പെടുന്നതുമായ ലോകത്തിലേതന്നെ ഏറ്റവും വലിയ പൈൻ മരക്കൂട്ടമായ ബുസുലുക് പൈൻ കാട് ബുസുലുക്സി ബോർ ദേശീയോദ്യാനത്തിൽ (Russian: Бузулукский бор) ഉൾപ്പെടുന്നു.[1] വോൾഗാനദിക്ക് കിഴക്കും തെക്കുള്ള യുറാൽ പർവ്വതനിരകളിലേക്കുള്ള മലനിരകളുടെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ബുസുലുക്സി ബോർ ദേശീയോദ്യാനത്തിനുചുറ്റും കിഴക്കൻ യൂറോപ്യൻ സമതലത്തിലെ സ്റ്റെപ്പികളാണുള്ളത്.

ബുസുലുക്സി ബോർ ദേശീയോദ്യാനം
Бузулукский бор (Russian)
Borovka River in Buzuluk forest
Map showing the location of ബുസുലുക്സി ബോർ ദേശീയോദ്യാനം
Map showing the location of ബുസുലുക്സി ബോർ ദേശീയോദ്യാനം
Location of Park
Locationസമാറ ഒബ്ലാസ്റ്റ്, ഒറെൻബർഗ് ഒബ്ലാസ്റ്റ്
Nearest cityസമാറ
Coordinates53°00′N 52°07′E / 53.000°N 52.117°E / 53.000; 52.117
Area106,000 hectares (261,932 acres; 1,060 km2; 409 sq mi)
Governing bodyMinistry of Natural Resources and Environment (Russia)

ഏകദേശം 106,000 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ബുസുലുസ്ക്കി ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. ഇതിന് വടക്കു- തെക്കായി 53 കിലോമീറ്ററും കിഴക്ക്- പടിഞ്ഞാറായി 34 കിലോമീറ്റരും വീതം നീളവുമുണ്ട്. [2] ഈ ഉദ്യാനം 2007 ലാണ് ഔദ്യോഗികമായി ഒരു ദേശീയോദ്യാനമായി അംഗീകരിച്ചതെങ്കിലും 1800കൾ മുതൽ ഇത് ഒരു ഫോറസ്റ്റ്രി മാനേജ്‌മെന്റ് പ്രദേശമാണ്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. A. M. Rusanov; E. V. Shein; E. Yu. Milanovskii. "The impact of Buzuluk pine stand on the surrounding landscapes and soil properties". Eurasian Soil Science, February 2008. Retrieved 2015-08-01.
  2. "Buzuluksky_Bor_National_Park (in Russian)". Official Park Website. Archived from the original on August 1, 2015. Retrieved 2015-07-23.