സാറാ ജോസഫ് എഴുതിയ ഒരു നോവലാണ് ബുധിനി. വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി.[1] ഈ നോവലിന് 2021-ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2][1]

ഉള്ളടക്കം തിരുത്തുക

സാന്താൾ ഗോത്ര വംശത്തിലെ ബുധിനി എന്ന പെൺകുട്ടി ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം.1959 ഡിസംബർ ആറിന് ഝാർഖണ്ഡിലെ ദാമോദർ നദിയിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ ദാമോദർവാലി കോർപ്പറേഷന്റെ (ഡി.വി.സി) നിർദ്ദേശപ്രകാരം മാലയിട്ട് സ്വീകരിക്കുകയും നെറ്റിയിൽ തിലകമണിയിക്കുകയും ചെയ്തു.[3] ഡി.വി.സി-യിലെ ഒരു തൊഴിലാളിയായിരുന്നു ആ കുട്ടി. ഡാമിന്റെ നിർമ്മാണത്തിന് വേണ്ടി കല്ലും മണ്ണും ചുമന്നവരിൽ ഒരാൾ എന്ന നിലയിൽ ആ പെൺകുട്ടിയെകൊണ്ടാണ് നെഹ്റു പാഞ്ചേത്ത് ഡാം രാജ്യത്തിന് സമർപ്പിച്ചതും ഉദ്ഘാടനം ചെയ്യിച്ചതും. നെഹ്രുവിന്റെ കഴുത്തിൽ മാലയിട്ടത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി 15 വയസ് മാത്രമുള്ള ആ പെൺകുട്ടിയെ സാന്താൾ ഗോത്രം ഊരു വിലക്കി ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയുണ്ടായി.[3]

കൃതിയെക്കുറിച്ച് നോവലിസ്റ്റ് തിരുത്തുക

ഒരു പത്രവാർത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനിയെങ്കിലും യഥാർത്ഥ ബുധിനിയുടെ ജീവിതകഥയോ ചരിത്ര നോവലോ അല്ല ഈ കൃതി എന്നും ചരിത്രവും ഫിക്ഷനും തമ്മിലും, വാർത്തയും ഫിക്ഷനും തമ്മിലും ഉള്ള സംയോജനമാണെന്നും നോവലിസ്റ്റ് അഭിപ്രായപ്പെടുന്നു.[3]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന്, നോവൽ 'ബുധിനി'". asianetnews.com. ഏഷ്യാനെറ്റ് ന്യൂസ്. 3 ജനുവരി 2022. Retrieved 4 ജനുവരി 2022.
  2. "ഓടക്കുഴൽ അവാർഡ്‌ സാറാ ജോസഫിന്, നോവൽ ബുധിനി". zeenews.india.com. Zee Hindustan മലയാളം. 3 ജനുവരി 2022. Retrieved 4 ജനുവരി 2022.
  3. 3.0 3.1 3.2 "എന്തു കൊണ്ട് ബുധിനി?'". malayalam.indianexpress.com. The Indian Express മലയാളം. 13 സെപ്റ്റംബർ 2019. Retrieved 4 ജനുവരി 2022.
"https://ml.wikipedia.org/w/index.php?title=ബുധിനി&oldid=3746663" എന്ന താളിൽനിന്ന് ശേഖരിച്ചത്