ബുത്തോസ്കോർപിയോ ചിന്നാറെൻസിസ്

കേരളത്തിലെ ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം തേളാണ് ബുത്തോസ്കോർപിയോ ചിന്നാറെൻസിസ് (ശാസ്ത്രീയനാമം: Buthoscorpio chinnarensis). സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഗവേഷണ വിദ്യാർഥിനി അശ്വതി, സീനിയർ ശാസ്ത്രജ്ഞൻ ഡോ. പി.എം. സുരേശൻ, പാരിസ് നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. വിൽസൻ ലോറൻസൊ എന്നിവരാണ് ഈ ഇനത്തെ കണ്ടെത്തിയത്. ചിന്നാറിലെ ചുരുളപ്പെട്ടി വനമേഖലയിലുള്ള മുൾക്കാടുകളാണ് ഇവയുടെ ആവാസ കേന്ദ്രം. തിളങ്ങുന്ന കറുപ്പുനിറത്തിലുള്ള ഇവ പാറക്കെട്ടുകൾക്കിടയിൽ ചെറിയ വണ്ടുകളെപ്പോലെ കാണപ്പെടുന്നു. തടിച്ച വാൽഭാഗം വയറിൻെറ മുകളിൽ കയറ്റിവെയ്ക്കുന്നത് ഇവയുടെ പ്രത്യേകതയാണ്. അതിനാൽ ഇവയെ തേളാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല.[1][2]

Buthoscorpio chinnarensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. chinnarensis
Binomial name
Buthoscorpio chinnarensis

അവലംബം തിരുത്തുക

  1. "New scorpion species discovered". wn.com. Archived from the original on 2015-08-20. Retrieved 20 ഓഗസ്റ്റ് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "പുതിയ ഇനം തേളിനെ കണ്ടത്തെി". Archived from the original on 2015-08-20. Retrieved 20 ഓഗസ്റ്റ് 2015.{{cite news}}: CS1 maint: bot: original URL status unknown (link)