ബുക്കിറ്റിങ്കി
ബുക്കിറ്റിങ്കി,(Indonesian: Kota Bukittinggi, മിനങ് കബു: Bukiktinggi, Jawi: بوكيق تيڠڬي), ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മൂന്നാമത്തെ വലിയ നഗരമാണ് 25.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിലെ ജനസംഖ്യ 124,000-ത്തിലധികമാണ്. പടിഞ്ഞാറൻ സുമാത്രൻ തലസ്ഥാന നഗരമായ പഡാംഗിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള മിനാങ്‌കബ മലമ്പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ മുഴുവൻ പ്രദേശവം ആഗം റീജൻസിയോട് നേരിട്ട് ചേർന്ന് 0°18′20″S 100°22′9″E / 0.30556°S 100.36917°E അക്ഷാംശ രേഖാംശങ്ങളിൽ സിംഗ്ഗലാംഗ് പർവ്വതം (നിഷ്‌ക്രിയം), മറാപ്പി പർവ്വതം (ഇപ്പോഴും സജീവമാണ്) എന്നീ അഗ്നിപർവ്വതത്തിനടുത്തായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 930 മീറ്റർ ഉയരത്തിൽ 16.1° മുതൽ 24.9°C വരെ താപനിലയോടെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ തണുത്ത കാലാവസ്ഥയാണുള്ളത്.
ബുക്കിറ്റിങ്കി | ||
---|---|---|
City of Bukittinggi Kota Bukittinggi | ||
Other transcription(s) | ||
• Jawi | بوكيق تيڠڬي | |
ജാം ഗഡാങ്ങും പ്രധാന ചത്വരവും | ||
| ||
Motto(s): Saayun Salangkah (Minangkabau: Same turn, same step) | ||
Location within West Sumatra | ||
Coordinates: 0°18′20″S 100°22′9″E / 0.30556°S 100.36917°E | ||
Country | Indonesia | |
Province | West Sumatra | |
• Mayor | Muhammad Ramlan Nurmatias[1][2] | |
• Vice Mayor | Irwandi | |
• ആകെ | 25.24 ച.കി.മീ.(9.75 ച മൈ) | |
ഉയരം | 930 മീ(3,050 അടി) | |
(2014) | ||
• ആകെ | 1,17,097 | |
• ജനസാന്ദ്രത | 4,600/ച.കി.മീ.(12,000/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Area code | (+62) 752 | |
Climate | Af | |
വെബ്സൈറ്റ് | www.bukittinggikota.go.id |
ഫോർട്ട് ഡി കോക്ക് എന്ന് മുൻകാലത്ത് അറിയപ്പെട്ടിരുന്ന ബുക്കിറ്റിങ്കിയെ ഒരിക്കൽ "പാരിജ്സ് വാൻ സുമതേര" എന്ന മറ്റൊരു പേരിലും വിളിച്ചിരുന്നു. ഇന്തോനേഷ്യ റിപ്പബ്ലിക്കിന്റെ എമർജൻസി ഗവൺമെന്റിന്റെ (PDRI) കാലത്ത് ഇന്തോനേഷ്യയുടെ തലസ്ഥാനമായിരുന്നു ഈ നഗരം. പിഡിആർഐയുടെ തലസ്ഥാനമാകുന്നതിന് മുമ്പ്, ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ കാലത്തും ജാപ്പനീസ് കൊളോണിയൽ കാലഘട്ടത്തിലും നഗരം ഒരു സർക്കാർ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.
പടിഞ്ഞാറൻ സുമാത്രയിലെ ഒരു പ്രമുഖ ടൂറിസ്റ്റ് നഗരമായും ബുക്കിറ്റിങ്കി അറിയപ്പെടുന്നു. മലേഷ്യയിലെ നെഗേരി സെമ്പിലാനിലെ സെറമ്പനുമായി ഇത് ഇരട്ടനാഗരമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ലോക്ക് ടവറായ ജാം ഗഡാംഗ് നഗരത്തിന്റെ പ്രതീകവും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവുമാണ്.
ഇന്തോനേഷ്യൻ സ്വാതന്ത്ര്യത്തിന്റെ സഹപ്രഖ്യാപകനായിരുന്ന മുഹമ്മദ് ഹത്തയുടേയും അന്നത്തെ ഇന്തോനേഷ്യൻ (ആക്ടിംഗ്) പ്രസിഡന്റായിരുന്ന അസാത്തിന്റെ ജന്മസ്ഥലമാണ് ഈ നഗരം. നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള കോട്ടോ ഗഡാംഗ് ഗ്രാമം സുതാൻ സ്ജാജ്രിർ, അഗസ് സലിം, ബഹ്ദർ ജോഹാൻ, രോഹാന കുഡുസ്, എമിൽ സലിം, ഡോ. സ്യാഹ്രിർ തുടങ്ങിയവരേപ്പോലെ ഇന്തോനേഷ്യയ്ക്ക വലിയ സംഭാവനകൾ നൽകിയ രാഷ്ട്രതന്ത്രജ്ഞർ, മന്ത്രിമാർ, ഭിഷഗ്വരന്മാർ, സാമ്പത്തിക വിദഗ്ദ്ധർ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരെ സൃഷ്ടിച്ചിരുന്നു.
ചരിത്രം
തിരുത്തുകവാണിഭ സ്ഥലമായി പ്രവർത്തിച്ചിരുന്ന അഞ്ച് ഗ്രാമങ്ങളിൽ നിന്നാണ് നഗരത്തിന്റെ ഉത്ഭവം.[3] 1825 ൽ പാദ്രി യുദ്ധത്തിൽ സ്ഥാപിതമായ ഡച്ച് ഔട്ട്പോസ്റ്റിനെ പരാമർശിച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഈ നഗരം ഫോർട്ട് ഡി കോക്ക് എന്നറിയപ്പെട്ടു. ജിറക് കുന്നിനു മുകളിൽ ക്യാപ്റ്റൻ ബൌയർ സ്ഥാപിച്ച ഈ കോട്ട പിന്നീട് ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ലെഫ്റ്റനന്റ് ഗവർണർ ജനറൽ ഹെൻഡ്രിക് മെർക്കസ് ഡി കോക്കിന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.[4] ഈ പ്രദേശത്തെ പടിഞ്ഞാറൻ തീരവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ റോഡ് 1833 നും 1841 നും ഇടയിൽ അനായ് ഗോർജ് വഴി നിലവിൽവരുകയും ഇത് സൈനിക നീക്കങ്ങൾ ലഘൂകരിക്കുന്നതിനും ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനും സഹായകമായി.[5] തദ്ദേശവാസികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു നയത്തിന്റെ ഭാഗമായി 1856-ൽ സുമാത്രയിലെ ആദ്യത്തെ ടീച്ചർ ട്രെയിനിംഗ് കോളേജ് (ക്വീക്ക്സ്കൂൾ) ഈ നഗരത്തിൽ ആരംഭിച്ചു.[6] 1891 നും 1894 നും ഇടയിൽ നഗരത്തെ പയകുമ്പുഹുവും പഡാങ്ങുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽ പാത നിർമ്മിക്കപ്പെട്ടു.[7]
രണ്ടാം ലോക മഹായുദ്ധകാലത്തെ ജപ്പാൻകാരുടെ ഇന്തോനേഷ്യ അധിനിവേശകാലത്ത്, സുമാത്ര അധിനിവേശപ്പെടുത്തിയ ജാപ്പനീസ് 25-ആം സൈന്യത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. സിംഗപ്പൂരിൽ നിന്ന് 1943 ഏപ്രിലിൽ ഈ നഗരത്തിലേക്ക് മാറ്റിയ സേനാ ആസ്ഥാനം 1945 ഓഗസ്റ്റിൽ ജാപ്പനീസ് സേന കീഴടങ്ങുന്നതുവരെ തുടർന്നിരുന്നു.[8]
അവലംബം
തിരുത്തുക- ↑ "KPU Bukittinggi Tetapkan Walikota dan Wakil Walikota Bukittinggi Terpilih periode 2016-2021" (in Indonesian). 22 December 2015. Archived from the original on 31 January 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Selamat Atas Pelantikan Walikota Dan Wakil Walikota Bukittinggi" (in Indonesian). 2016. Archived from the original on 2016-03-10.
{{cite web}}
: CS1 maint: unrecognized language (link) - ↑ Nas, Peter J. M. (2002). The Indonesian Town Revisited. LIT Verlag. ISBN 978-3-8258-6038-7.
- ↑ Domenig, Gaudenz; Nas, P; Schefold, Reimar (2004). Indonesian Houses. National University of Singapore Press. ISBN 978-9971-69-292-6.
- ↑ Colombijn, Freek (2005). "A Moving History of Middle Sumatra, 1600–1870". Modern Asian Studies. 39 (1): 1–38. doi:10.1017/S0026749X04001374.
- ↑ Aritonang, Jan S. (1994). Mission Schools in Batakland (Indonesia), 1861-1940. BRILL. ISBN 978-90-04-09967-8.
- ↑ Krishnamurti, Indra (9 December 2004). "History of Railways in Indonesia". Retrieved 3 October 2007.
- ↑ Kahin, Audrey (1974). "Some preliminary observations on West Sumatra during the revolution". Indonesia. 18 (Oct): 76–117. doi:10.2307/3350695. JSTOR 3350695.