ബുക്കാൻ ( പേർഷ്യൻ: بوکان, കുർദിഷ്: بۆکان)[1] ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ബുക്കാൻ കൗണ്ടിയുടെ തലസ്ഥാനമാണ്. 2016 ലെ കണക്കനുസരിച്ച്, അതിന്റെ ജനസംഖ്യ ഏകദേശം 193,501 ആളുകളോ 56,000 കുടുംബങ്ങളോ ആയിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.[2] സിമിനാറദ് നദിയുടെ കിഴക്ക്ഭാഗത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. സൊറാനി കുർദിഷ് ഭാഷ സംസാരിക്കുന്ന ഷാഫി കുർദുകളാണ് ഈ കൗണ്ടി മുഴുവൻ തിങ്ങിപ്പാർക്കുന്നത്.[3]

ബുക്കാൻ

بوکان
City
Skyline of ബുക്കാൻ
ബുക്കാൻ is located in Iran
ബുക്കാൻ
ബുക്കാൻ
Coordinates: 36°31′16″N 46°12′32″E / 36.52111°N 46.20889°E / 36.52111; 46.20889
CountryIran
പ്രവിശ്യപടിഞ്ഞാറൻ അസർബയ്ജാൻ
Countyബുക്കാൻ
BakhshCentral
ഉയരം
1,365 മീ(4,478 അടി)
ജനസംഖ്യ
 (2016 census)
 • നഗരപ്രദേശം
193,501
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്(+98) 44-462
വെബ്സൈറ്റ്www.bukan.ir

ചരിത്രം

തിരുത്തുക

ഇസ്ലാമിന് മുമ്പ്

തിരുത്തുക

4100 ബി.സി.യ്ക്കും 4400 ബി.സി.യ്ക്കും ഇടയിലുള്ള നിരവധി പുരാവസ്തുക്കൾ ബുക്കാനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനിയൻ പീഠഭൂമിയിലെ ആദ്യത്തെ മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നാണ് ബുക്കാനെന്ന് ഇവിടെനിന്നു കണ്ടെടുത്ത ഈ പുരാവസ്തുക്കൾ സ്ഥിരീകരിക്കുന്നു.[4] മന്നേയൻ നാഗരികതയുടെ കേന്ദ്രവും ബുക്കനായിരുന്നു.[5] ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ ബുക്കാൻ നഗരത്തെ പാർത്തിയൻ സാമ്രാജ്യവും സസാനിയൻ സാമ്രാജ്യവും ഒരു സൈനികപ്പാളയമായി ഉപയോഗിച്ചിരുന്നു. ഈ കാലഘട്ടത്തിലെ നിരവധി പുരാതന സ്ഥലങ്ങൾ ഇന്ന് ബുക്കാനിൽ അവശേഷിക്കുന്നുണ്ട്.[6]

ഏകദേശം 643-ൽ ബുക്കാൻ നഗരം മുസ്ലീങ്ങളുടെ കൈവശത്തിലെത്തിച്ചേർന്നു. 14-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19-ആം നൂറ്റാണ്ട് വരെയുള്ള കാലത്ത് ഈ നഗരം മുക്രിയാൻ മേൽക്കോയ്മയുടെ ഭാഗമായിരുന്നു. ഈ വാഴ്ച്ച ക്ഷയിച്ചപ്പോൾ, ചുറ്റുമുള്ള പല ഗ്രാമങ്ങളും നിയന്ത്രിച്ചിരുന്ന പ്രഭുക്കന്മാരുടെ (ആഘ) ദെഹ്ബോക്രി കുർദുകൾ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ദെഹ്ബോക്രികൾ മുക്രിയാൻ മേൽക്കോയ്മയ്ക്ക് എതിരായിരുന്നു. വലിപ്പം കുറവാണെങ്കിലും, സാംസ്കാരികമായും രാഷ്ട്രീയമായും ബുക്കാൻ നഗരം ഈ മേഖലയിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 1940-കളുടെ മധ്യത്തിൽ, നഗരം ഒരു ഹ്രസ്വകാല റിപ്പബ്ലിക് ആയ മഹബാദ് റിപ്പബ്ലിക്കിൽ ഉൾപ്പെടുത്തപ്പെടുകയും ഒരു പ്രിന്റിംഗ് പ്രസ്സിൻറെ സഹായത്തോടെ കുർദിഷ് പുസ്തകങ്ങളും മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട്, പട്ടണത്തിൽ ഒരു കർഷക കലാപം പൊട്ടിപ്പുറപ്പെടുകയും അതിൽ കർഷകർ പ്രഭുക്കന്മാരെ പുറത്താക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഈ കലാപം ഒടുവിൽ സൈന്യത്താൽ നിഷ്കരുണം അടിച്ചമർത്തപ്പെട്ടു.[7]

1950-കൾ വരെ, ബുക്കാൻ ഒരു വലിയ ഗ്രാമമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും അതിനുശേഷം ഇത് ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചു.[8] 1956-ൽ 5,307 മാത്രമായിരുന്ന ജനസംഖ്യ 1976-ൽ 20,579 ആയും[9] 2006-ൽ 149,340 ആയും വർദ്ധിച്ചു.[10][11]

1979-ലെ ഇറാനിയൻ വിപ്ലവത്തിലും തുടർന്ന് നടന്ന സ്വയംഭരണത്തിനായുള്ള കുർദിഷ് പ്രസ്ഥാനത്തിലും ബുക്കാനിലെ ജനങ്ങൾ പങ്കെടുത്തു.[12] ഇത് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിൻ കീഴിലായെങ്കിലും 1984 ജനുവരി 1 ന് ഇറാനിയൻ സൈന്യം തിരിച്ചുപിടിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ അഭിപ്രായത്തിൽ, ഇറാനിലെ അവസാനത്തെ കുർദിഷ് നഗരമായിരുന്നു ബുക്കാൻ.[13] 1988 ഏപ്രിൽ 15-ന് ഇറാഖി വ്യോമസേനയുടെ ബോംബാക്രമണത്തിൽ ഇവിടെ 19 പേർ കൊല്ലപ്പെടുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[14]

ചരിത്രപരമായ സ്ഥലങ്ങൾ

തിരുത്തുക

സർദാർ കാസിൽ

തിരുത്തുക

1247-ലെ പേർഷ്യൻ തീയതിയിൽ, സർദാഷ് മേഖലയിൽ നിന്നുള്ള സർദാർ അസീസ് ഖാൻ മൊക്രി, ബുക്കാനിലെ വലിയ ജലസംഭരണിക്ക് സമീപം പണിത കോട്ട, ഇപ്പോൾ അതിന്റെ സ്ഥാപകന്റെ പേരായ സർദാർ അസീസ് ഖാൻ കാസിൽ എന്നാണ് അറിയപ്പെടുന്നത്. 50 മുതൽ 60 മീറ്റർ വരെ വ്യാസവും 13 മീറ്റർ ഉയരവുമുള്ള ഒരു കുന്നിൻ മുകളിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്, അതിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ കളിമൺ മിശ്രിതവും തടികളും ഇഷ്ടികകളുമാണ്. 1325-1351 കാലഘട്ടത്തിൽ (A.H) ഈ കോട്ട യഥാക്രമം ഒരു പോലീസ് ആസ്ഥാനം, തപാലോഫീസ്, ഒരു വിദ്യാലയം എന്നിവയാക്കി മാറ്റുകയും ഒടുവിൽ 1361 A.H-ൽ പൂർണ്ണമായും നശിപ്പിക്കപ്പെടുകയും പകരം പുതിയതായി നിർമ്മിച്ച ഒരു ഘടന ബാസിജ് (പടയൊരുക്കം) സ്റ്റേഷനായി ഉപയോഗിക്കുകയും ചെയ്തു.

  1. ബുക്കാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3057083" in the "Unique Feature Id" form, and clicking on "Search Database".
  2. "آمار جمعیتی آذربایجان غربی به تفکیک شهرها اعلام شد". haje.
  3. Hassanpour, Amir (1989). "BŪKĀN". Encyclopedia Iranica. doi:10.1163/2330-4804_EIRO_COM_7182.
  4. "بوكان". September 16, 2015. Archived from the original on 2015-09-16.
  5. محمودپدرام، ۳۰–۳۵
  6. نینا ویکتورینا پیگولوسکایا، شهرهای ایران در روزگار پارتیان و ساسانیان، ۳۳.
  7. Hassanpour, Amir (1989). "BŪKĀN". Encyclopedia Iranica. doi:10.1163/2330-4804_EIRO_COM_7182.
  8. Hassanpour, Amir (1989). "BŪKĀN". Encyclopedia Iranica. doi:10.1163/2330-4804_EIRO_COM_7182.
  9. Hassanpour, Amir (1989). "BŪKĀN". Encyclopedia Iranica. doi:10.1163/2330-4804_EIRO_COM_7182.
  10. Hassanpour, Amir (1989). "BŪKĀN". Encyclopedia Iranica. doi:10.1163/2330-4804_EIRO_COM_7182.
  11. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
  12. Hassanpour, Amir (1989). "BŪKĀN". Encyclopedia Iranica. doi:10.1163/2330-4804_EIRO_COM_7182.
  13. "Fars News Agency : بازسازی تمام عملیات‌‌های دفاع مقدس‌/ نقش خراسانی‌ها ‌در آزادسازی بوکان‌". September 16, 2015. Archived from the original on 2015-09-16.
  14. "برگزاری جلسه هماهنگی به منظور یادواره شهدای بمباران شهدای بوکان". April 10, 2016. Archived from the original on 2016-04-10.
"https://ml.wikipedia.org/w/index.php?title=ബുക്കാൻ&oldid=3820655" എന്ന താളിൽനിന്ന് ശേഖരിച്ചത്