ബീരേന്ദ്ര ബീർ ബിക്രം ഷാ (നേപ്പാളി: वीरेन्द्र वीर विक्रम शाह) (29 ഡിസംബർ 1944 – 1 ജൂൺ 2001) നേപ്പാളിലെ 12 ആമത്തെ രാജാവായിരുന്നു. 1972 ൽ പിതാവായ മഹേന്ദ്ര രാജാവിനെ പിന്തുടർന്നാണ് മൂത്ത പുത്രനായ ബീരേന്ദ്ര അധികാരത്തിലെത്തിയത്. 2001 ലെ നേപ്പാൾ റോയൽ കൂട്ടക്കൊലയിൽ മരണപ്പെടുന്നതുവരെ അദ്ദേഹമായിരുന്നു നേപ്പാളിലെ രാജാവ്.

ബീരേന്ദ്ര
Circa 1967
ഭരണകാലം31 January 1972 –
1 June 2001
സ്ഥാനാരോഹണം24 February 1975
ജനനം(1944-12-29)29 ഡിസംബർ 1944
ജന്മസ്ഥലംNarayanhiti Royal Palace, Kathmandu, Nepal
മരണം1 ജൂൺ 2001(2001-06-01) (പ്രായം 56)
മരണസ്ഥലംNarayanhiti Royal Palace, Kathmandu, Nepal
മുൻ‌ഗാമിKing Mahendra Bir Bikram Shah Dev
പിൻ‌ഗാമിKing Dipendra Bir Bikram Shah Dev
ConsortAishwarya Rajya Laxmi Devi
അനന്തരവകാശികൾKing Dipendra
Princess Shruti
Prince Nirajan
പിതാവ്King Mahendra Bir Bikram Shah Dev
മാതാവ്Indra Rajya Laxmi Devi
മതവിശ്വാസംHindu
ഒപ്പ്King Birendra's signature.png

ജീവിതരേഖ തിരുത്തുക

യുവരാജാവ് മഹേന്ദ്ര ബീർ ബിക്രം ഷാ ദേവിൻറെയും അദ്ദേഹത്തിൻറെ പത്നി രാജകുമാരി ഇന്ദ്ര രാജ്യ ലക്ഷ്മി ദേവിയുടെയും[1][2] മൂത്ത പുത്രനായി കാഠ്മണ്ഡുവിലെ നാരായൺഹിതി റോയൽ പാലസിലായിരുന്നു ബീരേന്ദ്ര രാജാവ് ജനിച്ചത്.

ബീരേന്ദ്രയും സഹോദരൻ ഗ്യാനേന്ദ്രയും ഡാരജ്ജ്‍ലിംഗിലെ ഒരു ജസ്യൂട്ട് സ്കൂളായ സെൻറ് ജോസഫ് കോളജിൽ 8 വർഷങ്ങൾ വിദ്യാഭ്യാസം ചെയ്തിരുന്നു. 1955 മാർച്ച് 13 ന് പിതാമഹനായ ത്രിഭുവൻ രാജാവ് നാടു നീങ്ങുകയും അവരുടെ പിതാവ് രാജാവായി അധികാരമേറ്റെടുക്കുയും ചെയ്തു. പിതാവിൻറെ സ്ഥാനാരോഹണാനന്തരം ബീരേന്ദ്ര നേപ്പാളിൻറെ യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

ആദ്യകാലജീവിതം തിരുത്തുക

ബീരേന്ദ്രരാജാവ്, അന്നത്തെ യുവരാജാവ് മഹേന്ദ്ര ബീർ ബിക്രം ഷാ ദേവിൻറെയും ആദ്യഭാര്യ ഇന്ദ്ര രാജ്യ ലക്ഷ്മി ദേവിയുടെയും മൂത്ത പുത്രനായി കാഠ്മണ്ഡുവിലെ നാരായൺഹിതി റോയൽ പാലസിലാണ് ജനിച്ചത്.

ഡാർജ്ജ്‍ലിംഗിലെ സെൻറ് ജോസഫ്സ് ജെസ്യൂട്ട് കോളജിൽ സഹോദരൻ ഗ്യാനേന്ദ്രയോടൊപ്പം എട്ടു വർഷം അദ്ദേഹം വിദ്യാഭാസം നടത്തി. 1955 മാർച്ച് 13 ന് മുത്തച്ഛൻ ത്രിഭുവൻ രാജാവ് നാടു നീങ്ങയതോടെ ബീരേന്ദ്രയുടെ പിതാവ് രാജാവായി സ്ഥാനമേറ്റെടുത്തു. പിതാവ് രാജാവയാതോടെ യുവരാജാവായി ബീരേന്ദ്ര അഭിഷിക്തനായി.

1959 ൽ ബീരേന്ദ്ര യു.കെ.യിലെ എറ്റൺ കോളജിൽ ചേരുകയും 1964 വരെ അവിടെ പഠനം തുടർന്നതിനു ശേഷം നേപ്പാളിലേയ്ക്കു തിരിച്ചു പോകുകയും ചെയ്തു. പിന്നീട് തന്റെ രാജ്യത്തെക്കുറിച്ചു ഒരു സമഗ്രപഠനം നടത്തുന്നതിനുള്ള ശ്രമത്തിൽ നേപ്പാളിലെ വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലൂടെ കാൽനടയായും മറ്റു സഞ്ചരിക്കുകയും ഗ്രാമങ്ങളിലും ആശ്രമങ്ങലിലും ലഭ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചു കുറച്ചു നാൾ ജീവിക്കുകയും ചെയ്തു. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ കുറച്ചു നാൾ ചിലവഴിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കുകയും 1967 – 1968 കാലഘട്ടത്തിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയമീമാംസ പഠിക്കുകയും ചെയ്തു. രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേയ്ക്കുള്ള സഞ്ചാരം അദ്ദേഹം ഏറെ ആസ്വദിക്കുകയും കാനഡ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, നിരവധി ഏഷ്യൻ രാജ്യങ്ങൾ ഇക്കാലത്ത് സന്ദർശിക്കുകയും ചെയ്തു.

1970 ഫെബ്രുവരി 27 ന് അദ്ദേഹം റാണ കുടുംബത്തിലെ ഐശ്വര്യ രാജ്യ ലക്ഷ്മി ദേവിയെ വിവാഹം കഴിച്ചു. ഏഷ്യയിലെ ഏറ്റവും ചിലവേറിയ വിവാഹാഘോഷങ്ങളിലൊന്നായ ഈ വിവാഹ മാമാങ്കത്തിന് 9.5 മില്ല്യണ് ഡോളർ ചെലവായതായി കണക്കാക്കപ്പെടുന്നു. ഇവർക്ക് ദീപേന്ദ്ര, ശ്രുതി, നിരഞ്ജൻ എന്നിങ്ങനെ മൂന്നു കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇവർ എല്ലാവരും തന്നെ 2001 ജൂണിലെ രാജകീയ കൂട്ടക്കൊലയോടനുബന്ധിച്ച് മരണമടയുകയായിരുന്നു.

മഹേന്ദ്ര രാജാവു നാടു നീങ്ങയതോടെ ബീരേന്ദ്ര 1972 ജനുവരി 31 ന് നേപ്പാളിലെ രാജാവായി അവരോധിതനായി. സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം തികച്ചും ഒരു ഏകാധിപതിയായിത്തന്നെ ഭരണം തുടരുകയും രാഷ്രട്രീയ പാർട്ടികളുടെ പ്രവർത്തനം നിരോധിക്കുകയും പഞ്ചായത്തുകൾ എന്നറിയപ്പെടുന്ന തദ്ദേശീയ കൌൺസിലുകളിലൂടെ ഭരണനിർവ്വഹണം നടത്തുകയും ചെയ്തു. ജനായത്ത ഭരണം വളരെ പിന്നോക്കാവസ്ഥയിലുള്ള തൻറെ രാജ്യത്തിനു താങ്ങാൻ പറ്റിയ ഒന്നല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. രാജാവായ ശേഷം അദ്ദേഹം നടത്തിയ ആദ്യ വിദേശ യാത്ര 1973 ഒക്ടോബറിൽ ഇന്ത്യയിലേയ്ക്കായിരുന്നു. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം അദ്ദേഹം ചൈനീസ് സന്ദർശനം നടത്തി. രണ്ട് ഏഷ്യൻ ശക്തികൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന നേപ്പാളിന് ഈ രണ്ടു ശക്തികളുമായും നല്ല ബന്ധത്തിൽ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു.

കിരീടാധാരണം (1975) തിരുത്തുക

1972 ൽ മഹേന്ദ്ര രാജാവിൻറെ മരണശേഷം ബീരേന്ദ്ര, രാജസദസ്സിലെ ജ്യോതിഷികളോട് അഭിപ്രായം ആരായുകയും അവർ കിരീടാധാരണം മൂന്നു വർഷത്തേയ്ക്കു വൈകിക്കാൻ ഉപദേശിക്കുകയും ചെയ്തു. കിരീടാധാരണത്തിൻ ഏറ്റവും ഉത്തമമായി സന്ദർഭം 1975 ഫെബ്രുവരി 4 ന് പകൽ 8:37 നാണെന്നുള്ള കണ്ടെത്തൽ ജ്യോതിഷികൾ അദ്ദേഹത്തെ ഉണർത്തിച്ചു. അന്നേദിവസം പ്രഭാതത്തിൽ ബീരേന്ദ്ര തന്റെ പൂരമ്പരാഗത കൊട്ടാരത്തിലെ ഹനുമാൻ ധോക സന്ദർശിക്കുകയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രതീകാത്മകമായ ചേറു കലർന്ന മണ്ണ് (തടാകത്തിന് അടിയിലെ മണ്ണ്, ആനക്കൊമ്പിലെ മണ്ണ്, പർവ്വതമുകളിലെ മണ്ണ്, രണ്ടു നദികളുടെ സംഗമ സ്ഥാനത്തെ മണ്ണ്, അഭിസാരികയുടെ പടിവാതിലിലിലെ മണ്ണ് എന്നിവ) ദേഹത്തു പൂശുകയും ചെയ്തു. പിന്നീട് രാജ്ഞിയുടെയും മന്ത്രോഛാരണങ്ങളുടെ അകമ്പടിയോടെ വെണ്ണ, തൈര്, പാൽ, തേൻ എന്നിവയാൽ ശുദ്ധി വരുത്തുകയും ചെയ്തു.

കീരീടാധാരണ ചടങ്ങിന് ബ്രീട്ടീഷ് രാജകുടുംബത്തിൻറെ പ്രതിനിധിയായി വെയൽസ് രാജകുമാരനുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.മംഗള കർമ്മത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം സൌജന്യമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അന്ത്യം തിരുത്തുക

ബീരേന്ദ്രയും കുടുംബവും (ഐശ്വര്യ രാജ്ഞിയടക്കം) 2001 ജൂൺ 1 ന് ഒരു രാജകീയ അത്താഴ വിരുന്നിനിടെ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ നേപ്പാളിലെ സ്ഥിരത പൂർവ്വാധികം ഭീഷണി നേരിട്ടു. ബീരേന്ദ്രയുടെ ഇളയ സഹോദരനായ ഗ്യാനേന്ദ്ര ഷായും അദ്ദേഹത്തിന്റെ കുടുംബവും ഒഴികെയുള്ള എല്ലാ രാജകുടുംബാംഗങ്ങളും കൂട്ടക്കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ കോമൾ ഒഴികെയുള്ള ഗ്യാനേന്ദ്രയുടെ കുടുംബത്തിനു പോറൽ പോലുമേറ്റില്ല.  വെടിയേറ്റ് അബോധാവസ്ഥയിലായിരുന്ന ദീപേന്ദ്ര ഭരണാധികാരിയയായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സ്വയം വെടിവച്ചു പരിക്കേറ്റുവെന്നു വിശ്വസിക്കപ്പെടുന്ന അദ്ദേഹം മൂന്നു ദിവിസങ്ങൾക്കുശേഷം മരണമടഞ്ഞു. അങ്ങനെ ഗ്യാനേന്ദ്ര രാജാവായി.

ദൃക്സാക്ഷി റിപ്പോർട്ടുകളും ഒരു ഔദ്യോഗിക അന്വേഷണവും (സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേശവ് പ്രസാദ് ഉപാധ്യായയും, നിയമസഭാ സ്പീക്കറായിരുന്ന തരാനാഥ് രണഭട്ടും ചേർന്ന രണ്ടംഗ കമ്മിറ്റി) ദീപേന്ദ്രയായിരുന്നു ഗൺമാനെന്നു സ്ഥിരീകരിച്ചു. എന്നിരുന്നാലും വലതു കയ്യനായ ഒരാൾ എങ്ങനെ തോക്കുപയോഗിച്ച് തലയുടെ ഇടതുഭാഗത്തു വെടിയുതിർത്ത് ആത്മഹത്യ ചെയ്തു തുടങ്ങി ഈ കൂട്ടക്കൊല പുറംലോകത്തു പല ചോദ്യശരങ്ങളുമുയർത്തി. കൂട്ടക്കൊലയുടെ പശ്ചാത്തലം സംശയാസ്പദമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് ആ സമയത്തെ സുരക്ഷയുടെ അഭാവവും ഗ്യാനേന്ദ്രയുടേയും കുടുംബത്തിന്റേയും വിരുന്നിലെ അസാന്നിദ്ധ്യവുമായിരുന്നു. കൂട്ടക്കൊല നടന്ന "ത്രിഭുവൻ സദൻ" ഗ്യാനേന്ദ്രയുടെ ആജ്ഞയനുസരിച്ച് ഇടിച്ചുനിരത്തിയതിനാൽ സമഗ്രമായ അന്വേഷണം അസാദ്ധ്യമായിരുന്നു.  വെറും രണ്ടാഴ്ച് മാത്രം നീണ്ട അന്വേഷണം ഒരു ഫോറൻസ്ക് വശകലനം പോലുമില്ലാതെ അവസാനിച്ചു.  ത്രിഭുവൻ സദന്റെ തകർക്കൽ ഗ്യാനേന്ദ്രയെ ഒരു ജനസ്വാധീനമില്ലാത്ത രാജാവാക്കി മാറ്റുകയും ഒരു ആത്യന്തികമായി അദ്ദേഹത്തിനു സിംഹാസനംതന്നെ ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു.

 
Narayanhiti Palace where Nepalese royal massacre occurred

അവലംബം തിരുത്തുക

  1. "King Birendra of Nepal". Daily Telegraph. 23 August 2001. Retrieved 21 July 2008.
  2. "The Late King Birendra Bir Bikram Shah - Childhood Picture". Archived from the original on 2020-07-26. Retrieved 2016-11-10.
"https://ml.wikipedia.org/w/index.php?title=ബീരേന്ദ്ര_രാജാവ്&oldid=3806601" എന്ന താളിൽനിന്ന് ശേഖരിച്ചത്