ബീരാഞ്ചിറ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് ബീരാഞ്ചിറ. വെട്ടത്തുനാട് രാജാവിന്റെ സുപ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു തിരുന്നാവയക്കടുത്തുള്ള ഈ ഗ്രാമം. വെട്ടത്തുനാട് രാജാവിന്റെ കരുത്തനായ സേനപതിയായിരുന്നു രായിൻ. യുദ്ധമുഖങ്ങളിൽ അദ്ദേഹം കാണിച്ച അസാമാന്യ ധീരതയ്ക്ക് രാജാവ് നൽകിയ പട്ടമാണ് 'വീരൻ' വെട്ടത്തുനാടിനെ ആകമാനം ബാധിച്ച ഒരുക്ഷാമകാലത്ത് 'വീരരായിൻ' ഈ പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാൻ ഒരു കുളം കുഴിക്കുകയുണ്ടായി. അമ്പലച്ചിറയുടെ മാതൃകയിൽ നിർമ്മിച്ച വിസ്തൃതമായ ഈ കുളം ഇന്നും ഈ പ്രദേശത്തിന്റെ മുഖ്യ ജലസ്രോതസ്സായി നിലകൊള്ളുന്നു. വീരാരായി കുത്തിയ ചിറ നിലനിൽക്കുന്ന സ്ഥലം ക്രമേണ 'വീരരായിൻ ചിറ' എന്നറിയപ്പെട്ടു. കാലക്രമത്തിൽ വീരാൻചിറയും ബീരാഞ്ചിറയുമായി മാറി. ഇന്നും റവന്യു രേഖകളിൽ വീരാഞ്ചിറ എന്നാണ് കാണുക.[അവലംബം ആവശ്യമാണ്]

ബീരാഞ്ചിറയിൽ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന യുദദർശന സാംസ്കാരിക വേദിയുടെ കീഴിൽ ഇപ്പോൾ ഒരു ഗ്രാമീണവായനശാല പ്രവർത്തിക്കുന്നു. സഖാവ് ഓ മുഹമ്മദാലി സ്മാരക വായനശാല. കമ്മൂണിസ്റ്റപ്പ എന്ന പേരിൽ ഒരു പ്രാദേശിക ലഘുമാസിക വായനശാല പ്രസിദ്ധീകരിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ബീരാഞ്ചിറ&oldid=4096918" എന്ന താളിൽനിന്ന് ശേഖരിച്ചത്