ബീജീയഘടന
ഒരു ഗണവും അതിന്മേൽ നിർവചിക്കപ്പെട്ടിട്ടുള്ള ഒന്നോ അധികമോ സംക്രിയകളും ചേർന്നുള്ള ഘടനയെയാണ് ഗണിതത്തിൽ ബീജീയഘടന എന്ന് വിളിക്കുന്നത്[1] . അമുർത്തബീജഗണിതത്തിലെ കേന്ദ്ര ആശയമാണ് ബീജീയഘടനകൾ. ഗ്രൂപ്പുകൾ, ക്ഷേത്രങ്ങൾ, വലയങ്ങൾ എന്നിവയെല്ലാം ബീജീയഘടനകൾക്ക് ഉദാഹരണങ്ങളാണ്.