ബീഗം ഹാമിദ
ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന പ്രമുഖ വനിതയാണ് ബീഗം ഹാമിദ (English: Begum Hamida). രാഷ്ട്രീയ സാമൂഹിക മേഖലയിൽ പ്രമുഖയായിരുന്ന ബീഗം ഹാമിദ, രാജ്യസഭാംഗവും സംസ്ഥാന മന്ത്രിയും ആയിരുന്നിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന പ്രമുഖ വനിതയാണ് ബീഗം ഹാമിദ. രാഷ്ട്രീയ സാമൂഹി മേഖലയിൽ പ്രമുഖയായിരുന്ന ബീഗം ഹാമിദ, രാജ്യസഭാംഗവും സംസ്ഥാന മന്ത്രിയും ആയിരുന്നിട്ടുണ്ട്.
ജനനം
തിരുത്തുക1916 നവംബർ 20ന് ജനിച്ചു. ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നവാബ് നാസിർ യാർ ജംഗ് ബഹദുറിന്റെ മകളും നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രഥമ കമാന്ററായിരുന്ന മേജർ ജനറൽ ഇനായത്ത് ഹബീബുള്ളയുടെ ഭാര്യയുമാണ് ബീഗം ഹാമിദ. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇൻഫൊർമേഷൻ കമ്മീഷണറും ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അദ്ധ്യക്ഷനുമായിരുന്ന വജാഹത്ത് ഹബീബുള്ളയുടെ മാതാവാണ് ബീഗം ഹാമിദ.
രാഷ്ട്രീയത്തിൽ
തിരുത്തുക1965ൽ ഭർത്താവ് സൈന്യത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലെ ഹൈദർഗഢിൽ നിന്ന് 1969 മുതൽ 1974 വരെ എംഎൽഎയായിരുന്നു. 1971 മുതൽ 1973 വരെ സംസ്ഥാന മന്ത്രിയായി. 1976 മുതൽ 1982 വരെ രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1980 വരെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും 1969 മുതൽ എഐസിസി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) അംഗവുമായിരുന്നു. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഉസ്മാനിയ്യ സർവ്വകലാശാലയിൽ നിന്ന് സ്വർണ മെഡലോടെ ബി എ ബിരുദം പാസായി.
മരണം
തിരുത്തുക2018 മാർച്ച് 13ന് 101ാം വയസ്സിൽ മരണപ്പെട്ടു[1]
അവലംബം
തിരുത്തുക- ↑ "Begum Hamida, pioneer in women empowerment, dies at 101". The Hindu. MARCH 13, 2018. MARCH 13, 2018. Retrieved MARCH 13, 2018.
{{cite web}}
: Check date values in:|access-date=
and|date=
(help)