പ്രശസ്‌ത ഫൊറൻസിക്‌ സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു ഡോ. ബി ഉമാദത്തൻ.

ജീവിതരേഖ

തിരുത്തുക

1946 മാർച്ച് 12 ന് സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രഫ. കെ. ബാലരാമപ്പണിക്കരുടെയും ചാവർകോട് ജി. വിമലയുടെയും മകനായി തിരുവനന്തപുരത്തെ വർക്കലയിൽ ജനനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മെഡിക്കൽ കോളേജുകളിൽ പ്രഫസറും വകുപ്പ് തലവനും പൊലീസ് സർജനുമായിരുന്നു. [1]

ഗവ മെഡിക്കോ ലീഗൽ എക്സ്പെർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും പിന്നീട് എം.ഡി.യും പാസായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ട്യൂട്ടറായാണ് ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറും വകുപ്പ് തലവനും പോലീസ് സർജനുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സ്റ്റേറ്റ് മെഡിക്കോ ലീഗൽ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

അമൃത മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസറും ഫൊറൻസിക് വകുപ്പ് തലവനുമായിരുന്നു. കിംസ് ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു.

ഫൊറൻസിക് മെഡിസിൻ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട പല കേസുകൾക്കും തുമ്പുണ്ടാക്കുന്നതിൽ കേരള പോലീസിനെ ഡോ. ഉമാദത്തൻ സഹായിച്ചിട്ടുണ്ട്.

2019 ജൂലൈ 3-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.[2]

ഔദ്യോഗിക ജീവിതം

തിരുത്തുക

1969 ൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ച ഡോ. ബി ഉമാദത്തൻ ഫോറൻസിക് മെഡിസിൻ പ്രൊഫസർ, കേരളാ പൊലീസിന്റെ മെഡിക്കൽ ലീഗൽ അഡൈ്വസർ തുടങ്ങിയ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മെഡിക്കൽ കോളേജുകളിൽ പ്രഫസറും വകുപ്പ് തലവനും പൊലീസ് സർജനുമായിരുന്നു. ഗവ മെഡിക്കോ ലീഗൽ എക്സ്പെർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 2001ൽ സർവീസിൽ നിന്ന് വിരമിച്ചു. [3]

1. പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ

2. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം

3. അവയവദാനം അറിയേണ്ടതെല്ലാം

4. കേരളത്തിന്റെ കുറ്റാന്വേഷണചരിത്രം

5. ഡൈവിങ് കവചവും ചിത്രശലഭവും (വിവർത്തനം)

കേസന്വേഷണം

തിരുത്തുക

മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻ കേസ്, റിപ്പർ കൊലപാതകങ്ങൾ എന്നീ കേസുകളുടെ അന്വേഷണത്തിൽ പോലീസിനെ സഹായിക്കാൻ ഡോ. ഉമാദത്തൻ രംഗത്തുണ്ടായിരുന്നു. അഭയാക്കേസിലും അന്വേഷണസംഘത്തോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

  1. മാതൃഭൂമി ദിനപത്രം [1] Archived 2019-07-20 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 20
  2. "ഫൊറൻസിക് സർജൻ ഡോ. ഉമാദത്തൻ അന്തരിച്ചു". മലയാള മനോരമ. 3 ജൂലൈ 2019. Retrieved 7 ജൂലൈ 2020.
  3. മലയാള മനോരമ [2] ശേഖരിച്ചത് 2019 ജൂലൈ 20
"https://ml.wikipedia.org/w/index.php?title=ബി._ഉമാദത്തൻ&oldid=3806551" എന്ന താളിൽനിന്ന് ശേഖരിച്ചത്