ബി.ടി. വിള
കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്. ബാസില്ലസ് തുറിൻജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ. ജനിതക പരിവർത്തനത്തിലൂടെയാണ് ഇത് സാദ്ധ്യമാവുക
പ്രത്യേകതകൾ
തിരുത്തുകമണ്ണിൽ കാണപ്പെടുന്ന ബാസില്ലസ് തുറിൻജയെൻസിസ് എന്നയിനം ബാക്ടീരിയയുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് ബി.ടി. ഇത്തരം ബാക്ടീരിയകൾ പ്രത്യേകതരം പ്രോട്ടീൻ ഉണ്ടാക്കുന്നു. ക്രൈ പ്രോട്ടീൻ അഥവാ ക്രിസ്റ്റൽ പ്രോട്ടീൻ എന്നറിയപ്പെടുന്ന ഈ പ്രോട്ടീൻ കീടങ്ങൾക്കുള്ളിൽ കടന്ന് അവയുടെ ദഹന വ്യവസ്ഥ തകരാറിലാക്കുന്നു. ഇങ്ങനെ കീടങ്ങൾ നശിക്കുന്നു[1]. ഈച്ചകൾ, വണ്ട്, മുഞ്ഞ, പുഴു, ശലഭം തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ള 100 - ൽ അധികം ജീനുകളെ ഈ ബക്ടീരിയയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്[2].
ബാക്ടീരിയയിൽ നിന്നും ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേർതിരിച്ച്, ചെടികളുടെ ക്രൊമസോമുകളിൽ യോജിപ്പിച്ചാണ് ബി.ടി. വിളകൾ സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട വിളകളിൽ കീടങ്ങൾ ആക്രമണം നടത്തുമ്പോൾ അവയുടെ ദഹനാവയവങ്ങളിൽ എത്തുന്ന ജീനുകൾ തരിരൂപത്തിലുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുകയും ആന്തരികമുറിവുകൾ ഉണ്ടാക്കി കീടങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ചെടികൾക്ക് ഉണ്ടാകുകയും ചെയ്യുന്നു. ചെടികൾ സ്വയമേ ഉണ്ടാക്കുന്നതിനാൽ കീടനാശിനിയുടെ ഉപയോഗം കുറയ്ക്കാനും ഗണ്യമായ തോതിൽ കൃഷിചെലവ് കുറയ്ക്കുവനും സാധിക്കുന്നു[2].
ബി.ടി ബാക്ടീരിയയെക്കുറിച്ച് അൽപം
തിരുത്തുക1901ൽ ആണ് ബി.ടി ബാക്ടീരിയയെ കണ്ടെത്തിയത്.ജാപ്പനീസ് ശാസ്ത്രജ്ഞനായ ഷിജേതാനേ ഇഷിവാതരിയാണ് ഈ നേട്ടത്തിനു പിന്നിൽ. പത്തുവർഷങ്ങൾക്കു ശേഷം ജർമ്മൻ ശാസ്ത്രജ്ഞനായ ഏണസ്റ്റ് ബർലിനർ ബി.ടി യെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി.ഒരു പ്രത്യേകതരം ശലഭപ്പുഴുക്കളിൽ കണ്ടുവരുന്ന രോഗത്തിനു കാരണമാകുന്നത് ബി.ടി ബാക്ടീരിയയാണെന്ന് ബെർലിനർ കണ്ടെത്തി.ബി.ടി ബാക്ടീരിയ ക്രൈ പ്രോട്ടീൻ ഉൽപാദിപ്പിക്കുന്നതായി കണ്ടെത്തിയത് 1976 ആണ്.ക്രൈ പ്രോട്ടീനുകൾക്ക് വിഷശക്തി ഉണ്ടെന്നും ഇവയ്ക്ക് കീടങ്ങളെ നശിപ്പിക്കുവാനുള്ള കഴിവുണ്ടെന്നും കണ്ടെത്തിയത് ഇവയെ കീടനാശിനി യായി ഉപയോഗിക്കുന്നതിന് കാരണമായി.
പ്രതിവാദഗതികൾ
തിരുത്തുകബിടി ജീൻ ഉദ്പാദിപ്പിക്കുന്ന വിഷവസ്തു മനുഷ്യന് ഹാനികരമായി ഭവിക്കുമോ എന്നുള്ളതാണ് ഈ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള ആശങ്ക[3][4]. ജീനുകൾ പരാഗണം മൂലം നാടൻ ഇനങ്ങളിൽ എത്തിയാൽ ജൈവ സമ്പത്തിനെ ബാധിക്കുമെന്ന് കരുതപ്പെടുന്നു[5]. കൂടാതെ പുതിയതരം കീടബാധകൾക്കെതിരെ വീണ്ടും കീടനാശിനിയുടെ പ്രയോഗം വേണ്ടിവരും എന്നും വാദങ്ങൾ ഉണ്ട്. കൂടാതെ ചെടികളിൽ ബി.ടി. ജീനുകളുടെ സ്ഥിര സാന്നിധ്യം, അവയ്ക്കെതിരെ കീടങ്ങൾ പ്രതിരോധശേഷി ആർജ്ജിക്കുന്നത് ത്വരിതപ്പെടുത്തും എന്നൊരു വാദവും ഉണ്ട്[2]. ബി.ടി. വിത്തുകൾക്കുണ്ടെന്ന് അവകാശപ്പെടുന്ന പല ഗുണങ്ങളും പ്രയോഗത്തിൽ വരുന്നില്ല എന്നും വാദങ്ങളുണ്ട്[6].
വാർത്തയിൽ
തിരുത്തുകജനിതകമാറ്റം വരുത്തിയ വഴുതനയുടെ (ബി.ടി വഴുതന) വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം കേന്ദ്രസർക്കാർ നിരോധിച്ചത് ബിടി വിളകളെ വാർത്തയിലേക്കു കൊണ്ടുവന്നിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ മലയാള മനോരമ ഡൈജസ്റ്റ് ലക്കം48, 2010 ഒക്ടോബർ 2
- ↑ 2.0 2.1 2.2 അനു മേരി ഫിലിപ്പിന്റെ ലേഖനം. കർഷകശ്രീ മാസിക. മാർച്ച് 2010. പുറം 32.
- ↑ "ബിടി വഴുതന നിരോധിച്ചു". മലയാള മനോരമ, കോട്ടയം എഡിഷൻ. 2010 ഫെബ്രുവരി 10. p. 1.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. Retrieved 2013 മാർച്ച് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. Retrieved 2013 മാർച്ച് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. Retrieved 2013 മെയ് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help)