ഭാരതീയ മസ്ദൂർ സംഘം
തൊഴിലിടം സംരക്ഷിക്കണ്ടത് തൊഴിലാളിയുടെ ബാദ്യത.
(ബി.എം.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ടേഡ് യൂണിയനുകളിൽ അംഗബലം കൊണ്ട് ഏറ്റവും വലുതാണ് ഭാരതീയ മസ്ദൂർ സംഘം (BMS)[1]. 1955 ജൂലൈ 23-ന് ദത്തോപന്ത് ഠേംഗ്ഡിയാണ് ഈ സംഘടന സ്ഥാപിച്ചത്. ഇത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്.) തൊഴിലാളി വിഭാഗവും സംഘപരിവാറിന്റെ ഭാഗവുമാണ്.
Indian Workers Union | |
Bharatiya Mazdoor Sangh | |
സ്ഥാപിതം | July 23, 1955 |
---|---|
അംഗങ്ങൾ | 11 million (2010) |
രാജ്യം | ഇന്ത്യ |
അംഗത്വം ( അഫിലിയേഷൻ) | Independent |
പ്രധാന വ്യക്തികൾ | സി. കെ സജി നാരായണൻ, പ്രസിഡന്റ്; ബൈജ് നാഥ് റായി, ജനറൽ സെക്രട്ടറി |
ഓഫീസ് സ്ഥലം | ന്യൂ ഡൽഹി |
വെബ്സൈറ്റ് | www.bms.org.in |
തൊഴിൽവകുപ്പിന്റെ കണക്ക് പ്രകാരം 2002-ൽ ബി.എം.എസിന് 6215797 അംഗങ്ങൾ ആണ് ഉണ്ടായിരുന്നത് [2]. ഇന്ന് അത് 110 ലക്ഷം ആണെന്ന് ബി.എം.എസ് അവകാശപ്പെടുന്നു. 5860 സംഘടനകളും ബിം.എം.എസിനോട് ആഭിമുഖ്യം പുലർത്തുന്നു. എന്നാൽ ഒരു രാജ്യാന്തര സംഘടനകളിലും ബി.എം.എസ്സിന് അംഗത്വമില്ല.
ഇപ്പോൾ അഡ്വ. സി. കെ സജി നാരായണനാണ് സംഘടനയുടെ പ്രസിഡന്റ്. ബൈജ് നാഥ് റായിയാണ് സംഘടനയുടെ ജനറൽ സെക്രട്ടറി.
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-05. Retrieved 2009-12-29.
- ↑ http://www.labourfile.org/superAdmin/Document/113/table%201.pdf