ബിബിസി അമേരിക്ക
ബിബിസി സ്റ്റുഡിയോയുടെയും എഎംസി നെറ്റ്‌വർക്സിൻറെയും സംയുക്ത ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ പേ ടെലിവിഷൻ ശൃംഖലയാണ് ബിബിസി അമേരിക്ക.[1]
BBC America | |
---|---|
ആരംഭം | മാർച്ച് 29, 1998 |
ഉടമ | BBC Studios (50.01%) AMC Networks (49.99%) |
ചിത്ര ഫോർമാറ്റ് | 1080i HDTV (downscaled to letterboxed 480i for the SDTV feed) |
രാജ്യം | United States |
ഭാഷ | English |
പ്രക്ഷേപണമേഖല | Nationwide |
മുഖ്യകാര്യാലയം | New York City, New York |
Sister channel(s) | AMC BBC Entertainment BBC World News IFC Sundance TV We TV |
വെബ്സൈറ്റ് | www |
ലഭ്യത | |
സാറ്റലൈറ്റ് | |
DirecTV | Channel 264 Channel 1264 (VOD) |
Dish Network | Channel 135 |
C-Band – H2H/4DTV | AMC 18 – Channel 202 |
കേബിൾ | |
Available on every American provider | Channel slots vary on each operator |
IPTV | |
AT&T U-verse | Channel 122 (SD) Channel 1122 (HD) |
Verizon FiOS | Channel 189 (SD) Channel 689 (HD) |
Internet television | |
PlayStation Vue | Internet Protocol television |
Sling TV | Internet Protocol television |
YouTube TV | Internet Protocol television |
യുണൈറ്റഡ് കിംഗ്ഡത്തിലെ ബിബിസിയുടെ ആഭ്യന്തര ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, ബ്രിട്ടീഷ് ലൈസൻസ് ഫീസിൽ നിന്ന് ബിബിസി അമേരിക്കയ്ക്ക് ധനസഹായം ലഭിക്കുന്നില്ല (ഇത് യുണൈറ്റഡ് കിംഗ്ഡത്തിനുള്ളിലെ ബിബിസിയുടെ ചാനലുകൾക്കുള്ള പ്രധാന ഫണ്ടാണ്), കാരണം യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്ത് ലഭ്യമായ തങ്ങളുടെ ഏതെങ്കിലും ചാനലുകൾക്ക് ബിബിസിക്ക് ധനസഹായം നൽകാൻ കഴിയില്ല.[2] തൽഫലമായി, വാണിജ്യ പിന്തുണയുള്ള ചാനലായി ബിബിസി അമേരിക്ക പ്രവർത്തിക്കുകയും പരമ്പരാഗതമായ രീതിയിൽ പരസ്യം സ്വീകരിക്കുകയും ചെയ്യുന്നു. ടെലിവിഷൻ പ്രേക്ഷകരിൽ നിന്നുള്ള വരിസംഖ്യയും വരുമാനമാർഗ്ഗമാണ്.
2018 സെപ്റ്റംബർ വരെ ലഭ്യമായ കണക്കുകൾപ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏകദേശം 80.9 ദശലക്ഷം ടെലിവിഷൻ ജീവനക്കാർക്ക് (പേ ടെലിവിഷൻ ഉപഭോക്താക്കളിൽ 87.8%) ബിബിസി അമേരിക്ക ലഭ്യമാണ്.[3]
ചരിത്രം
തിരുത്തുക1998 മാർച്ച് 29 നാണ് ബിബിസി അമേരിക്ക സംപ്രേഷണം ആരംഭിച്ചത്.[4] ബിബിസി ടെലിവിഷനിൽ നിന്നും ഐടിവി, ചാനൽ 4 എന്നിവയുൾപ്പെടെയുള്ള മറ്റ് ബ്രിട്ടീഷ് ടെലിവിഷൻ ചാനലുകളിൽ നിന്നുമുള്ള കോമഡി, നാടകം, ജീവിതശൈലി പ്രോഗ്രാമുകളുടെ ഒരു മിശ്രിതം ബിബിസി അമേരിക്ക അവതരിപ്പിച്ചു. തുടക്കകാലങ്ങളിൽ ചേഞ്ചിങ് റൂംസ്, ഗ്രൗണ്ട് ഫോഴ്‌സും പോലുള്ള ജനപ്രിയ ഷോകൾ സംപ്രേഷണം ചെയ്യുന്നതിൽ അവർ ശ്രദ്ധിച്ചു. പുതിയ പ്രോഗ്രാമുകളിൽ ഭൂരിഭാഗവും ബിബിസി അമേരിക്കയുടെ സായാഹ്ന ഷെഡ്യൂളിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടു.[5]
റേറ്റിംഗുകൾ കുറവായതിനാൽ 2003ൽ ബ്രിട്ടീഷ് സോപ്പ് ഓപ്പറയായ ഈസ്റ്റ് എന്റേഴ്സിനെ അതിന്റെ ഷെഡ്യൂളിൽ നിന്ന് ബിബിസി അമേരിക്ക നീക്കം ചെയ്തു. എന്നിരുന്നാലും പ്രോഗ്രാം നീക്കം ചെയ്തത് കാഴ്ചക്കാരിൽ നിന്ന് പരാതികൾക്ക് കാരണമാവുകയും അതുവഴി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.[6][7][8]
2014 ൽ എഎംസി നെറ്റ്‌വർക്സ് ബിബിസി അമേരിക്കയിൽ 49.9 ശതമാനം ഓഹരി ഓഹരി 200 മില്യൺ ഡോളറിന് സ്വന്തമാക്കി. ഇടപാടിന്റെ ഭാഗമായി, ബിബിസി വേൾഡ് ന്യൂസ് ചാനലിനായുള്ള യുഎസ് പ്രക്ഷേപണ, പരസ്യ വിൽപ്പന ചർച്ചകളുടെ ഉത്തരവാദിത്തവും എഎംസി നെറ്റ്‌വർക്സ് ഏറ്റെടുത്തു.
പ്രോഗ്രാമിംഗ്
തിരുത്തുക- ഡോക്ടർ ഹു
- ദ ഗ്രഹാം നോർട്ടൺ ഷോ
- പ്ലാനറ്റ് എർത്ത്
- സ്റ്റാർ ട്രെക്ക്
- സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ
- സ്റ്റാർ ട്രെക്ക്: വോയേജർ
- എക്സ്-ഫയൽസ്
- ടോപ്പ് ഗിയർ
- ടോപ്പ് ഗിയർ അമേരിക്ക
അവലംബം
തിരുത്തുക- ↑ Lieberman, David (ഒക്ടോബർ 23, 2014). "AMC Networks Pays $200M For 49.9% Of BBC America". Deadline. Retrieved ഒക്ടോബർ 23, 2014.
- ↑ "FAQs". BBC America. Archived from the original on നവംബർ 7, 2011. Retrieved മേയ് 10, 2015.
- ↑ https://awfulannouncing.com/espn/nielsen-coverage-estimates-september-espn-nbcsn-nbatv-mlbn-nfln.html
- ↑ "AMC Networks Press Center". press.amcnetworks.com.
- ↑ "EastEnders axe outrages US fans". The Guardian. സെപ്റ്റംബർ 30, 2003. Retrieved സെപ്റ്റംബർ 10, 2016.
- ↑ "Entertainment - EastEnders returns to US screens". BBC. ജൂൺ 4, 2004. Retrieved മേയ് 10, 2015.
- ↑ "BBC AMERICA; Alas, 'East Enders'". The New York Times. ഏപ്രിൽ 11, 2004.
- ↑ "Arts, Briefly - A Reprieve for 'EastEnders'". The New York Times. ജനുവരി 31, 2005. Retrieved മേയ് 17, 2016.