ബിഹൈൻഡ് ദ മിസ്റ്റ്
മലയാള ചലച്ചിത്രം
2012 ലെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രമാണ് ബിഹൈൻഡ് ദ മിസ്റ്റ് . ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ക്യാമറയും ബാബു കാമ്പ്രത്തിന്റേതാണ്.
ബിഹൈൻഡ് ദ മിസ്റ്റ് | |
---|---|
സംവിധാനം | ബാബു കാമ്പ്രത്ത് |
നിർമ്മാണം | ബാബു കാമ്പ്രത്ത് |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | ബാബു കാമ്പ്രത്ത് |
ചിത്രസംയോജനം | ലിജോ തോമസ് |
റിലീസിങ് തീയതി | 2012 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഉള്ളടക്കം
തിരുത്തുകമൂന്നാറിലെ തേയില തോട്ടങ്ങളിൽ അടിമ വേല നയിക്കുന്ന മനുഷ്യരുടെ ജീവിതമാണ് ബിഹൈൻഡ് ദ മിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ കേന്ദ്ര പ്രമേയം. ലയമെന്നു പേരുള്ള ചെറു ക്വാർട്ടേഴ്സുകളിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം. പണിയെടുക്കാനുള്ള ആരോഗ്യം പോവുമ്പോൾ ലയത്തിൽനിന്ന് ഇറങ്ങണം. പോവാൻ ഇടമില്ലാത്ത മനുഷ്യർ ലയത്തിൽനിന്ന് ഇറങ്ങാതിരിക്കാനായി അവർ മക്കളെ തോട്ടങ്ങളിലേക്കയയ്ക്കുന്നു. ലയങ്ങളിൽ നിന്ന് ഒരിക്കലും മോചനമില്ലാത്ത ഈ അടിമത്തത്തിന്റെ ഈ കാണാവേരുകളാണ് ചിത്രം തിരയുന്നത്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് (2012)
അവലംബം
തിരുത്തുക- ↑ "ദേശീയ ചലച്ചിത്രപുരസ്കാരത്തിനപ്പുറം ബാബു കാമ്പ്രത്തിന്റെ ജീവിതം". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2013-03-23. Retrieved 2013 മാർച്ച് 20.
{{cite web}}
: Check date values in:|accessdate=
(help)