ബിസ്റ്റോർട്ട ഒഫിസിനാലിസ്

ചെടിയുടെ ഇനം

ബിസ്റ്റോർട്ട്, കോമൺ ബിസ്റ്റോർട്ട്, യൂറോപ്യൻ ബിസ്റ്റോർട്ട് അല്ലെങ്കിൽ മെഡോ ബിസ്റ്റോർട്ട് എന്നറിയപ്പെടുന്ന ബിസ്റ്റോർട്ട അഫിസിനാലിസ് (പര്യായം: പെർസിക്കറിയ ബിസ്റ്റോർട്ട ), യൂറോപ്പിലെയും വടക്കൻ, പടിഞ്ഞാറൻ ഏഷ്യയിലെയും തദ്ദേശീയമായ പോളിഗൊനേസിയേ ഡോക്ക് കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ്.[1] സ്നേക്ക് റൂട്ട്, സ്നേക്ക്-റൂട്ട്, സ്നേക്ക് വീഡ്, ഈസ്റ്റർ ലെഡ്ജെസ് എന്നിവയാണ് മറ്റ് പൊതുവായ പേരുകൾ.

ബിസ്റ്റോർട്ട ഒഫിസിനാലിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Polygonaceae
Genus: Bistorta
Species:
B. officinalis
Binomial name
Bistorta officinalis
Delarbre[1]
Synonyms[1]
  • Bistorta abbreviata Kom.
  • Bistorta carnea (K.Koch) Kom. ex Tzvelev
  • Bistorta confusa (Meisn.) Greene
  • Bistorta ensigera (Juz.) Tzvelev
  • Bistorta lapidosa Kitag.
  • Bistorta major Gray
  • Bistorta subauriculata Kom.
  • Persicaria bistorta (L.) Samp.
  • Polygonum abbreviatum Kom.
  • Polygonum bistorta L.
  • Polygonum carneum K.Koch
  • Polygonum confusum Meisn.
  • Polygonum ensigerum Juz.
  • Polygonum lapidosum (Kitag.) Kitag.
Bistorta officinalis

20 മുതൽ 80 സെന്റീമീറ്റർ (8 മുതൽ 31 ഇഞ്ച് വരെ) ഉയരവും 90 സെന്റീമീറ്റർ (35 ഇഞ്ച്) വീതിയും വരെ വളരുന്ന ഒരു സസ്യമാണ് ബിസ്റ്റോർട്ട അഫിസിനാലിസ്. ഇതിന് കട്ടിയുള്ളതും ചുറ്റിപിണഞ്ഞതുമായ വേരുകൾ ഉണ്ട്. അതിനാൽ ഇതിന് സ്നേക്ക് റൂട്ട് എന്ന പൊതുനാമം നൽകിയിരിക്കാം. പൂവിടുന്ന കാണ്ഡത്തിന്റെ താഴത്തെ അറ്റത്ത് ഉൽപാദിപ്പിക്കുന്ന കുറച്ച് ചെറിയ ഇലകളുള്ള പച്ചിലപ്പടർപ്പ് സാധാരണയായി ബേസൽ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകൾ സാധാരണയായി രോമമില്ലാത്തവയാണ്. പൂങ്കുല ഒരു സ്പൈക്ക് ആണ്. വസന്തത്തിന്റെ അവസാനം മുതൽ ശരത്കാലം വരെ ഈ ചെടി പൂക്കുന്നു, ഉയരവും നിവർന്നുനിൽക്കുന്നതും ശാഖകളില്ലാത്തതും രോമമില്ലാത്തതുമായ കാണ്ഡം ഒറ്റ ടെർമിനൽ റസീമുകളിൽ അവസാനിക്കുന്നു. അവ 5-7 സെന്റീമീറ്റർ (2-3 ഇഞ്ച്) നീളമുള്ള, റോസ്-പിങ്ക് പൂക്കളാണ്. [2]പിങ്ക് നിറത്തിലുള്ള പൂക്കൾ അഞ്ച് പെരിയാന്ത് സെഗ്‌മെന്റുകൾ, എട്ട് കേസരങ്ങൾ, മൂന്ന് ഫ്യൂസ്ഡ് കാർപെൽസ്, മൂന്ന് ഫ്രീ സ്റ്റൈൽസ് എന്നിവയുള്ളതാണ്. ജൂൺ, ജൂലൈ മാസങ്ങളിലാണ് പൂവിടുന്നത്.[3] ചെടി നനഞ്ഞ മണ്ണിൽ വളരുന്നു, വരണ്ട അവസ്ഥയിൽ നിഷ്‌ക്രിയമാകും, ആവശ്യത്തിന് ഈർപ്പം ലഭിക്കുമ്പോൾ വീണ്ടും വളരുന്നു.

  1. 1.0 1.1 1.2 "Bistorta officinalis Delarbre". Plants of the World Online. Royal Botanic Gardens, Kew. Retrieved 2019-03-01.
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 978-1405332965.
  3. "Bistort: Bistorta officinalis". NatureGate. Retrieved 2013-12-30.

ഗ്രന്ഥസൂചിക

തിരുത്തുക