ബിസ്രാഖ്
ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഒരു ഗ്രാമമാണ് ബിസ്രാഖ്. രാമായണകഥാപാത്രമായ രാവണൻ ഈ ഗ്രാമത്തിൽ ജനിച്ചുവെന്നും പിന്നീട് ലങ്കയിൽ തന്റെ സാമ്രാജ്യം സ്ഥാപിച്ചെന്നുമാണ് വിശ്വാസം.[1] രാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി നടത്തുന്ന ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങൾ ഈ ഗ്രാമത്തിലുള്ളവർ ആഘോഷിക്കാറില്ല. രാവണനെ തങ്ങളുടെ വീരനായകനായി കാണുന്ന ഈ ഗ്രാമവാസികൾ അന്നേ ദിവസങ്ങളിൽ ദുഃഖാചരണം നടത്തുകയും രാവണന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനുള്ള പ്രാർത്ഥനകളും പൂജകളും മറ്റും നടത്തുകയും ചെയ്യുന്നു.[2][3][4] ബിസ്രാക്ക് ഗ്രാമത്തിൽ രാവണനെ ആരാധിക്കുന്നതിനെതിരെ ചില ഹിന്ദുസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.[5]
ക്ഷേത്രങ്ങൾ
തിരുത്തുകബിസ്റാഖ് ഗ്രാമത്തിൽ ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ധാരാളം ക്ഷേത്രങ്ങളുണ്ട്.[6] രാവണനും അദ്ദേഹത്തിന്റെ പിതാവ് വിശ്രവസ്സും ആരാധിച്ചുവന്നതായി കരുതപ്പെടുന്ന ഒരു ശിവലിംഗം ഈ ഗ്രാമത്തിൽ നിന്നു കുഴിച്ചെടുത്തിട്ടുണ്ട്. ഈ ശിവലിംഗം ഇപ്പോൾ ബിസ്രാഖ് ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.[1][7][6] ഈ ഗ്രാമത്തിൽ ഒരു രാവണക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുന്നു.[8]
അവലംബം
തിരുത്തുക- ↑ 1.0 1.1 Vasudevan 2013, p. 35.
- ↑ "indianexpress". indianexpress.
- ↑ "hindustantimes". Archived from the original on 2015-08-14. Retrieved 2018-07-13.
- ↑ "timesofindia".
- ↑ "ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ രാവണനു വേണ്ടി യജ്ഞം നടത്താൻ ഒരു ഗ്രാമം". അഴിമുഖം. 2016-10-11. Retrieved 13 July 2018.
- ↑ 6.0 6.1 "Land mafia grabs 2,500 acres of fertile land for Noida colony". Dailymail. 5 February 2012.
- ↑ "Ravana is the son of this soil, believe locals of Noida's Bisrakh village". DNA. 22 July 2014. Archived from the original on 2015-11-25. Retrieved 2018-07-13.
- ↑ "Bisrakh seeks funds for Ravan temple Purusharth Aradhak". The Times of India. 4 October 2014.
പുസ്തകങ്ങൾ
തിരുത്തുക- Sachchidananda, Sachchidananda (1980). Elite and Development. Concept Publishing Company. pp. 160–. GGKEY:2QLJ09TPF3U.
{{cite book}}
: Invalid|ref=harv
(help) - Vasudevan, Vandana (22 November 2013). Urban Villager: Life in an Indian Satellite Town. SAGE Publications. ISBN 978-81-321-1783-4.
{{cite book}}
: Invalid|ref=harv
(help)