ബിസി കൊമോലഫെ

ഒരു നൈജീരിയൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും

ഒരു നൈജീരിയൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമായിരുന്നു ബിസി കൊമോലഫെ (1986–2012). ഇഗ്ബോറോ ടി ദാരു, അരമോട്ടു എന്നീ സിനിമകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1]

Bisi Komolafe
ജനനം
Bisi Komolafe Veronica

1986
മരണം31 December 2012
University College Hospital, Ibadan
ദേശീയതNigerian
തൊഴിൽ
സജീവ കാലം2008–2012

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1986-ൽ ഒയോ സ്റ്റേറ്റ് സൗത്ത്-വെസ്റ്റേൺ നൈജീരിയയിലെ ഇബാദാനിലെ അഞ്ചംഗ കുടുംബത്തിൽ ജനിച്ച രണ്ടാമത്തെ കുട്ടിയാണ് ബിസി കൊമോലഫെ. അവിടെ അവർ പ്രാഥമിക, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[2] ലാഗോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (LASU) പോകുന്നതിനു മുമ്പ് ഇബാദാനിലെ സെന്റ് ലൂയിസ് ഗ്രാമർ സ്കൂളിൽ ചേർന്ന അവർ അവിടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി.[3][4]

ഇഗ്‌ബോറോ ടി ദാരു എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് ബിസിയുടെ അഭിനയ ജീവിതം ശ്രദ്ധേയമാകുന്നത്. ബോലോഡെ ഒകു, അസിരി ഓവോ, എബ്യൂട്ട് തുടങ്ങിയ ചിത്രങ്ങളിൽ അവർ പ്രധാന വേഷങ്ങൾ ചെയ്തു. ലതോൻവ, എജ ടുട്ടു, ഓക എന്നിവയുൾപ്പെടെയുള്ള സിനിമകളും ബിസി നിർമ്മിച്ചിട്ടുണ്ട്.[5] 2009 ലെ ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡിൽ "റിവലേഷൻ ഓഫ് ദി ഇയർ" വിഭാഗത്തിലും 2012 എഡിഷനിൽ "ഒരു യോറൂബ സിനിമയിലെ മികച്ച നായിക" വിഭാഗത്തിലും അവർ നോമിനേറ്റ് ചെയ്യപ്പെട്ടു.[6]

ബിസി കൊമോലഫെയുടെ മരണം 2012 ഡിസംബർ 31 ന് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.[7] അവരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകളും ഊഹാപോഹങ്ങളും സൃഷ്ടിച്ചു. എന്നിരുന്നാലും, ഇബാദനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിൽ വച്ച് ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ[8][9] കാരണം അവർ മരിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അവരെ 2013 ജനുവരി 4-ന്[10] ഇബാദാനിൽ സംസ്കരിച്ചു.[11]

സ്വകാര്യ ജീവിതം

തിരുത്തുക

കനേഡിയൻ ആസ്ഥാനമായുള്ള ഓയോ സ്റ്റേറ്റിലെ നൈജീരിയക്കാരനായ തുണ്ടെ ഇജാദുനോലയുമായി അവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.[12]

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Award ceremony Award description Result
2009 2009 Best of Nollywood Awards Revelation of The Year നാമനിർദ്ദേശം[6]
2012 2012 Best of Nollywood Awards Best Lead Actress in a Yoruba film നാമനിർദ്ദേശം[13]
  1. "Nollywood actress, Bisi Komolafe, for burial in Ibadan, tomorrow". Vanguard. 3 January 2013. Retrieved 25 August 2015.
  2. "Untold Story Of Bisi Komolafe's Mysterious Death – She Died Of Spiritual Attack". MJE Magazine. 4 January 2013. Archived from the original on 27 March 2015. Retrieved 25 August 2015.
  3. Akinnagbe Akintomide (3 January 2013). "PICTURES: THE UNTOLD STORY ABOUT THE MYSTERIOUS DEATH OF MOVIE STAR BISI KOMOLAFE". Nigeria Films. Archived from the original on 10 March 2016. Retrieved 25 August 2015.
  4. "Bisi Komolafe biography, net worth, age, family, contact & picture". www.manpower.com.ng. Retrieved 2020-09-30.
  5. Bayo Adetutu (1 January 2013). "Bisi Komolafe, Nollywood actress dies". P.M. News. Retrieved 25 August 2015.
  6. 6.0 6.1 "Best of Nollywood Awards 2009". BellaNaija. 7 December 2009. Retrieved 25 August 2015.
  7. Oseyiza Ogbodo (28 December 2013). "January 2013 HIGHLIGHTS: Bisi Komolafe dies". National Mirror. Archived from the original on 2014-08-24. Retrieved 25 August 2015.
  8. "Bisi Komolafe's Doctor speaks about her cause of death". Africa Spotlight. January 13, 2013. Archived from the original on 2017-01-04. Retrieved 26 August 2015.
  9. Ebun Sessou (12 January 2013). "Bisi Komolafe's property tears fiancé, family apart". Vanguard. Retrieved 25 August 2015.
  10. Ola Ajayi (4 January 2013). "Tears as Bisi Komolafe goes home". Vanguard. Retrieved 25 August 2015.
  11. Akinwale Aboluwade (January 5, 2013). "Nollywood actress, Bisi Komolafe, buried amid tears". The Punch. Archived from the original on 24 September 2015. Retrieved 25 August 2015.
  12. "Bisi Komolafe biography, net worth, age, family, contact & picture". www.manpower.com.ng. Retrieved 2020-09-30.
  13. "BON Winners". Nollywood Mindspace. 9 September 2012. Archived from the original on 2014-10-15. Retrieved 25 August 2015.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിസി_കൊമോലഫെ&oldid=3686328" എന്ന താളിൽനിന്ന് ശേഖരിച്ചത്