ബിഷപ്പ് ജോൺ റിച്ചാർഡ്സൺ
ഇന്ത്യയിലെ ആഗ്ലിക്കൻ ബിഷപ്പും ആൻഡമാൻ ദ്വീപുകളിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകനും സാമൂഹികപരിഷ്കർത്താവുമായിരുന്നു റവ:ജോൺ റിച്ചാർഡ്സൺ (6 ജൂൺ 1896 – 3 ജൂൺ 1978).[1]
ജീവിതരേഖ
തിരുത്തുകആൻഡമാനിലെ ഒരു കാർ നിക്കോബാറീസ് കുടുംബത്തിൽ 1896 ൽ ജനിച്ച ജോൺ ബർമ്മയിലാണ് വിദ്യാഭ്യാസവും മതപഠനവും നിർവ്വഹിച്ചത്. പഠനത്തെത്തുടർന്നു ദ്വീപിലെത്തിയ ജോൺ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അദ്ധ്യാപകനായും അദ്ദേഹം ജോലിനോക്കി. ലാറ്റിൻ അക്ഷരമാല ഉപയോഗിച്ച് നിക്കോബാറീസ് ഭാഷയിൽ ഒരു പ്രാഥമികപാഠം ആദ്യമായി തയ്യാറാക്കിയതും ജോൺ ആണ്.
രണ്ടാം ലോകമഹായുദ്ധം
തിരുത്തുകരണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സഖ്യത്തോടൊപ്പം നിന്ന ജോൺ ദ്വീപിലെ മുഖ്യഗ്രാമത്തലവനായി ഉയർത്തപ്പെട്ടു. എന്നാൽ താമസിയാതെ അദ്ദേഹം ജാപ്പനീസ്ചേരിമാറുകയും തുടർന്ന് തടവിലാക്കപ്പെടുകയും ചെയ്തു. യുദ്ധകാലത്ത് രണ്ട് പുത്രന്മാർ കൊല്ലപ്പെട്ടു. ജപ്പാൻ സൈന്യം റിച്ചാര്ഡ്സണ് വധശിക്ഷയും വിധിച്ചു. എന്നാൽ കനത്ത ജനരോഷം ഭയന്ന് ജാപ്പനീസ് സൈന്യം ശിക്ഷ നടപ്പാക്കിയില്ല. യുദ്ധം തന്നെ പൊടുന്നനെ അവസാനിച്ചതിനാൽ രണ്ടാമതും വിധിച്ച വധശിക്ഷയിൽ നിന്നു റിച്ചാർഡ്സൺ ഒഴിവായി.
ആൻഡമാൻ ദ്വീപിൽ സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് റിച്ചാര്ഡ്സൺ ആണ് നിക്കോബാറീസ്അത്ലറ്റിക് അസോസിയേഷൻ. ഗ്രാമസമിതികൾ, ആദിവാസി കൗൺസിലുകൾ എന്നിവയ്ക്കും അദ്ദേഹം തുടക്കമിടുകയുണ്ടായി
പാർലമെന്റിൽ
തിരുത്തുക1952-ൽ ജോൺ റിച്ചാർഡ്സണെ ആദ്യലോകസഭയിലേയ്ക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയുണ്ടായി. ലോക സഭയിലെ ആദ്യ ആംഗ്ലിക്കൻ ബിഷപ്പായിരുന്നു റിച്ചാർഡ്സൺ .
പുരസ്കാരങ്ങൾ
തിരുത്തുകറിച്ചാര്ഡ്സണ് പദ്മശ്രീ 1965 ലും പദ്മഭൂഷൺ 1978ലും സമ്മാനിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ The A.B.M. Review. 1953. p. 66.