ബിറ്റർറൂട്ട് ദേശീയ വനം
ബിറ്റർറൂട്ട് ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ മൊണ്ടാന സംസ്ഥാനത്തിൻറെ പടിഞ്ഞാറൻ-മധ്യ മേഖലയിലും ഐഡഹോ സംസ്ഥാനത്തിൻറെ കിഴക്കൻ മേഖലയിലുമായി ഏകദേശം 1.587 ദശലക്ഷം ഏക്കർ (6,423 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഒരു ദേശീയ വനമാണ്. പ്രാഥമികമായി മൊണ്ടാനയിലെ റാവല്ലി കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും (വനത്തിന്റെ 70.26%) ഐഡഹോയിലെ ഐഡഹോ കൗണ്ടി (29.24%), മൊണ്ടാനയിലെ മിസ്സൗള കൗണ്ടി (0.49%) എന്നിവിടങ്ങളിലും വനമേഖല വ്യാപിച്ചുകിടക്കുന്നു.
ബിറ്റർറൂട്ട് ദേശീയ വനം | |
---|---|
Location | Ravalli / Missoula counties, Montana; Idaho County, Idaho, United States |
Nearest city | Missoula, MT |
Coordinates | 46°13′58″N 113°57′49″W / 46.23278°N 113.96361°W |
Area | 1,587,070 ഏക്കർ (6,422.6 കി.m2) |
Established | 1898 |
Governing body | U.S. Forest Service |
Website | Bitterroot National Forest |
1898-ൽ സ്ഥാപിതമായ ഈ വനം, ഐഡഹോയിലെ സാൽമൺ നദിയോരത്ത്, ബിറ്റർറൂട്ട്, സഫയർ പർവതനിരകളിലെ 2,200 അടി (650 മീറ്റർ) മുതൽ 10,157 അടി (3,100 മീറ്റർ) ഉയരത്തിലുള്ള ട്രാപ്പർ പീക്ക് വരെയുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം പകുതിയോളം വനം (743,000 ഏക്കർ, 3,000 km²) മൂന്ന് വ്യത്യസ്ത വന്യതാ പ്രദേശങ്ങളുടെ ഭാഗമാണ്. ഈ പ്രദേശങ്ങളിൽ അനക്കോണ്ട-പിന്റ്‌ലർ, സെൽവേ-ബിറ്റർറൂട്ട്, ഫ്രാങ്ക് ചർച്ച് റിവർ ഓഫ് നോ റിട്ടേൺ വൈൽഡർനെസസ് എന്നിവ ഉൾപ്പെടുന്നു. റോഡുകളോ മരം മുറിക്കലോ ഖനനമോ മറ്റ് നിർമ്മാണങ്ങളോ അനുവദനീയമല്ലാത്ത വന്യ പ്രദേശങ്ങളിൽ എല്ലാ ആക്‌സസ്സും കാൽനടയായോ കുതിരപ്പുറത്തോ നടത്തണം എന്നതോടൊപ്പം സൈക്കിൾ പോലും അനുവദനീയമല്ല. എന്നിരുന്നാലും, വനമേഖലയിൽ വേട്ടയാടൽ അനുവദനീയമാണ്.
1805-ൽ ലൂയിസ് ആൻറ് ക്ലാർക്ക് പര്യവേഷണസംഘം ഇന്നത്തെ വനഭൂമി സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെ കടന്നുപോയി. 1860-കളിൽ ഐഡഹോയിലും പിന്നീട് മൊണ്ടാനയിലും സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതിന് ശേഷം നിരവധി ഖനന നഗരങ്ങൾ ഈ പ്രദേശത്ത് നിർമ്മിക്കപ്പെടുകയും, വിസ്മൃതിയിലായ അവയിൽ ചിലത് ഇന്ന് പ്രേത നഗരങ്ങളായി മാറുകയും ചെയ്തു.
1898 മാർച്ച് 1 ന് 4,147,200 ഏക്കർ (16,783 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ബിറ്റർ റൂട്ട് ഫോറസ്റ്റ് റിസർവ് സ്ഥാപിക്കപ്പെട്ടു. 1906-ൽ ഇതിന്റെ ചുമതല യു.എസ്. ഫോറസ്റ്റ് സർവീസിലേക്ക് മാറ്റി. 1908 ജൂലൈ 1-ന് ബിഗ് ഹോൾ ദേശീയ വനം, ഹെൽ ഗേറ്റ് ദേശീയ വനം എന്നിവയിൽ നിന്നുള്ള പ്രദേശങ്ങൾ ചേർത്തുകൊണ്ട് ഇതിൻറെ പേര് ബിറ്റർറൂട്ട് ദേശീയ വനം എന്നാക്കി മാറ്റി. മറ്റ് ഭൂമികൾ ബിറ്റർറൂട്ടിൽ നിന്ന് ബീവർഹെഡ്, ക്ലിയർവാട്ടർ, നെസ് പെർസ്, സാൽമൺ ദേശീയ വനങ്ങൾ എന്നിവയിലേക്ക് മാറ്റി. 1934 ഒക്ടോബർ 29-ന് സെൽവേ ദേശീയ വനത്തിൻറെ ഒരു ഭാഗം ഇതിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു. 2016 ഓഗസ്റ്റിലെ കാട്ടുതീയിൽ ഈ പ്രദേശത്തെ പതിനാല് വീടുകൾ കത്തിനശിച്ചിരുന്നു.
വന്യജീവികൾ
തിരുത്തുകമ്യൂൾ ഡീയർ, വൈറ്റ്-ടെയിൽഡ് ഡീർ, എൽക്ക്, ബിഗ് ഹോൺ ഷീപ്പ്, മലയാട്, ഗോഫർ, വിവിധയിനം ചിപ്മങ്കുകൾ, ബീവർ, മുള്ളൻപന്നി, വുഡ്ചക്ക്, മുയലുകൾ, വിവിധതരം അണ്ണാൻ, മൂസ്, കരിങ്കരടി കൂഗർ തുടങ്ങി നിരവധി ഇനം വന്യജീവികളുടെ ആവാസ കേന്ദ്രമായ ഈ വനം പലതരം പക്ഷികൾക്കും ആവാസവ്യവസ്ഥയൊരുക്കുന്നു.