ബിറ്റി ബിജോയ്
പ്രമുഖയായ ഒരു ഇന്ത്യൻ വനിത ബാസ്‌കറ്റ്‌ബോൾ താരമായിരുന്നു ബിറ്റി ബിജോയ് (മരണം : 2 ജൂൺ 2012). ദേശീയ-സംസ്ഥാന ജൂനിയർ ടീമുകളിൽ അംഗമായിരുന്ന ബിറ്റി കേരള സീനിയർ, ജൂനിയർ ടീമുകളുടെ ക്യാപ്റ്റൻ പദവിയും അലങ്കരിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകകോഴിക്കോട് കൂരാച്ചുണ്ടാണ് സ്വദേശിയായ ബിറ്റി കണ്ണൂർ സ്‌പോർട്ട്‌സ് അക്കാദമിയിലാണ് കായിക പഠനം ആരംഭിക്കുന്നത്. തുടർന്ന് കാലിക്കറ്റ് പ്രൊവിഡൻസ് കോളേജിൽ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമംഗമായിരുന്നു. 1998 ൽ ആണ് ഫാക്ട് ബാസ്‌കറ്റ്‌ബോൾ ടീമംഗമാകുന്നത്. തുടർന്ന് ഫാക്ടിന്റെ എച്ച്. ആർ. ഡിപ്പാർട്ട്‌മെന്റിലും ഉദ്യോഗമണ്ഡൽ സ്‌കൂളിലും പ്രവർത്തിച്ചു. 2004 ൽ ഫാക്ട് ഉദ്യോഗമണ്ഡൽ സ്‌കൂളിൽ നിന്നും കായിക അധ്യാപികയായിരിക്കെ വി. ആർ. എസ്. എടുത്ത് വിരമിച്ചു.
1986 ൽ കേരള ജൂനിയർ ടീം ക്യാപ്റ്റൻ ആയിരുന്നു. 1989 ൽ ഫിലിപ്പൈൻസിൽ വച്ചു നടന്ന ഏഷ്യൻ ജൂനിയർ വനിത ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിറ്റി പങ്കെടുത്തിട്ടുണ്ട്. 1990, 91 വർഷങ്ങളിൽ ഫാക്ട് ഫെഡറേഷൻ കപ്പ് നേടുമ്പോൾ ടീമിൽ അംഗമാണ്. 1991 ൽ തിരുനൽവേലിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഫാക്ട് കിരീടം നേടിയപ്പോൾ ബിറ്റിയായിരുന്നു ക്യാപ്റ്റൻ. 1991 ൽ ബാസ്‌കറ്റ്‌ബോളിലെ മികച്ച പ്രകടനത്തിന് ജി. വി. രാജ ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.[1]
ഭർത്താവ് : ബിജോയ് ജോസഫ്, മകൻ : മകൻ വൈശാഖ്
പുരസ്കാരങ്ങൾ
തിരുത്തുകജി. വി. രാജ ഗോൾഡ് മെഡൽ
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി". Archived from the original on 2012-06-01. Retrieved 2012-06-01.