ബ്രിട്ടനിൽ ജനിച്ച ന്യൂസിലാൻഡ് സ്വദേശിയായ ജ്യോതിശാസ്ത്രജ്ഞയും കോസ്മോളജിസ്റ്റുമായിരുന്നു ബിയാട്രിസ് മുരിയേൽ ഹിൽ ടിൻസ്‌ലി(27 ജനുവരി 1941 - 23 മാർച്ച് 1981). ഗാലക്സികൾ എങ്ങനെയാണ് വികസിക്കുകയും, വളരുകയും, മരിക്കുകയും ചെയ്യുന്നുവെ ജ്യോതിശാസ്ത്രപരമായ മേഖലകളിൽ അടിസ്ഥാന ഗവേഷണം നടത്തി.

ബിയാട്രിസ് ടിൻസ്‌ലി
ജനനം(1941-01-27)27 ജനുവരി 1941
ചെസ്റ്റർ, ഇംഗ്ലണ്ട്
മരണം23 മാർച്ച് 1981(1981-03-23) (പ്രായം 40)
കലാലയംകാന്റർബറി സർവകലാശാല; ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാല
അറിയപ്പെടുന്നത്താരാപഥങ്ങളുടെ പരിണാമം
പുരസ്കാരങ്ങൾ AAS ആനി ജെ. കാനോൺ അവാർഡ് ജ്യോതിശാസ്ത്രത്തിൽ (1974) </ small>
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾയേൽ യൂണിവേഴ്സിറ്റി

ജീൻ, എഡ്വേർഡ് ഹിൽ എന്നീ മൂന്നു പെൺമക്കളുടെ മധ്യത്തിലാണ് ഇംഗ്ലണ്ടിലെ ചെസ്റ്ററിൽ 1941-ൽ ടിൻസ്ലി ജനിച്ചത്. [1] ആദ്യം ക്രൈസ്റ്റ്ചർച്ചിൽ താമസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കുടുംബം ന്യൂസീലാൻഡിലേക്ക് കുടിയേറി. തുടർന്ന് ന്യൂ പ്ലിമൗത്ത് എന്ന സ്ഥലത്ത് താമസിച്ചു. പിതാവ് എഡ്വേർഡ് ഹിൽ അവിടെ ഒരു പാതിരി ആയിരുന്നു. മോറൽ റെർമർ ആയിരുന്നു. പിന്നീട് അവിടുത്തെ മേയറായി.

ക്രൈസ്റ്റ്ചർച്ചിൽ പഠിക്കുമ്പോൾ, അവൾ സഹപാഠിയായിരുന്ന ഫിസിഷിസ്റ്റ്, ബ്രയാൻ ടിൻസ്‌ലിയെ വിവാഹം കഴിച്ചു. രണ്ടു പേർക്കും ഒരുമിച്ച് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യാൻ കഴിയില്ല എന്ന് അറിഞ്ഞിരുന്നില്ല. 1963 ൽ അവർ അമേരിക്കൻ ഐക്യനാടുകളിലേക്ക് പോയി. ടെക്സസിലെ ബ്രയനെ നോർത്ത് വെസ്റ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്) നിയമനം ലഭിച്ചു. 1964-ൽ യു.ടി-ആസ്ടിനിൽ ചേർന്നു. അവിടെ ജ്യോതിശാസ്ത്ര പരിപാടിയിലെ ഏക വനിതയായിരുന്നു അവർ. [2]

അവളുടെ ജോലിക്ക് അംഗീകാരങ്ങൾ ചിലതൊക്കെ ലഭിച്ചെങ്കിലും ടിൻസിലിനു സ്ഥിരമായ ഒരു അക്കാദമിക് ജോലി കണ്ടെത്താനായില്ല. 1974-ൽ, ഗാർഹിക വൈഷമ്യങ്ങൾക്കിടെ യേൽ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി സ്വീകരിച്ചു . 1981 ൽ യേൽ ഇൻഫോർമറിയിലെ അർബുധ ബാധയാൽ മരണമടയുന്നതുവരെ അവർ അവിടെ ജോലി ചെയ്തു. കാമ്പസ് സെമിത്തേരിയിൽ അവരുടെ ഭൗതികാവശിഷ്ടം മറവു ചെയ്തു.[1].

വിദ്യാഭ്യാസം

തിരുത്തുക

ടിൻസ്ലി ന്യൂ പ്ലിമൗത്ത് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. കാന്റർബറി സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. പിന്നീട് 1961 ൽ ഫിസിക്സിൽ മാസ്റ്റർ ഓഫ് സയൻസ് ഡിഗ്രി, ഫസ്റ്റ് ക്ലാസ് ഓണേഴ്സോടെ പാസായി.[3] 1966 ൽ ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റി, ഗാലക്സികളുടെ പരിണാമവും അതിന്റെ പ്രപഞ്ചത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നൽകി.

പ്രൊഫഷണൽ പ്രവർത്തനം

തിരുത്തുക

നക്ഷത്രങ്ങളുടെ പ്രായം സംബന്ധിച്ച് സൈദ്ധാന്തികമായ നിരവധി പഠനങ്ങൾ പൂർത്തിയാക്കി. 'ദി ഇവല്യൂഷൻ ഓഫ് ഗാലക്സീസ് ആൻഡ് സ്റ്റെല്ലാർ പോപ്പുലേഷൻസ്' എന്ന വിഷയത്തിൽ 1977-ൽ യേൽ സർവകലാശാലയിലെ റിച്ചാർഡ് ലാർസണുമായി ചേർന്ന് ടിൻസ്ലി, ഒരു സമ്മേളനം സംഘടിപ്പിച്ചു. 1978-ൽ യേൽ സർവകലാശാലയിൽ ജ്യോതിശാസ്ത്രത്തിൽ ആദ്യ വനിതാ പ്രൊഫസർ ആയി. അവരുടെ അവസാനത്തെ ശാസ്ത്രീയ പേപ്പർ, മരണത്തിനു പത്തു ദിവസം മുമ്പ് ജ്യോതിശാസ്ത്ര ജേർണലിനു സമർപ്പിച്ചു. 1974 ൽ അമേരിക്കയിലെ അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ആനി ജെ കാനോൺ പുരസ്കാരം ലഭിച്ചു.[4] 1978 ൽ യേൽ യൂണിവേഴ്സിറ്റിയിലെ ആദ്യ വനിതാ ജ്യോതിശാസ്ത്ര പ്രൊഫസറായി.[5]

 
മൻപൗരി പട്ടണത്തിൽ നിന്ന് മൗണ്ട് ടിൻസ്ലി
  • 1986 ൽ അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി ബിയാട്രിസ് എം ടിൻസ്‌ലി പ്രൈസ് രൂപീകരിച്ചു.
  • 1981 ൽ ടെക്കാപോക്കടുത്തുള്ള മൗണ്ട് ജോൺ യൂണിവേഴ്സിറ്റി ഒബ്സർവേറ്ററിയിൽ ടിൻസ്‌ലി ആസ്റ്ററോയിഡ് 3087 ന് ടിൻസ്ലിയുടെ പേര് നൽകി. ആണ്.
  • ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റി 1989 ൽ ബിയാട്രിസ് എം ടിൻസ്‌ലി സെന്[1] റിനിയൽ വിസിറ്റിംഗ് പ്രൊഫസ്സർഷിപ്പ് സ്ഥാപിച്ചു.
  • 2012-ൽ , ന്യൂ സീലൻറ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി ബിയാട്രിസ് ടിൻസ്‌ലി പ്രഭാഷണ പരമ്പര ഏർപ്പെടുത്തി.
  • 2016 ജനുവരി 27 ന്, ഗൂഗിൾ ബിയാട്രിസിന്റെ 75-ാം ജന്മ വാർഷികത്തിന് അവരെ ബഹുമാനിക്കാൻ ഒരു ഡൂഡിൽ പ്രസിദ്ധീകരിച്ചു.
== തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ  ==
== കൂടുതൽ വായനയ്ക്ക്  ==
  • Catley, Christine Cole (2006). Bright Star: Beatrice Hill Tinsley, Astronomer. Auckland: Cape Catley. ISBN 1-877340-01-4.
  • Catley, Christine Cole (1970–1980). "Tinsley, Beatrice Muriel Hill". Dictionary of Scientific Biography. Vol. 25. New York: Charles Scribner's Sons. pp. 57–61. ISBN 978-0-684-10114-9.
  • Dodd, Richard J. (1984). "Appreciation: Beatrice M. Tinsley, 1941–1981". Southern Stars. 30: 429–431. Bibcode:1984SouSt..30..429D.
  • Faber, Sandra (1981). "Obituary: Beatrice Tinsley". Physics Today. 34 (9): 110. Bibcode:1981PhT....34i.110F. doi:10.1063/1.2914734.
  • Hill, Edward (1986). My Daughter Beatrice, A Personal Memoir of Dr. Beatrice Tinsley, Astronomer. New York: American Physical Society. ISBN 0-88318-493-1.
  • Guarnieri, Maria D.; Pancaldi Stagni, Maria G. (1991). "Beatrice Muriel Hill Tinsley: una vita per la scienza". Orione. 11: 28–33. Bibcode:1991Ori....11...28G.
  • Larson, Richard B.; Stryker, Linda L. (1982). "Beatrice Muriel Hill Tinsley". Quarterly of the Royal Astronomical Society. 23. Bibcode:1982QJRAS..23..162L.
  • Whineray, Scott, ed. (1985). Beatrice (Hill) Tinsley, 1941–1981, Astronomer: A Tribute in Memory of an Outstanding Physicist. Palmerston North, N.Z.: Massey University, New Zealand, Institute of Physics Education Committee.
  • "Overlooked No More: Beatrice Tinsley, Astronomer Who Saw the Course of the Universe" (in ഇംഗ്ലീഷ്). New York Times. 18 July 2018.

പുറംകണ്ണികൾ

തിരുത്തുക

Other biographies:

Other material:

  1. 1.0 1.1 1.2 "Overlooked No More: Beatrice Tinsley, Astronomer Who Saw the Course of the Universe". New York Times. 18 July 2018.
  2. "This Astronomer Had to Make the Hardest Career Choice". American Association of University Women. 2014-07-16. Archived from the original on 2019-02-13. Retrieved 2019-03-26.
  3. Tinsley, Beatrice. Theory of the crystal field in neodymium magnesium nitrate. (1962 MSc thesis, University of Canterbury)
  4. "AAS Annie J. Cannon Award in Astronomy". Archived from the original on 2 October 2009. Retrieved 2009-11-18.
  5. "The Life of Beatrice Tinsley". Archived from the original on 2017-03-25. Retrieved 2016-01-27.
"https://ml.wikipedia.org/w/index.php?title=ബിയാട്രിസ്_ടിൻസ്‌ലി&oldid=4107745" എന്ന താളിൽനിന്ന് ശേഖരിച്ചത്