ബിബ്ലിയോഫോബിയ
പുസ്തകങ്ങളോടുള്ള ഭയമോ വിദ്വേഷമോ ആണ് ബിബ്ലിയോഫോബിയ എന്ന് അറിയപ്പെടുന്നത്.[1] പുസ്തകങ്ങൾ സമൂഹത്തിലോ സംസ്കാരത്തിലോ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പേടിച്ചാണ് അത്തരം ഭയം പലപ്പോഴും ഉണ്ടാകുന്നത്.[2] :2 സെൻസർഷിപ്പിനും പുസ്തകം കത്തിക്കുന്നതിനും ഒരു സാധാരണ കാരണമാണ് ബിബ്ലിയോഫോബിയ. ബിബ്ലിയോഫോബിയയും ബിബ്ലിയോഫീലിയയും (പുസ്തകപ്രേമം) വിപരീതപദങ്ങളാണ്.
ചരിത്രം
തിരുത്തുകബിർക്ക്ബെക്ക് കോളേജിലെ 1999 മാത്യൂസ് പ്രഭാഷണത്തിൽ, ടോം ഷിപ്പി മധ്യകാലഘട്ടത്തിലെ ബിബ്ലിയോഫോബിയയെക്കുറിച്ച് ചർച്ച ചെയ്തു. മതപരവും നിയമപരവുമായ രേഖകൾ പോലുള്ള ഗ്രന്ഥങ്ങളുടെ കൽപ്പനയാൽ പുരോഹിതന്മാരും മറ്റും നിരക്ഷരരായ ജനങ്ങളെ ചൂഷണം ചെയ്യുകയും ഭയപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഇത് ഉടലെടുത്തത്. ആംഗ്ലോ-സാക്സൺ സാഹിത്യത്തിലെ <i id="mwGg">ദ പാർഡണേഴ്സ് ടെയിൽ</i> പോലുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഇത് വിശദീകരിച്ചു.[3]
ശ്രദ്ധേയമായ ഉദാഹരണങ്ങൾ
തിരുത്തുക- ഫാരൻഹീറ്റ് 451ഉം റേ ബ്രാഡ്ബറിയുടെ മറ്റ് കൃതികളും[4] [5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Oxford English Dictionary, 2014
- ↑ Jackson, Holbrook (1932), The Fear of Books, University of Illinois Press, ISBN 9780252070402
- ↑ Shippey, Tom (2001), Bibliophobia: hatred of the book in the Middle Ages, Birkbeck College
- ↑ The History of Science Fiction - Adam Roberts - Google Books (p.388)
- ↑ The Pulpy Roots of ‘Fahrenheit 451’|The Russel Kirk Center
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Dibdin, Thomas (1832), Bibliophobia, H. Bohn