ചിൻ ഷി ഹ്വാങ്ങ് ഡി (ജനനം: ക്രി.മു. 259 - മരണം ക്രി.മു. 210, [1][2] വ്യക്തിനാമം യിങ്ങ് ത്സെങ്ങ് - 嬴政), ക്രി.മു. 246 മുതൽ 221 വരെയുള്ള "പോരടിക്കുന്ന രാജ്യങ്ങളുടെ യുഗത്തിൽ " ‍, ചൈനയിലെ ചിൻ രാജ്യത്തെ രാജാവും[3] ക്രി.മു. 221 മുതൽ ഏകീകൃതചൈനയുടെ ആദ്യചക്രവർത്തിയുമായിരുന്നു. [3] 210-ൽ അൻപതാമത്തെ വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം ഭരിച്ചു. [4]

ഏകീകൃത ചൈനയുടെ ആദ്യചക്രവർത്തി, ചിൻ ഷി ഹ്വാങ്ങ് ഡി
ചിൻ രാജ്യത്തിന്റെ രാജാവ്
ഭരണകാലം ബി.സി. 247 മേയ് 7 – ബി.സി. 221
ആദ്യ ചൈനീസ് ചക്രവർത്തി
ഭരണകാലം ബി.സി. 221 – ബി.സി. 210 സെപ്റ്റംബർ 10
മക്കൾ
കിരീടാവകാശി ഫൂസു
ഗാവോ രാജകുമാരൻ
ഹുഹായ് ചക്രവർത്തി
പേര്
പൈതൃകനാമം: യിങ് (嬴)
ഗോത്രനാമം: ഷാവോ (趙)
നൽകപ്പെട്ട പേര്: ഷെങ് (政)
രാജവംശം ചിൻ രാജവംശം
പിതാവ് ചിൻ രാജ്യത്തെ രാജാവായിരുന്ന ഷുവാങ്സിയാങ്
മാതാവ് ഡൗഗർ ഷാവോ രാജ്ഞി
ചിൻ ഷി ഹ്വാങ്ങ് ഡി
Chinese秦始皇
Zhào Zhèng
Chinese趙正


ചിൻ ഷെ ഹ്വാങ്ങ് ഡി ചൈനയുടെ ചരിത്രത്തിലെ ഒരു വിവാദപുരുഷനാണ്. ചൈനയെ ഏകീകരിച്ച ശേഷം അദ്ദേഹവും പ്രധാന ഉപദേഷ്ടാവ് ലീ സീയും ചേർന്ന് ഒരുകൂട്ടം സാമ്പത്തിക-രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കി.[3] ചൈനയിലെ പ്രഖ്യാതമായ വൻമതിലിന്റെ ആദ്യരൂപം, ആദ്യത്തെ ചിൻ ചക്രവർത്തിയുടെ ഏറെ കേൾവി കേട്ട സംസ്കാരസ്ഥാനം, അതിന് കാവലായുള്ള കളിമൺ സൈന്യം, ബൃഹത്തായ ഒരു ദേശീയവഴി സമുച്ചയം തുടങ്ങിയ വൻപദ്ധതികൾ അദ്ദേഹം നടപ്പാക്കി. ഇവയ്ക്കൊക്കെ ഏറെ ജീവൻ വിലയായി കൊടുക്കേണ്ടി വന്നു. ദേശീയസ്ഥിരത ലക്ഷ്യമാക്കി ഹ്വാങ്ങ് ഡി അനേകം പുസ്തകങ്ങൾ നിരോധിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.[4] അദ്ദേഹത്തിന്റെ ഏകാധിപത്യത്തിന്റെ പരുഷത നിഷേധിക്കാനാവില്ലെങ്കിലും ചൈനയുടെ ചരിത്രത്തിലെ കേന്ദ്രവ്യക്തിത്വങ്ങളിലൊന്നായി ചിൻ ഷെ ഹ്വാങ്ങ് ഡി പരിഗണിക്കപ്പെടുന്നു.

  1. "ചിൻ ഷി ഹ്വാങ്ങ് ചക്രവർത്തി -- ചൈനയിലെ ആദ്യചക്രവർത്തി". TravelChinaGuide.com. Retrieved 2007-09-10.
  2. Wood, Frances. (2008). ചൈനയിലെ ആദ്യ ചക്രവർത്തിയും അദ്ദേഹത്തിന്റെ കളിമൺ യോദ്ധാക്കളും. മാക്മില്ലൻ പ്രസാധനം. ISBN 0-312-38112-3, 9780312381127. p 2.
  3. 3.0 3.1 3.2 Duiker, William J. Spielvogel, Jackson J. Edition: 5, illustrated. (2006). World History: Volume I: To 1800. Thomson Higher Education publishing. ISBN 0-495-05053-9, 9780495050537. pg 78.
  4. 4.0 4.1 Ren, Changhong. Wu, Jingyu. (2000). Rise and Fall of Qin Dynasty. Asiapac Books Pte Ltd. ISBN 981-229-172-5, 9789812291721.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിൻ_ഷി_ഹ്വാങ്ങ്_ഡി&oldid=3779233" എന്ന താളിൽനിന്ന് ശേഖരിച്ചത്