ബിഞ്ചായി ഔദ്യോഗികമായി കോട്ടാ ബിഞ്ചായി, ഇന്തോനേഷ്യയിലെ ഉത്തര സുമാത്ര പ്രവിശ്യയിലെ ഒരു സ്വതന്ത്ര നഗരമാണ്. ഈ നഗരം കിഴക്കുഭാഗത്ത് ഡെലി സെർദാങ് റീജൻസിയുമായി, പടിഞ്ഞാറ് ലോങ്കാട്ട് റീജൻസിയുമായും അതിർത്തി പങ്കിടുന്നു. ബിഞ്ചായി, പ്രവിശ്യാ തലസ്ഥാനമായ മെഡാനുമായി, 22 കിലോമീറ്റർ കിഴക്ക്, ബന്ദാ അക്കേയിലേയ്ക്കു നയിക്കുന്ന സുമാത്രാ ഹൈവേയിലൂടെ ബന്ധപ്പെട്ടിരിക്കുന്നതോടൊപ്പം ഗ്രേറ്റർ മെഡാന്റെ ഭാഗവുമായിത്തീരുന്നു. 1990 ലെ സെൻസസ് പ്രകാരമുള്ള "കോട്ട"യിടെ ജനസംഖ്യ 181,904 ആയിരുന്നു. ഇത് 2000 ലെ സെൻസസിൽ 224,516 ആയും 2010 സെൻസസിൽ 246,010 ആയും വർദ്ധിച്ചിരുന്നു.[1]

Binjai

(Kota Binjai)
Other transcription(s)
 • Jawiبينجاي
 • Chinese民禮
1945 Struggle Monument, Binjai
1945 Struggle Monument, Binjai
Official seal of Binjai
Seal
Location within North Sumatra
Location within North Sumatra
Binjai is located in Sumatra
Binjai
Binjai
Location in Sumatra and Indonesia
Binjai is located in Indonesia
Binjai
Binjai
Binjai (Indonesia)
Coordinates: 3°35′55″N 98°28′49″E / 3.59861°N 98.48028°E / 3.59861; 98.48028
Country Indonesia
Province North Sumatra
ഭരണസമ്പ്രദായം
 • MayorM. Idaham
 • Vice MayorTimbas Tarigan
വിസ്തീർണ്ണം
 • ആകെ90.236 ച.കി.മീ.(34.840 ച മൈ)
ഉയരം
28 മീ(92 അടി)
ജനസംഖ്യ
 (2010)
 • ആകെ2,42,672
 • ജനസാന്ദ്രത2,726.3/ച.കി.മീ.(7,061/ച മൈ)
സമയമേഖലUTC+7 (Indonesia Western Time)
Area code(+62) 61
വെബ്സൈറ്റ്www.binjaikota.go.id
ബിഞ്ചായിയിൽനിന്നുള്ള റമ്പൂട്ടാൻ.
ബിഞ്ചായി സ്റ്റേഷൻ


ചരിത്രം തിരുത്തുക

ഒരു നഗരമായി സ്വയം രൂപീകരിക്കപ്പെട്ട ബിഞ്ചായിയുടെ ഉത്ഭവം തികച്ചും അജ്ഞാതമാണ്. ചരിത്രപരമായി, ബിൻജായി പ്രദേശം ഡെലി, ലങ്കാട്ട് എന്നീ രണ്ടു മലയ രാജ്യങ്ങൾക്കിടയിലായിരുന്നു നിലനിന്നിരുന്നത്. ബിങായി നദിയോരത്തെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഇന്നത്തെ ബഞ്ചായി എന്ന നഗരമായി ഇതു വളർന്നത്.

ഭൂമിശാസ്ത്രം തിരുത്തുക

മെൻസിറിം, ബാങ്കതാൻ, ബിങ്കായി നദികൾക്കിടയിലാണ് ബിഞ്ചായി നഗരം സ്ഥിതി ചെയ്യുന്നത്.

സർക്കാർ തിരുത്തുക

ബഞ്ചായി നഗരം ബിഞ്ചായി തിമർ, ബിഞ്ചായി കോട്ട, ബിഞ്ചായി സെലാറ്റൻ, ബിഞ്ചായി ബരത്, ബിഞ്ചായി ഉത്താര എന്നിങ്ങനെ 5 ജില്ലകളായും (കെക്കമാതൻ) തിരിച്ചിരിക്കുന്നു. അവയെ വീണ്ടും 37 ഗ്രാമങ്ങളായി (കെലുരാഹാൻ) ഉപവിഭജനവും നടത്തിയിരിക്കുന്നു.

ജനസംഖ്യാകണക്കുകൾ തിരുത്തുക

ബഹുവംശ നഗരമായ ബിഞ്ചായിയിൽ ജാവനീസ്, ബരാക്, ചൈനീസ്, ഇന്ത്യൻ, മലായ വംശങ്ങളിൽപ്പെട്ട പൌരന്മാരാണിവിടെയുള്ളത്. ഈ സമ്മിശ്രണം ബിഞ്ചായിക്ക് ഒരു സമ്പന്നമായ സാംസ്കാരികവും മതപരവുമായ ജീവിതം പ്രദാനം ചെയ്യുന്നു. ബിഞ്ചായി നഗരത്തിലെ മൊത്തം ജനസംഖ്യ 246,010 ആണ്. ഡെലി സെർദാങ് റീജൻസിയൊടൊപ്പം ഈ നഗരവും ഫലപ്രദമായി ഒരു മേദാൻ നഗര പ്രാന്തപ്രദേശമായി പ്രവർത്തിക്കുന്നു. പ്രധാനമായും ജാവനീസ്, മലായ് വംശജരായ ഈ നഗരത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും ഇസ്ലാമിക വിഭാഗത്തിൽപ്പെട്ടവരാണ്. ഈ നഗരത്തിലെ ഏറ്റവും വലിയ പള്ളി സ്ഥിതി ചെയ്യുന്നത് കാപ്റ്റെൻ മാച്ച്മഡ് ഇസ്മായിൽ സ്ട്രീറ്റിലാണ്. ജനതയിൽ തൊട്ടടുത്തു ഭൂരിപക്ഷമുള്ളത് ക്രൈസ്തവരാണ്. ഇവരിൽ സുമാത്രൻ ക്രിസ്ത്യാനികൾ ഉൾപ്പെടുന്നു. നഗത്തിലെ ഭൂരിഭാഗം ബുദ്ധമതക്കാരും ചൈനീസ് വംശജരാണ്. അഹ്മദ് യാനി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബിഞ്ചായിയിൽ ഒരു ഹിന്ദു ക്ഷേത്രവും നിലനിൽക്കുന്നുണ്ട്, ഹൈന്ദവ ജനസംഖ്യയിൽ പ്രധാനമായും ഇന്ത്യൻ വംശജരാണ്.

സാമ്പത്തികവും വാണിജ്യവും തിരുത്തുക

നഗരത്തിന്റെ ഹൃദയഭാഗത്തായി വാണിജ്യകേന്ദ്രം സ്ഥിതി ചെയ്യുന്നു. വ്യാവസായിക മേഖല വടക്കു ഭാഗത്തും കാർഷിക മേഖല കിഴക്ക്, തെക്ക് പടിഞ്ഞാറു ഭാഗങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുകയും ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്താണ് കന്നുകാലിവളർത്തലുള്ള പ്രധാന മേഖല. നഗരത്തിലെ കെലുറഹാൻ സെൻകേഹ് ടൂറിയിൽ 3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ബിസിനസ് പാർക്ക് സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ വടക്കൻ ഭാഗമായ താണ്ഡം ഹില്ലർ മേഖലയിൽ എണ്ണ, പ്രകൃതി വാതക പര്യവേഷണവും നടക്കുന്നുണ്ട്.

1999 ൽ 29% സാമ്പത്തിക പ്രവർത്തനങ്ങൾ സാധനങ്ങളും സേവനങ്ങളുടേയും വ്യാപാരത്തിലൂടെ നടത്തി. അതേസമയം വ്യവസായ മേഖലയിലൂടെ 23 ശതമാനം സാമ്പത്തിക പ്രവർത്തനങ്ങളാണു നടത്തിയത്. ബിഞ്ചായിയുടെ പ്രതിശീർഷ വരുമാനം 3.3 ദശലക്ഷം രൂപയാണ്. വടക്കൻ സുമറ്റേറ പ്രവിശ്യ ഒന്നാകെയുള്ള 4.9 ദശലക്ഷം രൂപയേക്കാൾ ശരാശരിക്കു താഴെയാണിത്. കാർഷിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദനം റമ്പൂട്ടാന്റേതാണ്. 4.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ, പ്രതിവർഷം 2,400 ടൺ ഉത്പാദന ശേഷിയാണ് ഈ മേഖലയ്ക്കുള്ളത്.

വിദ്യാഭ്യാസം തിരുത്തുക

2005 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 154 പ്രൈമറി സ്ക്കൂളുകളും 37 മിഡിൽ സ്കൂളുകളും 9 ഇസ്ലാമിക് മിഡിൽ സ്കൂളുകളും 31 ഹൈസ്കൂളുകളും 10 ഇസ്ലാമിക് ഹൈസ്കൂളുകളും 4 അക്കാദമികളും, 5 സർവ്വകലാശാലകളുമുണ്ട്.

ഗതാഗതം തിരുത്തുക

അവലംബം തിരുത്തുക

  1. http://hariansib.com/?p=136255
"https://ml.wikipedia.org/w/index.php?title=ബിഞ്ചായി&oldid=3112576" എന്ന താളിൽനിന്ന് ശേഖരിച്ചത്