ബിജൊയ റായ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ചലച്ചിത്രകാരനായ സത്യജിത് റേയുടെ പത്നിയായിരുന്നു ബിജൊയ റായ് (ജ:1916/1917 – 2 ജൂൺ 2015). അടുത്ത ബന്ധുവായ ബിജൊയയെ 1949 ലാണ് റായ് വിവാഹം കഴിയ്ക്കുന്നത്.[1] റേയുടെ ചലച്ചിത്രസംരംഭങ്ങളിൽ അടുത്തു സഹകരിച്ചിരുന്ന ബിജൊയ 1944 ൽ പുറത്തിറങ്ങിയ ശേഷ് രക്ഷ എന്ന ചിത്രത്തിൽ പാടുകയും അഭിനയിയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഗച്ച് (The Tree-1998) എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്.

ബിജൊയ റായ്
বিজয়া রায়
ജനനം
ബിജൊയ ദാസ് (দাশ)

1916 or 1917
മരണം (വയസ്സ് 98)
ദേശീയതഇന്ത്യ
ജീവിതപങ്കാളി(കൾ)സത്യജിത് റായ് (m.1949–1992)
കുട്ടികൾസന്ദിപ് റായ് (മകൻ)
മാതാപിതാക്ക(ൾ)ചാരു ചന്ദ്രദാസ് (പിതാവ്)
മാധുരി ദേബി (മാതാവ്)

കടുത്ത ന്യൂമോണിയ ബാധയെത്തുടർന്നു കൊൽകൊത്തയിലെ ഒരു സ്വകാര്യാശുപത്രിയിൽ വച്ച് 2015 ജൂൺ 2 നു അവർ അന്തരിച്ചു.

ചലച്ചിത്രങ്ങൾ തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Satyajit Ray (15 January 1983). Phatik Chand. Orient Paperbacks. pp. 112–. ISBN 978-81-222-0420-9. Retrieved 19 June 2012.
"https://ml.wikipedia.org/w/index.php?title=ബിജൊയ_റായ്&oldid=3473030" എന്ന താളിൽനിന്ന് ശേഖരിച്ചത്