ബിഗ്‌ഫൂട്ട് (വലിയ പാദം), അഥവാ സസ്ക്വാച്ച്,[2] എന്നത് ആൾക്കുരങ്ങിനോടും മനുഷ്യനോടും സാദൃശ്യമുണ്ടെന്നു പറയപ്പെടുന്ന ഒരു കാല്പ്പനികജീവിയാണ്.[3] പസഫിക് വടക്ക്-പടിഞ്ഞാറായി വ്യാപിച്ചു കിടക്കുന്ന വനമേഖലയാണ് ഇവയുടെ ആവാസകേന്ദ്രമായി കരുതപ്പെടുന്നത്. വടക്കേ അമേരിക്കയിലെ നാട്ടറിവ് പ്രകാരം ബിഗ്‌ഫൂട്ട് അസാമാന്യവലിപ്പമുള്ള ഒരു ഇരുകാലിജീവിയാണ്.    

ബിഗ്‌ഫൂട്ട്
മറ്റു പേര്: സസ്ക്വാച്ച്
1967-ൽ പാറ്റേഴ്സനും ഗിമ്ളിനും ചിത്രീകരിച്ച വിഖ്യാതമായ ഫിലിമിലെ 352-മത്തെ ഫ്രെയിം[1]
രാജ്യംഅമേരിക്ക, കാനഡ
പ്രദേശംപസഫിക് വടക്ക്-പടിഞ്ഞാറ്
വാസസ്ഥലംമലകൾ, വനങ്ങൾ
സമാന ജീവികൾയതി

ബിഗ്‌ഫൂട്ടിന്റെ നിലനില്പ്പിനെപറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അഭാവം ഇവയെ ജീവി എന്നതിലുപരി കെട്ടുകഥകളുടെയും തെറ്റിദ്ധാരണകളുടെയും ഒരു സംശ്രിതമായിട്ടാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.[4] ഇവയെ കണ്ടെന്നുള്ള പുതിയ കിംവദന്തികൾ യാദൃച്ഛികമായി ഇപ്പോഴും പലഭാഗങ്ങളിൽ നിന്നും വരാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇവ കറുത്ത കരടിയെപ്പോലുള്ള മറ്റു ജീവികൾ ആയിരിക്കും. സ്വതന്ത്രമായി ഇവയെക്കുറിച്ച് പഠിക്കുകയും  അന്വേഷിക്കുകയും ചെയ്യുന്നവരും സജീവമാണ്.[5]  

വിശദീകരണം തിരുത്തുക

ബിഗ്‌ഫൂട്ടിന് 2-3 മീറ്റർ വരെ ഉയരവും ദൃഢകായമായ ശരീരവും കറുപ്പും തവിട്ടും നിറമുള്ള രോമങ്ങളും ഉണ്ടെന്നു പറയുന്നു.[6][7]

ചരിത്രം തിരുത്തുക

പസഫിക് പ്രദേശങ്ങളിലെ പരമ്പരാഗത ആളുകളുടെയിടയിൽ കാട്ടുമനുഷ്യരുടെ ഐതിഹ്യങ്ങൾ പ്രചരിച്ചിരുന്നു. ബിഗ്‌ഫൂട്ടിന് വലിയ പ്രചാരണം ലഭിക്കാൻ ഇത് കാരണമായി. നരവംശശാസ്‌ത്രജ്ഞനായ ഡേവിഡ്‌ ദീഗ്ലിംഗിന്റെ പഠനങ്ങൾ പ്രകാരം, "ജീവിക്ക് പേരുണ്ടാവുന്നതിനു മുമ്പുതന്നെ ഐതിഹ്യങ്ങൾ നിലനിന്നിരുന്നു.[8] പ്രദേശങ്ങൾക്കും കുടുംബങ്ങൾക്കും അനുസരിച്ച് ഇവയിൽ മാറ്റങ്ങളും ഉണ്ടായിരുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുമനുഷ്യർക്ക് സദൃശമായ ഐതിഹ്യങ്ങളുണ്ട്".[8]

കണ്ടെത്തലുകൾ തിരുത്തുക

 
വടക്കേ അമേരിക്കയിൽ ബിഗ്‌ ഫൂട്ടിനെ കണ്ടെന്നു പറയപ്പെടുന്ന സ്ഥലങ്ങൾ

ബിഗ്‌ഫൂട്ടിനെ കണ്ടെന്നു പറയുന്ന മൂന്നിലൊന്ന് സ്ഥലങ്ങളും  പസഫിക് വടക്ക്-പടിഞ്ഞാറാണ്. ഇത് കൂടാതെ വടക്കേ അമേരിക്കയിലെ മറ്റുചില ഭാഗങ്ങളിലും ഇവയെ കണ്ടതായി പറയുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തെറ്റിദ്ധാരണകളാണെന്നു ബിഗ്‌ഫൂട്ട് ഉണ്ടെന്നു വിശ്വസിക്കുന്ന ഗവേഷകർപ്പോലും സമ്മതിക്കുന്നു.

അമേരിക്കൻ സംസ്കാരത്തിൽ ഒരു അത്ഭുതപ്രതിഭാസമായി ബിഗ്‌ഫൂട്ട് നിലനില്ക്കുന്നു. അതോടൊപ്പം കപടശാസ്ത്രത്തിലെ  ജനപ്രീതിയാർജ്ജിച്ച ഏറ്റവും വലിയ ഉദാഹരണവും. [9]

അവലംബങ്ങൾ തിരുത്തുക

  1. Long, Greg (2004). The Making of Bigfoot: The Inside Story. Prometheus Books. ISBN 1-59102-139-1.
  2. "Sasquatch". Dictionary.com Unabridged (Online). n.d. ശേഖരിച്ചത് February 15, 2012.
  3. Soucy, D.L. (2014). Could Bigfoot be Human?. D.L. Soucy Productions. പുറം. 33.
  4. Daegling 2004, pp. 62–63.
  5. Radford, Benjamin (March–April 2002). "Bigfoot at 50 Evaluating a Half-Century of Bigfoot Evidence". Skeptical Inquirer. ശേഖരിച്ചത് August 17, 2008.
  6. "Bigfoot [a.k.a. Abominable Snowman of the Himalayas, Mapinguari (the Amazon), Sasquatch, Yowie (Australia) and Yeti (Asia)]". The Skeptic's Dictionary. മൂലതാളിൽ നിന്നും September 14, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 17, 2008.
  7. "Sasquatch". Encyclopædia Britannica. 2008.
  8. 8.0 8.1 Daegling 2004, p. 28
  9. McLeod, Michael (2009). Anatomy of a Beast: Obsession and Myth on the Trail of Bigfoot. Berkeley: University of California Press. പുറം. 4. ISBN 978-0-520-25571-5.

ഗ്രന്ഥസൂചിക തിരുത്തുക

അധിക വായനയ്ക്ക് തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബിഗ്‌ഫൂട്ട്&oldid=3780152" എന്ന താളിൽനിന്ന് ശേഖരിച്ചത്