ബിംസെയിൻ കുറാണ
ബിംസെയിൻ കുറാണ (കിരീത് കുറാണ) ഒരു ഇന്ത്യൻ സിനിമ നിർമ്മാതാവും, പരസ്യ സംവിധായകനുമായിരുന്നു. 1967 ഒക്ടോബർ 25 ന് ഇന്ത്യയിലെ മുംബൈയിലായിരുന്നു ജനനം. കാനഡയിലെ ഷെറിദൻ കോളേജിൽ നിന്ന് ഉയർന്ന ബഹുമാനാർത്ഥങ്ങളോടെ ബിരുദം നേടി. അതിനുശേഷം അദ്ദേഹം പ്രൊഡക്ഷൻ ഹൗസ് ക്ലൈമ്പ് മീഡിയ സ്ഥാപിച്ചു, പിന്നീട് അതിന്റെ അനിമേഷൻ മേഖലയിലെ 2nz Animation Co സ്ഥാപിക്കുകയും അതിന്റെ ക്രിയേറ്റീവ് ഹെഡാകുകയും ചെയ്തു.[1]
ബിംസെയിൻ കുറാണ | |
---|---|
ജനനം | 1967 ഒക്ടോബർ 25, മുംബൈ , ഇന്ത്യ |
തൊഴിൽ | സിനിമ നിർമ്മാതാവ്, അനിമേറ്റർ, പരസ്യ സംവിധായകൻ |
മുപ്പതോളം അവാർഡുകൾ കുറാണ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിമുകൾക്കുള്ല പ്രെസ്റ്റിജ്യസ് പ്രെസിഡന്റ്സ് നാഷ്ണൽ അവാർഡുകളും അതിൽപ്പെടുന്നു. 1995 -ൽ മഹാഗിരി എന്ന അനിമേഷനിനാണ് കുറാണയ്ക്ക് ആദ്യത്തെ അവാർഡ് ലഭിക്കുന്നത്. [2][3]ഏകദേശം 400 -ഓളം പരസ്യ ചിത്രങ്ങളും, 12 ഷോർട്ട് ഫിലിമുകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.[4] ഇന്ത്യയുടെ ആദ്യത്തെ ലൈവ് ആക്ഷനും ത്രിഡി അനിമേഷനും ഉൾപ്പെടുത്തിയ ടൂൺപൂർ ക സൂപ്പർഹീറോ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് കുറാണ. അജയ് ദേവ്ഗൺ, കജോൾ എന്നിവരാണ് പ്രധാന വേഷങ്ങൾ.[5]
ജീവിതം
തിരുത്തുക1967 -ാണ് കുറാണ ജനിച്ചത്. സർഗ്ഗപരമായ ചുറ്റുപാടിലാണ് അദ്ദേഹം വളർന്നത്. ഇന്ത്യയിലെ ഒരു അനിമേറ്റർ കൂടിയായിരുന്നു കുറാണയുടെ അച്ഛൻ, അതുകൊണ്ടുതന്നെ ആറാം വയസ്സിൽതന്നെ അനിമേഷനിലേക്കുള്ള അദ്ദേഹത്തിന്റെ താത്പര്യം വർന്നുതുടങ്ങി. അദ്ദേഹത്തിന്റെ അച്ഛൻ അതിന് പ്രോത്സാഹിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തു. ജംനാബി നർസീ സ്ക്കൂളിൽ ചേരുകയും പിന്നീട് മുംബൈ യൂണിവേഴ്സിറ്റിയിൽ ബിഎ വിത്ത് മേജർ എക്കണോമിക്ക്സ് പൂർത്തിയാക്കുകയും ചെയ്തു. ശേഷം ബിരുദത്തിനായി കാനഡയിലെ ഷെറിഡൻ കോളേജിലേക്ക് ചേർന്നു, അനിമേഷൻ സിനിമ നിർമ്മാണമാണ് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സിനിമ പുരസ്കാരങ്ങൾ
തിരുത്തുകഒരു സിനിമ നിർമ്മാതാവ് എന്ന നിലയ്ക്ക് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഒരുപാട് പൊതു കാമ്പെയിനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാലവേല, ബാല്യവിവാഹം, കുട്ടികൽക്കെതിരായുള്ള പീഡനങ്ങൾ എന്നിവയ്ക്കെതിരെയുള്ള നാല് ഹ്രസ്വ ചിത്രങ്ങൾ അതിലൊന്നാണ്. 2014 -ൽ കുട്ടികൾക്കെതിരായുള്ള പീഡനങ്ങളെ സംബന്ധിച്ച കൊമാൽ എന്ന ചിത്രം എഫ്ഐസിസിഐ യുടെ ബെസ്റ്റ് അനിമേറ്റഡ് ഫ്രെയിംസ് പുരസ്കാരം നേടി. സിസ്റ്റേഴ്സ്, മികച്ച പബ്ലിക്ക് സർവീസ്, സോഷ്യൽ ഫിലിം പുരസ്കാരങ്ങൾ ഇൻഫോകോം-ആസ്സോകാം ഇഎംഇ യിൽ വച്ച് 2013 -ന് കരസ്ഥമാക്കി. എഡ്യുക്കേഷൻ കൗണ്ട്സ് ആനിഫെസ്റ്റ് 2013 -ൽ വ്യൂവേഴ്സ് ചോയിസ് പുരസ്കാരം കരസ്ഥമാക്കി.
അവാർഡുകൾ
തിരുത്തുകട്രെയിഡ്
തിരുത്തുകവേശ്യവൃത്തികൾക്കായി കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ് ട്രെയിഡ്. നാഷ്ണൽ ഫിലിം ബോർഡ് ഓഫ് കാനഡയും, UNICEF -ും സഹ നിർമ്മാണം നൽകിയ ആദ്യത്തെ ഇന്തോ-കനേഡിയൻ അനിമേഷൻ ചിത്രം കൂടിയാണിത്. [6]1998 -ലെ ബെസ്റ്റ് അനിമേഷൻ ഫിലിം ഡയറക്ഷനിനുള്ള നാഷ്ണൽ അവാർഡ് നേടി.[7]
മഹാഗിരി
തിരുത്തുക1995 -ലെ ബെസ്റ്റ് അനിമേഷൻ ഫിലിം ഡയറക്ഷനിൻ ആന്റ് അനിമേഷന്റെ രണ്ട് പ്രെസിഡന്റ്സ് നാഷ്ണൽ അവാർഡ് മഹാഗിരി കരസ്ഥാക്കി.[8][3]
1996 -ൽ രണ്ട് നാഷ്ണൽ അവാർഡുകൾ "ഒ" നേടി. ഒപ്പം 1995 -ൽ ആസ്റ്റ്രിയയിലെ ഫെസ്റ്റിവൽ ഡെർ നാഷ്ണൻ -ൽ വച്ച് സിൽവർ എബൻസി അവാർഡും നേടി.
ചോട്ട ബീർബൽ
തിരുത്തുക2004 -ലെ മികച്ച അനിമേറ്റഡ് സീരീസിന് ചോട്ട ബീർബൽ സെഗേറ്റ് ടെക്ക്നിക്കൽ അവാർഡ് നേടി. ചോട്ട ബീർബൽ തന്നെയാണ് ഇന്ത്യയുടെ ആദ്യത്തെ ലൈസൻസ് ചെയ്യപ്പെട്ട അനിമേറ്റഡ് കഥാപാത്രവും.[9]
ഷാദി ക ലഡു
തിരുത്തുകബോളിവുഡ് ചരിത്രത്തിൽ അനിമേഷൻ ലൈവ് ആക്ഷൻ ടെക്ക്നിക്ക് 2004 ലെ കോമഡി ചിത്രമായ ശാദി ക ലഡു ഒരു പാട്ട് രംഗത്ത് പരീക്ഷിച്ചിരുന്നു. ഈ പാട്ട് 2005 -ലെ ബെസ്റ്റ് വിഷ്വൽ എഫക്റ്റ്സ് -ന് സെഗേറ്റ് ടെക്ക്നിക്കൽ എക്സലൻസ് അവാർഡ് നേടി.[10]
- മികച്ച വിഎഫ്എക്സ് പട്ടികയിലെ 2005 ലെ പ്രെസ്റ്റീജ്യസ് സ്ക്രീൻ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
സാന്റ് കാസിൽ
തിരുത്തുകകുട്ടികളോടുള്ള ലൈംഗിക ആകർഷണത്തെക്കുറിച്ചുള്ള ഹ്രസ്വ സിനിമയാണിത്. UNIFEM , സേവ് ദി ചിൽഡ്രൻ ഇന്ത്യ പോലുള്ള ഇന്റർനാഷ്ണൽ ബോഡികളാണ് ഇതിന് ഫണ്ടിംഗ് ചെയ്തത്. മികച്ച പബ്ലിക് സെർവീസ് മെസേജ് ഫിലിം അവാർഡ് 2006 -ലെ സെഗേറ്റ് ടെക്ക്നിക്കൽ എക്സലൻസ് അവാർഡ്സ് വേദിയിൽ കരസ്ഥമാക്കി. [11]ബിമിനി ഫെസ്റ്റിവലിലെ ഒഫിഷ്യൽ സെലക്ഷൻ കൂടിയായിരുന്നു ഈ ചിത്രം.
ഫിലിമോഗ്രാഫി
തിരുത്തുകസംവിധായകൻ:
- ടൂൺപൂർ ക സൂപ്പർ ഹിറോ(2010)
ഇന്ത്യയുടെ ആദ്യത്തെ ലൈവ് ആക്ഷനും ത്രിഡി അനിമേഷനും ഉൾപ്പെടുത്തിയ ടൂൺപൂർ ക സൂപ്പർഹീറോ എന്ന സിനിമ. അതുകൊണ്ടുതന്നെ ബോളിവുഡ് രംഗത്ത് ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി. അജയ് ദേവ്ഗൺ, കജോൾ, സഞ്ചെയ് മിസ്ര, തനൂജ, മുകേജ് തിവാരി എന്നിവരാണ് പ്രധാന വേഷങ്ങളായി എത്തുന്നത്, ഒപ്പം കുറച്ച് അനിമേറ്റഡ് കഥാപാത്രങ്ങളും. 2011 കളിൽ ഇത് ഇംഗ്ലീഷിലേക്ക് റിമേക്ക് ചെയ്തു; അത് ഒരു ബോക്സോഫീസ് ഹിറ്റായിരുന്നു, രണ്ടാഴ്ച കൊണ്ടുതന്നെ ഉയർന്ന ഗ്രോസ്സിംഗ് സിനിമയായി അത് മാറി.
- ടി ഫോർ താജ് മഹൽ (2018)
ടി ഫോർ താജ് മഹൽ 2018 -ൽ ബോളിവുഡിലെ വരാനിരിക്കുന്ന ഒരു സിനിമയാണ്. സോണി പിക്ക്ച്ചേഴ്സ്, അബിസ് റിസ്വി എന്നിവരാണ് നിർമ്മാണം. ഒരു തനിമയാർന്ന സോഷ്യൽ എന്റർപ്രൈസസിലൂടെ നിരക്ഷരനായ ഒരു ഗ്രാമവാസി തന്റെ ഗ്രാമത്തിലേക്ക് സാക്ഷരത കൊണ്ടുവരുന്നതാണ് കഥാ തന്തു.
- സയീദ് മിർസ: ദി ലെഫ്ടിസ്റ്റ് സുഫി (2015)
സയീദ് അക്തർ മിസ്ര യുടെ ജീവിത കഥയാണിത്.
- അഡ്വെഞ്ജേഴ്സ് ഓഫ് ചോട്ട ബീർബൽ (2002) TV[12]
- ട്രെയിഡ് (1997)
- മഹാഗിരി(1994
അനിമഷൻ:
- ഡിറ്റക്ടീവ് നാനി (2009) (അനിമേഷൻ ഡയറക്ടർ)[13]
- ഹം തും (2004) (അനിമേഷൻ വോയിസ് ഡയറക്ടർ)[14]
- ഷാദി ക ലഡു (2004) (അനിമേഷൻ ഡയറക്ടർ)
- ലോക്കെഡ് (1997) (അനിമേറ്റർ)
- ലോഗ് ഗാദ(1992) ടിവി സീരീസ് (1992) (അനിമേഷൻ ഡയറക്ടർ)
തിരക്കഥകൃത്ത്:
- ടൂൺപൂർ ക സൂപ്പർഹീറോ (2010) (സ്ക്രീൻപ്ലേ)
- അഡ്വെഞ്ജേഴ്സ് ഓഫ് ചോട്ട ബീർബൽ (2002) TV (നിർമ്മാതാവ്)
- ട്രെയിഡ് (1997) (കഥ)
പ്രൊഡക്ഷൻ മാനേജർ:
- കത്തിനി കർണി ഏക് സി(1989) (അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ) – രണ്ട് നാഷ്ണൽ അവാർഡുകൾ നേടി.
- ചോട്ട ബാദി ബാത്തേൻ (1986) (അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ)
നിർമ്മാണം:
- അഡ്വെഞ്ജേഴ്സ് ഓഫ് ചോട്ട ബീർബൽ (2002) – ക്ലൈമ്പ് മീഡിയയുടെ നിർമ്മാണത്തിൽ ബിംസെയിൻ കുറാണ അനിമേറ്റഡ് സിനിമയാണ് ഇത്. 2004 ബെസ്റ്റ് അനിമേറ്റഡ് സീരീസിനായി സെഗേറ്റ് ടെക്ക്നിക്കൽ അവാർഡ് ലഭിച്ചു. ചോട്ടാ ബീർബൽ എന്ന കഥാപാത്രമാണ് ഇന്ത്യയുടെ ആദ്യത്തെ ലൈസൻസുള്ള അനിമേറ്റഡ് കഥാപാത്രം. ഈ സീരീസ് തന്നെയാണ് ഇന്ത്യയുടെ ആദ്യത്തെ ലൈസൻസ് ചെയ്യപ്പെട്ട ടെലിവിഷൻ സീരീസും.
അഭിനേതാവ്:
- ദൂരിയാൻ (1979)
മറ്റ് നേട്ടങ്ങൾ
തിരുത്തുക- Jury member: National Film Festival (2006)
- Chairman Jury: Jaipur International Film Fest (2011)
- FICCI- BAF Awards Archived 2017-12-21 at the Wayback Machine. (2010–11), Pune International Film Festival (2011)
- CNBC-TV18 Golden Cursor Awards (2008)
- Sony-Animax Awards (2007), Mumbai International Film Festival (2006)
- IDPA awards Archived 2014-05-26 at the Wayback Machine. (2003)
- 24FPS (2005 – 2008)
- Frameflixx2 (2010)
- Founder & ex-Hon. Secretary of India's largest animation body: The Animation Society of India from 2001 – 2005. TASI has conducted 100+ high-profile events like International Animation Day & ANIFEST India.
- Speaker
- FMX06 (Germany)
- NASSCOM
- Dartmouth College (New Hampshire, USA)
- British Council
- Max Mueller
- IIFC
- CMIA
- AniGraph (Indian Chapter of Siggraph) CeC & CaC
- CGTExpo
- Curator & Presenter of Indian Film Retrospectives at Annecy Festival (France)
- Forum L'Image (Reunion Islands)
- Sheridan College (Canada)
- Animation Editor and Columnist for Studio Systems (Diversified Publishing Group). Written articles for Annecy Festival and Zagreb Film Festival (Croatia) AWN, VFXWorld etc.
- Curator of Animation packages for Annecy Festival (France), Forum De L’Images (Reunion Island) and International Film Festival of India (IFFI, Goa, 2011 & 2014).
References
തിരുത്തുക- ↑ "Team Climb". Climb Media. Archived from the original on 2013-08-23. Retrieved 15 April 2012.
- ↑ "Awards". Climb Media. Archived from the original on 2013-08-23. Retrieved 15 April 2012.
- ↑ 3.0 3.1 "National Film Awards, India 1995". IMDb. Retrieved 16 April 2012.
- ↑ "Interview: Kireet Khurana". India Today. Retrieved 15 April 2012.
- ↑ "Toonpur is a very hectic place to live in". Indian Express. Retrieved 15 April 2012.
- ↑ "Trade". National Film Board Canada. Retrieved 31 March 2012.
- ↑ "National Film Awards, India 1998". IMDb. Retrieved 16 April 2012.
- ↑ "Mahagiri". Retrieved 31 March 2012.
- ↑ "Adventures of Chhota Birbal on Cartoon Network from October 4". AFAQs. Archived from the original on 2016-03-04. Retrieved 31 March 2012.
- ↑ "Awards and Recognitions". 2nz. Archived from the original on 2015-03-27. Retrieved 16 April 2012.
- ↑ "Metaphor Studios wins award for Sand Castle". AnimationXpress. Archived from the original on 2012-07-08. Retrieved 31 March 2012.
- ↑ "Adventures of Chhota Birbal on Cartoon Network from October 4". afaqs!. Archived from the original on 2016-03-04. Retrieved 15 April 2012.
- ↑ "Full cast and crew for Detective Naani". IMDb. Retrieved 16 April 2012.
- ↑ "All set for some Toon fun". The Times of India. Archived from the original on 2012-07-08. Retrieved 16 April 2012.