ബാൾട്ടിമോർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാൾട്ടിമോർ (വിവക്ഷകൾ) എന്ന താൾ കാണുക. ബാൾട്ടിമോർ (വിവക്ഷകൾ)

അമേരിക്കൻ ഐക്യനാടുകളിലെ മേരിലാൻ‌ഡ് എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് ബാൾട്ടിമോർ. അമേരിക്കയുടെ കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാ‍ൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയിൽ കുടയുടെ വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും [9] അമേരിക്കയുടെ ദേശീയഗാനമായ ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈൻ നിർമ്മിച്ചത് ബാൾട്ടിമോറിനും വാഷിംഗ്ടൻ ഡി സി ക്കും ഇടക്കായിരുന്നു[10].

ബാൾട്ടിമോർ, മെരിലാൻഡ്
City of Baltimore
Downtown, Emerson Bromo-Seltzer Tower, Pennsylvania Station, M&T Bank Stadium, Inner Harbor and the National Aquarium in Baltimore, Baltimore City Hall, Washington Monument
പതാക ബാൾട്ടിമോർ, മെരിലാൻഡ്
Flag
Official seal of ബാൾട്ടിമോർ, മെരിലാൻഡ്
Seal
Nickname(s): 
Charm City;[1] B'more;[2]
Motto(s): 
"The Greatest City in America",[1] "Get in on it.",[1] "Believe"[3]
Location within Maryland
Location within Maryland
Baltimore is located in Maryland
Baltimore
Baltimore
Location within Maryland
Baltimore is located in the United States
Baltimore
Baltimore
Baltimore (the United States)
Baltimore is located in North America
Baltimore
Baltimore
Baltimore (North America)
Coordinates: 39°17′N 76°37′W / 39.283°N 76.617°W / 39.283; -76.617
CountryUnited States
StateMaryland
CityBaltimore
Historic colonyProvince of Maryland
CountyNone (Independent city)
Founded1729
Incorporated1796–1797
Independent city1851
നാമഹേതുCecil Calvert, 2nd Baron Baltimore (1605–1675)
ഭരണസമ്പ്രദായം
 • ഭരണസമിതിBaltimore City Council
 • MayorJack Young (D)
 • City Council
 • Houses of Delegates
 • State Senate
 • U.S. House
Representatives
വിസ്തീർണ്ണം
 • Independent city92.05 ച മൈ (238.41 ച.കി.മീ.)
 • ഭൂമി80.95 ച മൈ (209.65 ച.കി.മീ.)
 • ജലം11.10 ച മൈ (28.76 ച.കി.മീ.)  12.1%
ഉയരം0–480 അടി (0–150 മീ)
ജനസംഖ്യ
 • Independent city6,20,961
 • കണക്ക് 
(2019)[7]
5,93,490
 • ജനസാന്ദ്രത7,556.25/ച മൈ (2,917.48/ച.കി.മീ.)
 • നഗരപ്രദേശം
2,203,663 (US: 19th)
 • മെട്രോപ്രദേശം
2,802,789 (US: 21st)
 • CSA
9,797,063 (US: 4th)
 • Demonym
Baltimorean
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP Codes
ZIP Codes[8]
ഏരിയകോഡ്410, 443, and 667
FIPS code24-04000
GNIS feature ID597040
Primary AirportBaltimore-Washington International Airport
BWI (Major/International)
Interstates
U.S. Routes
വെബ്സൈറ്റ്City of Baltimore

ചരിത്രം

തിരുത്തുക
ബാൾട്ടിമോറിന്റെ ഒരു ആകാശ വീക്ഷണം

1706-ൽ ബ്രിട്ടീഷുകാർ പുകയില ഇറക്കുമതി ചെയ്യാനായി നിർമ്മിച്ചതാണ് ഇവിടത്തെ തുറമുഖം. ഇന്നു കാണുന്ന നഗരം സ്ഥാപിതമായത് 1729 ജൂലൈ 30-നാണ്. അന്നത്തെ മെരിലാൻ‌ഡ് പ്രൊവിൻസ് പ്രൊപ്രെയ്റ്ററി ഗവർണ്ണർ ആയിരുന്ന ലോർഡ് ബാൾട്ടിമോറിന്റെ നാമധേയത്തിൽ നിന്നാണത്രേ ഈ നഗരത്തിനു ബാൾട്ടിമോർ എന്ന നാമം സിദ്ധിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കരീബിയൻ കോളണികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഞ്ചസാരയുടെ കലവറയായി മാറാൻ ബാൾട്ടിമോറിനു കഴിഞ്ഞു. കിഴക്കൻ തീരത്തെ മറ്റു പ്രധാന തുറമുഖങ്ങളെ അപേക്ഷിച്ച് കരീബിയൻ കോളണികളോട് അടുത്താണെന്ന ഘടകം ഇതിന്‌ ബാൾട്ടിമോറിനെ സഹായിച്ചു. ബാൾട്ടിമോറിന്റെ തുറമുഖം അതിന്റെ വ്യാവസായിക വാണിജ്യ ഉന്നമനത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ബാൾട്ടിമോർ ഡൌൺ‌ടൌൺ

അമേരിക്കൻ വിപ്ലവത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു നഗരമാണിത്. 1814-ൽ നോർത്ത് പോയിന്റിൽ വെച്ചു നടന്ന യുദ്ധത്തിൽ ബ്രിട്ടീഷ് കര-നാവിക സേനകളെ ആയുധമേന്തിയ ബാൾട്ടിമോർ നിവാ‍സികളും അമേരിക്കൻ പട്ടാളക്കാരും ചേർന്ന് തോൽപ്പിച്ചത് ഒരു സുപ്രധാന സംഭവമായിരുന്നു. രാത്രി മുഴുവൻ നീണ്ടു നിന്ന നാവിക യുദ്ധത്തിനൊടുവിൽ മേജർ ജോർജ് ആർമിസ്റ്റെഡിന്റെ നേതൃത്വത്തിലെ ഫോര്ട്ട് മൿ‌ഹെന്രി എന്ന ബാൾട്ടിമോർ തുറമുഖത്തിന്റെ കാവൽ കോട്ട തകർക്കാനാവാതെ ബ്രിട്ടീഷ് നാവിക സേന തോറ്റു മടങ്ങി. തത്സമയം, കുറച്ചകലെ പടാപ്സ്കോ നദിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിലിരുന്നു യുദ്ധം വീക്ഷിച്ചിരുന്ന ഫ്രാന്സിസ് സ്കോട്ട് കീ കോട്ടയിലുയര്ത്തിയ പടുകൂറ്റന് പതാകയെ വര്ണ്ണിച്ചാണ്‌ ദി സ്റ്റാർ സ്പാങ്ഗിൾഡ് ബാനർ എന്ന അമേരിക്കൻ ദേശീയ ഗാനത്തിന്റെ വരികൾ എഴുതിയതത്രേ. ഈ യുദ്ധത്തിന്റെ ഓർമ്മക്കായി ബാൾട്ടിമോർ നഗരത്തിൽ ഒരു സ്മാരകം പണികഴിപ്പിച്ചു. ഈ സ്മാരകമാണ്‌ ബാൾട്ടിമോർ നഗരത്തിന്റെ ഔദ്യോഗികമുദ്രയായി അംഗീകരിച്ചിരിക്കുന്നത്.

1904-ൽ ഉണ്ടായ തീപ്പിടുത്തത്തിൽ‍ ബാൾട്ടിമോർ നഗരത്തിന്റെ പകുതിയോളം കത്തി നശിച്ചു. ഇന്നു കാണുന്ന നഗരം അതിനു ശേഷം പുനർ‌നിർമ്മിച്ചെടുത്തതാണ്‌. ഇന്ന് ബാൾട്ടിമോർ നഗരം അമേരിക്കയിലെ ആറാമത്തെ വലിയ നഗരമാണ്. പ്രധാനമായും ആഫ്രിക്കൻ അമേരിക്കൻ വംശജരടങ്ങിയ ജനതയാണ്‌ ബാൾട്ടിമോറിന്റേത്


തീരപ്രദേശം

തിരുത്തുക
 

ബാൾട്ടിമോറിന്റെ തീരപ്രദേശമടങ്ങുന്ന ചെസപീക് ഉൾക്കടൽ അതിന്റെ ജൈവവൈവിധ്യത്താൽ ശ്രദ്ധേയമാണ്‌. നീല ഞണ്ടുകളുടെ പ്രധാന ആവാസ വ്യവസ്ഥയിലൊന്നാണ്‌ ഇവിടം[11][12]. ബാൾട്ടിമോറിലെ ഭക്ഷണശാലകളിലെ പ്രധാനവിഭവങ്ങളിലൊന്നാണ്‌ ഈ ഞണ്ടുപയോഗിച്ചുള്ള ക്രാബ് കെയ്ക്ക്[13]. ഈ ഞണ്ടുകളുടെ അമിതമായ ഉപയോഗത്താൽ എണ്ണം കുറഞ്ഞുപോകുന്നതിനെതിരായുള്ള[14] ബോധവൽക്കരണത്തിനായി നീല ഞണ്ടുകളെ ചെസപീക് ഉൾക്കടലിന്റെ സ്വത്താണെന്നു പ്രഖ്യാപിക്കുകയും, പല തരത്തിലുള്ള ഞണ്ടുകളുടെ രൂപങ്ങൾ നഗരത്തിന്റെ പ്രധാന ആകർണമായ ഇന്നർ ഹാർബർ പരിസരത്തു സ്ഥാപിക്കുകയും, പലവിധത്തിലുള്ള സം‌രക്ഷണപദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്[15].

 
ബാൾട്ടിമോർ ഇന്നർ ഹാർബർ‍
 
ബാള്ട്ടിമോറിലെ മഞ്ഞുകാല ദൃശ്യം - ഇന്നര് ഹാര്ബറില് നിന്ന്. കാണുന്നത് ബാള്ട്ടിമോര് അക്വേറിയം

കുറ്റകൃത്യങ്ങൾ

തിരുത്തുക

കുറ്റകൃത്യങ്ങളിൽ അമേരിക്കയിൽ പന്ത്രണ്ടാമതു നിൽക്കുന്ന ബാൾട്ടിമോർ 5 ലക്ഷത്തിലേറെ ജനങ്ങളുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌. ന്യൂയോർക്ക് നഗരത്തിന്റെ ആറിരട്ടിയാണ്‌ ഇവിടത്തെ കുറ്റകൃത്യങ്ങൾ. രാജ്യത്തെ കൊലപാതകനിരക്കിന്റെ ഏഴിരട്ടിയോളമാണ്‌ ബാൾട്ടിമോറിന്റേത്. ബാൾട്ടിമോർ നഗരത്തിലെ തകർന്ന സർക്കാർ സവിധാനത്തെക്കുറിച്ചും അതിന്റെ ഫലമായി ഉണ്ടാകുന്ന ഉയർന്ന കുറ്റകൃത്യ നിരക്കിനെയും കുറിച്ചുള്ള ടെലിവിഷൻ സീരിയൽ ആണ് ''വയർ".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
സ്റ്റാർ സ്പാങ്ഗിൾഡ് ബാനറിന്റെ ശതവാർഷികത്തിന്ൻ ഉയർത്തിയ സ്മാരകശില. ബാൾട്ടിമ്മൊർ പാറ്റേഴ്സൺ പാർക്കിൽ നിന്നു.‍‍
  1. 1.0 1.1 1.2 Donovan, Doug (May 20, 2006). "Baltimore's New Bait: The City is About to Unveil a New Slogan, 'Get In On It,' Meant to Intrigue Visitors". The Baltimore Sun. Retrieved November 28, 2008 – via RedOrbit.
  2. Kane, Gregory (June 15, 2009). "Dispatch from Bodymore, Murderland". The Washington Examiner.
  3. Gettleman, Jeffrey (September 2, 2003). "In Baltimore, Slogan Collides with Reality". The New York Times.
  4. "2017 U.S. Gazetteer Files". United States Census Bureau. Retrieved January 2, 2019.
  5. "Highest and Lowest Elevations in Maryland's Counties". Maryland Geological Survey. Maryland Department of Natural Resources. Baltimore City. Archived from the original on October 5, 2007. Retrieved November 14, 2007.
  6. "American FactFinder". United States Census Bureau. Archived from the original on February 12, 2020. Retrieved October 13, 2014.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "ZIP Code Lookup". USPS. Archived from the original on November 23, 2010. Retrieved October 13, 2014.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-31. Retrieved 2007-08-23.
  10. http://inventors.about.com/library/inventors/bltelegraph.htm[പ്രവർത്തിക്കാത്ത കണ്ണി]]
  11. "റട്ഗേഴ്സ് യൂണിവേഴ്സിറ്റി മറൈൻ ഫീൽഡ് സ്റ്റേഷൻ". Archived from the original on 2007-09-22. Retrieved 2007-10-18.
  12. "ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഫീൽഡ് സ്റ്റഡി സിലബസ്" (PDF). Archived from the original (PDF) on 2008-07-05. Retrieved 2007-10-18.
  13. http://www.washingtonian.com/articles/travel/1856.html
  14. Crab Numbers Low; Overharvesting Could Happen
  15. http://www.thebluecrab.com/index.html
"https://ml.wikipedia.org/w/index.php?title=ബാൾട്ടിമോർ,_മേരിലാൻഡ്&oldid=3839998" എന്ന താളിൽനിന്ന് ശേഖരിച്ചത്