ബാൽഹികൻ
കുരുവംശരാജാവായ പ്രതീപന്റെ ഏറ്റവും ഇളയ പുത്രനാണ് ബാൽഹീകൻ.
ഇദ്ദേഹത്തിനു ദേവാപിയെന്നും ശന്തനുവെന്നും പേരായ രണ്ടു ജ്യേഷ്ഠടന്മാരുണ്ടായിരുന്നു. ഈ ബാൽഹീകനു സോമദത്തൻ എന്നൊരു പുത്രനുണ്ടായിരുന്നു . കൌരവരുടെയും പാണ്ടവരുടെയും കുടുംബ ബന്ധുവായ ഇദ്ദേഹം , കുരുക്ഷേത്രയുദ്ധത്തെ ശക്തിയായി എതിർത്തു . യുദ്ധം ഒഴിവാക്കുവാൻ ഇദ്ദേഹം കഴിവതും ശ്രമിച്ചു . യുദ്ധത്തിൽ ഇദ്ദേഹം ദുര്യോധനന്റെ പക്ഷത്തു ചേർന്ന് പാണ്ടവരോട് യുദ്ധം ചെയ്തു . അതിനു കാരണം , തന്റെ ജ്യേഷ്ഠടനായ ശന്തനുവിന്റെ മകൻ ഭീഷ്മർ കൗരവപക്ഷത്തു ചേർന്നതാണ് .
ഇദ്ദേഹം കൗരവപക്ഷത്തു ചേർന്ന് ശക്തിയായി പോരാടുകയും ഭീമസേനനാൽ വധിക്കപ്പെടുകയും ചെയ്തു .