ബാർബറ ഹോഫ്‌ലാന്റ് (ജീവിതകാലം: 1770 - നവംബർ 4, 1844) 66 ഓളം കുട്ടികൾക്കുള്ള ധർമ്മോപദേശപരമായ കഥകളും സ്കൂൾ പുസ്തകങ്ങളും കവിതകളും രചിച്ച ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായിരുന്നു. ലണ്ടനിലെ ലിങ്കൺ ഇൻ ഫീൽഡിലെ തന്റെ നിലവിലുള്ള മ്യൂസിയത്തെക്കുറിച്ച് ഒരു വിവരണം എഴുതാൻ ജോൺ സോയൻ (നിയോ ക്ലാസിക്കൽ ശൈലിയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇംഗ്ലീഷ് വാസ്തുശില്പി) അവരോടെ ആവശ്യപ്പെട്ടിരുന്നു.

ജീവിതരേഖ

തിരുത്തുക

ബാർബറ റെക്ക്സ് അല്ലെങ്കിൽ റീക്ക്സ് എന്ന പേരിൽ ജനിച്ച അവരുടെ പിതാവ് റോബർട്ട് റീക്ക്സ് ഷെഫീൽഡിലെ ഒരു നിർമ്മാതാവായിരുന്നു. പക്ഷേ അവൾക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം മരണമടയുകയും അവിവാഹിതയായ ഒരു അമ്മായിയുടെ സംരക്ഷണയിൽ അവർ വളരുകയും ചെയ്തു. പ്രാദേശിക പത്രത്തിനുവേണ്ടി എഴുതാൻ തുടങ്ങിയ അവർ സ്ത്രീകളുടെ തൊപ്പികളും മറ്റും വിൽക്കുന്ന ഒരു ഷോപ്പ് ആരംഭിച്ചുവങ്കിലും 1796 ൽ ബിസിനസുകാരനായ തോമസ് ബ്രാഡ്‌ഷാവെ ഹൂളിനെ വിവാഹം കഴിച്ചപ്പോൾ അത് വിൽപ്പന നടത്തിയ അവർക്ക് വെറും രണ്ടു വർഷത്തിനുശേഷം ഒരു കുട്ടിയൊടൊപ്പം വൈധവ്യം അനുഭവിക്കേണ്ടിവന്നു.[1]

ആറ്റെർക്ലിഫിൽ ഭർതൃമാതാവിനോടൊപ്പം താമസിക്കാൻ പോയ അവർക്ക് തന്റെ കവിതാ പുസ്തകത്തിൽനിന്നുള്ള ഉദാരമായ വരിസംഖ്യയിലൂടെ ഭാഗികമായി സ്വയം പിന്തുണയ്ക്കുവാൻ സാധിച്ചിരുന്നു.[2]  1809-ൽ ഹാരോഗേറ്റിലെ ഗ്രോവ് ഹൌസിൽ, ഇപ്പോഴത്തെ ഹാരോഗേറ്റ് കോളേജിന്റെ മുന്നോടിയായ ഒരു ഗേൾസ് ബോർഡിംഗ് സ്കൂൾ തുറക്കുകയും അത് ലേഡീസ് ഫിനിഷിംഗ് സ്കൂളായി വികസിപ്പിക്കുകയും ചെയ്തുവെങ്കിലും 1811 ൽ ലണ്ടനിലേക്ക് മാറുന്നതുവരെ മാത്രമാണ് അവൾ അത് കൈവശം സൂക്ഷിച്ചത്.

1810-ൽ ബാർബറ റീക്സ് ഒരു ലാൻഡ്സ്കേപ്പ് ആർട്ടിസ്റ്റായിരുന്ന തോമസ് ക്രിസ്റ്റഫർ ഹോഫ്ലാൻഡിനെ (1777–1843) വിവാഹം കഴിച്ചു. പുതിയ ഭർത്താവിന് പ്രാദേശികമായി നല്ല പ്രശസ്തിയുള്ള വ്യക്തിയും റോയൽ അക്കാദമിയിലെ ഒരു പ്രദർശകനുമായിരുന്നുവെങ്കിലും, കുടുംബ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് പത്നിയുടെ രചനകളിൽനിന്നുള്ളതായിരുന്നു. 1816-ൽ ഓക്സ്ഫോർഡ് സ്ട്രീറ്റിന്[3] വടക്ക് ന്യൂമാൻ സ്ട്രീറ്റിൽ താമസിച്ചിരുന്ന അവർ ആ വർഷം ട്വിക്കൻഹാമിലേക്ക് താമസം മാറി.

ഭർത്താവിന്റ മരണംപോലെ തന്നെ (1843) ഒരു ആംഗ്ലിക്കൻ പുരോഹിതനായിരുന്ന അവരുടെ പുത്രൻ ഫ്രെഡറിക്കും 1833 ൽ അവളുടെ മരണത്തനുമുമ്പുതന്നെ കടന്നുപോയി. 1844 നവംബർ 4 ന് മരണടഞ്ഞ അവരെ സർറേയിലെ റിച്ച്മണ്ടിൽ സംസ്കരിച്ചു.[4][5][6][7] തോമസ് റാംസെ എഴുതിയ അവരുടെ ജീവിതകഥ 1849-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[8]

അക്ഷരലോകം

തിരുത്തുക

എഴുത്തുജീവിതത്തിലുടനീളം ഹോഫ്‌ലാൻഡ് ഒരു വാസ്തുശില്പിയായ ജോൺ സോയനുമായി സുഹൃദത്തിലാവുകയും, ലിങ്കൺസ് ഇൻ ഫീൽഡ്സിലെ തന്റെ മ്യൂസിയത്തെക്കുറിച്ചും മരിയ എഡ്ജ് വർത്ത്, മേരി റസ്സൽ മിറ്റ്ഫോർഡ് എന്നീ എഴുത്തുകാരെക്കുറിച്ചും ഒരു വിവരണം എഴുതാൻ അദ്ദേഹം അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ആദ്യ കഥയായിരുന്ന, ‘ദി ഹിസ്റ്ററി ഓഫ് എ ഓഫീസേർ വിഡോ’ (1809), ലണ്ടൻ പ്രസാധകനായ ജോൺ ഹാരിസിൽ നിന്ന് 6 ഡോളർ സമ്പാദിക്കാൻ അവർക്കു സാധിച്ചു. ‘ബ്ലൈൻഡ് ഫാർമർ ആൻഡ് ഹിസ് ചിൽഡ്രൻ’ (1816) ആയിരുന്നു അവരുടെ പ്രശസ്തമായ നിരവധി പുസ്തകങ്ങളിലൊന്ന്. ആത്മകഥാപരമായ ഘടകങ്ങൾ അടങ്ങിയിരിക്കാനിടയുള്ളതും, ഉൾപ്രേരണയുള്ള ഒരു കലാകാരനെക്കുറിച്ചുള്ളതുമായ രചനയായ ‘ദ സൺ ഓഫ് എ ജീനിയസ്’ അവരുടെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ പുസ്തകം ആയിരുന്നു. 1841 ആയപ്പോഴേക്കും ഇത് ഇംഗ്ലണ്ടിൽ 14 തവണയെങ്കിലും അമേരിക്കയിൽ ഒൻപത് തവണയും പുനഃപ്രസിദ്ധീകരിക്കപ്പെടുകയും ഫ്രഞ്ച്, മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനങ്ങളുണ്ടാകുകയും ചെയ്തു. അവളുടെ മിക്ക കൃതികളും ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ പ്രയാസങ്ങൾക്കെതിരായ പോരാട്ടങ്ങളെയാണ് ചിത്രീകരിക്കുന്നത്. ഹോഫ്‌ലാൻഡിന്റെ ടെയിൽസ് ഓഫ് പ്രയറി (1820), ടെയിൽസ് ഓഫ് മാനർ (1822), സെൽഫ്-ഡെനിയൽ (1835), ദ യങ് ക്രൂസോ (1828) പോലെയുള്ള നിരവധി കൃതികൾ  ഓൺലൈനിൽ വായിക്കാൻ കഴിയുന്നു. അദ്ധ്യാപന ആവശ്യങ്ങൾക്കായി ‘എ സീസൺ ഓഫ് ഹാരോഗേറ്റ്’ (1812) പോലെയുള്ള ഭൂമിശാസ്ത്രപരവും സ്ഥലശാസ്ത്രപരവുമായ പുസ്‌തകങ്ങളും അവർ എഴുതിയിരുന്നു.

മാർൽബറോയിലെ അഞ്ചാമത്തെ ഡ്യൂക്കിന്റെ ഇരിപ്പിടമായ വൈറ്റ്നൈറ്റ്സ് പാർക്കിൽ ഹോഫ്‌ലാൻഡ് ഒരു വിവരണവും കവിതയും എഴുതിയിരുന്നു. അവരുടെ ഭർത്താവിന്റേതായ വാചകം, ചിത്രീകരണം, കൊത്തുപണികൾ എന്നിവയുടെ പ്രതിഫലവും  പ്രസിദ്ധീകരണത്തിനും അച്ചടിക്കുമായി അവർ നിക്ഷേപിച്ച പണവും ഒരിക്കലും "വഷളനായ" ഡ്യൂക്ക് തിരിച്ചു നൽകിയില്ല.

തെരഞ്ഞെടുത്ത കൃതികൾ

തിരുത്തുക
  • The Son of a Genius (London, J. Harris, 1812)
  • Beatrice (London: Longman, 1829)
  • The Captives in India (London: Bentley, 1834)
  • The Daughter-in-Law (London: Newman, 1813)
  • "The Daughter of a Genius" (Boston: Munroe & Francis, 1823)
  • Decision (London: Longman, 1824)
  • A Father As He Should Be (London: Newman, 1815)
  • The History of a Clergyman's Widow (London : Newman, 2nd e., 1814)
  • Integrity (London: Longman, 1823)
  • Katherine (London: Newman, 1828)
  • The Maid of Moscow (London: Newman, 1816)
  • Matilda (London: Newman, 1816)
  • The Merchant's Widow and her Family (London: Newman, 1814)
  • Moderation (London: Longman, 1825)
  • Patience and Perseverance (London: Newman, 1813)
  • Reflection (London : Longman, 1826)
  • Says She to her Neighbour, What? (London: Newman, 1812)
  • Self-Denial (London: Longman, 1827)
  • Tales of the Manor (London: Longman, 1822)
  • Tales of the Priory (London: Longman, 1820)
  • A Visit to London (London: Newman, 1814)
  • White-Knights. A Poem called: "A Descriptive Account of the Mansion and Gardens of White-Knights, a Seat of His Grace the Duke of Marlborough"


  1. Dennis Butts: The role of women writers in early children's literature. In: Aspects and Issues in the History of Children's Literature, ed. Maria Nikolajeva (Santa Barbara, CA: Greenwood Press, 1995).
  2. Poems (Sheffield: J. Montgomery, 1805).
  3. "Royal Academy of Arts Collections - Archive". racollection.org.uk. Retrieved 8 July 2016.
  4. Dennis Butts: The role of women writers in early children's literature. In: Aspects and Issues in the History of Children's Literature, ed. Maria Nikolajeva (Santa Barbara, CA: Greenwood Press, 1995).
  5. Megan A. Norcia: X Marks the Spot: Women Writers Map the Empire for British Children, 1790–1895. Chapter 1. (Athens, OH: Ohio University Press, 2010) Retrieved 29 July 2010
  6. Dennis Butts, "Hofland, Barbara (bap. 1770, d. 1844)", Oxford Dictionary of National Biography (Oxford, UK: OUP, 2004 Retrieved 20 December 2015, pay-walled.
  7. "Archived copy". Archived from the original on 16 July 2011. Retrieved 2010-07-29.{{cite web}}: CS1 maint: archived copy as title (link). Retrieved 29 July 2010.
  8. The Life and Literary Remains of Barbara Hofland (London, 1849).
"https://ml.wikipedia.org/w/index.php?title=ബാർബറ_ഹോഫ്‌ലാന്റ്&oldid=3288868" എന്ന താളിൽനിന്ന് ശേഖരിച്ചത്