ബാർബറ ബെയ്ൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ബാർബറ ബെയ്ൻ (ജനനം, മിൽ‌ഡ്രഡ് ഫോഗൽ; സെപ്റ്റംബർ 13, 1931) ഒരു അമേരിക്കൻ അഭിനേത്രിയാണ്. മിഷൻ: ഇംപോസിബിൾ (1966-1969) എന്ന ആക്ഷൻ ടെലിവിഷൻ പരമ്പരയിലെ സിന്നമൺ കാർട്ടർ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ അറിയപ്പെടുന്ന അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി അവാർഡുകളും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും ലഭിച്ചു. സ്പേസ്: 1999 (1975-1977) എന്ന സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിൽ ഡോ. ഹെലീന റസ്സൽ എന്ന കഥാപാത്രമായി അവർ അഭിനയിച്ചു. ആനിമൽസ് വിത്ത് ദ ടോൾകീപ്പർ (1998), പാനിക് (2000), ഫൊർഗറ്റ് മി നോട്ട് (2009), ഓൺ ദി റോക്സ് (2020) എന്നീ ചിത്രങ്ങളിലും ബാർബറ ബെയ്ൻ വേഷങ്ങൾ അവതരിപ്പിച്ചു.

ബാർബറ ബെയ്ൻ
ബെയ്ൻ 2006ൽ
ജനനം
മിൽഡ്രഡ് ഫോഗൽ

(1931-09-13) സെപ്റ്റംബർ 13, 1931  (93 വയസ്സ്)
കലാലയംUniversity of Illinois at Urbana-Champaign
തൊഴിൽ
  • നടി
  • നർത്തകി
  • മോഡൽ
സജീവ കാലം1957–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1957; div. 1993)
കുട്ടികൾസൂസൻ ലാൻഡോ ഫിഞ്ച്
ജൂലിയറ്റ് ലാൻഡോ

ആദ്യകാലം

തിരുത്തുക

റഷ്യൻ ജൂത കുടിയേറ്റക്കാരുടെ മകളായി അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോയിലാണ് മിൽ‌ഡ്രഡ് ഫോഗൽl[1][2][3] എന്ന പേരിൽ ബാർബറ ബെയ്ൻ ജനിച്ചത്.[4][5][6] ഇല്ലിനോയി സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം നേടി.[7] നൃത്തത്തിൽ താൽപര്യമുണ്ടായ ബാർബറ ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മാറുകയും അവിടെ പ്രശസ്ത നർത്തകിയായിരുന്ന മാർത്ത എബ്രഹാമിനൊപ്പം നൃത്തം അഭ്യസിക്കുകയും ചെയ്തു.[8] നർത്തകിയെന്ന നിലയിലുള്ള തന്റെ ജോലിയിൽ വിരക്തി തോന്നിയ അവർ മോഡലിംഗിലേക്ക് തിരിയുകയും വോഗ്, ഹാർപർസ്, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ തന്റെ മോഡലിംഗ് ജോലികൾ തുടർന്നു.

താൽപ്പര്യമില്ലാതിരുന്നിട്ടുകൂടി, അഭിനയം പരിശീലിക്കാൻ തിയേറ്റർ സ്റ്റുഡിയോയിൽ പ്രവേശിച്ച ബെയ്‍ൻ ആദ്യം കർട്ട് കോൺവേയുടെ കീഴിലും പിന്നീട് ലോണി ചാപ്മാന്റെ കീഴിലും അഭിനയം പരിശീലിച്ചു. ആക്ടേഴ്സ് സ്റ്റുഡിയോയിലേക്ക് മുന്നേറിയ അവർക്ക് ലീ സ്ട്രാസ്ബെർഗ് നിർദ്ദേശങ്ങൾ നൽകി.[9][10] 1957 ഒക്ടോബറിൽ ദേശീയ പര്യടനം ആരംഭിച്ച പാഡി ചായേവ്സ്കിയുടെ മിഡിൽ ഓഫ് ദി നൈറ്റ് എന്ന നാടകത്തിലൂടെയായിരുന്ന ബെയ്‍നിന്റെ അരങ്ങേറ്റം.[11][12] സഹനടനും പുതിയ ഭർത്താവുമായ മാർട്ടിൻ ലാൻ‌ഡോയുടെ അകമ്പടിയോടെയുള്ള ഈ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ദമ്പതികൾ ലോസ് ഏഞ്ചൽസിലേക്ക് എത്തിച്ചേരുകയും അവിടെ അവർ സ്ഥിര താമസമാക്കുകയും ചെയ്തു.[13] താമസം മാറിയതിനുശേഷം, ആക്ടേഴ്സ് സ്റ്റുഡിയോ വെസ്റ്റിൽ തൊഴിൽ നേടിയ ബെയ്ൻ അവിടെ ക്ലാസുകളിൽ പഠിപ്പിക്കുകയും രംഗ ജോലികൾ നിർവ്വഹിക്കുകയും ചെയ്തു.[14]

ഔദ്യോഗികജീവിതം

തിരുത്തുക

ബെയ്‌നിന്റെ ആദ്യകാല ടെലിവിഷൻ വേഷങ്ങളിൽ, മൈക്ക് കോണേഴ്‌സിനൊപ്പം അഭിനയിച്ച സിബിഎസിന്റെ ടൈട്രോപ്പ്, ജെയിംസ് വിറ്റ്മോറിനൊപ്പം ദി ലോ ആന്റ് മിസ്റ്റർ ജോൺസ്, ഗാർഡ്നർ മക്കേയ്ക്കൊപ്പം അഡ്വഞ്ചേഴ്സ് ഇൻ പാരഡൈസ്, ബ്രയാൻ കെല്ലി, ജോൺ ആഷ്‌ലി എന്നിവരോടൊപ്പം സ്ട്രെയിറ്റ്എവേ എന്നീ മൂന്ന് എബിസി പരമ്പരകളും ഉൾപ്പെടുന്നു. 1959 ൽ റിച്ചാർഡ് ഡയമണ്ട്, പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നാടകത്തിൽ ഡേവിഡ് ജാൻസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായുള്ള ആവർത്തിച്ചുള്ള വേഷത്തിന് ശേഷം, 1960 ലെ പെറി മേസൻ എന്ന ടെലിവിഷൻ പരമ്പരയുടെ "ദി കേസ് ഓഫ് ദ വാരി വൈൽഡ്കാറ്റർ" എപ്പിസോഡിൽ മാഡ്‌ലിൻ ടെറി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ അഭിനയിച്ചു. 1963 ൽ, ദി ഡിക്ക് വാൻ ഡൈക്ക് ഷോയുടെ "വിൽ യു ടു ബി മൈ വൈഫ്?" എന്ന എപ്പിസോഡിൽ റോബ് പെട്രിയുടെ മുൻ കാമുകിയായി ബെയ്ൻ പ്രത്യക്ഷപ്പെടുകയും 1964 ൽ പെറി മേസൻ പരമ്പരയുടെ "ദി കേസ് ഓഫ്" നോട്ടിക്കൽ നോട്ട്" എന്ന എപ്പിസോഡിൽ എലീന സ്കോട്ടിന്റെ വേഷം അവതരിപ്പിക്കുകയും ചെയ്തു.

സ്വകാര്യജീവിതം

തിരുത്തുക

1957 ൽ നടൻ മാർട്ടിൻ ലാൻ‌ഡോയെ വിവാഹം കഴിച്ച ബെയ്ൻ 1993 ൽ വിവാഹമോചനം നേടി. ചലച്ചിത്ര നിർമ്മാതാവ് സൂസൻ ലാൻ‌ഡോ ഫിഞ്ച്, നടി ജൂലിയറ്റ് ലാൻ‌ഡോ എന്നിങ്ങനെ അവർക്ക് രണ്ട് പെൺമക്കളുണ്ട്.[15] മിഷൻ: ഇംപോസിബിൾ" പരമ്പരയുടെ ദി എക്സ്ചേഞ്ച്" എപ്പിസോഡിനുവേണ്ടി എഴുത്തുകാർ അവർ അവതരിപ്പിച്ച കഥാപാത്രത്തിൽ ഉൾപ്പെടുത്തിയ ക്ലോസ്ട്രോഫോബിയയുടെ അവശതകൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ബെയ്ൻ.[16][17]

  1. Bens, Paul. "Mission: Possible - Barbara Bain and the Hollywood Walk of Fame". Nameless Digest. Archived from the original on 30 September 2018. Retrieved 7 May 2016.
  2. "Student Life and Culture Archives" (PDF). University of Illinois. Archived from the original (PDF) on 2015-12-29. Retrieved 7 May 2016.
  3. "Barbara Bain". Hollywood Walk of Fame. Retrieved 7 May 2016.
  4. Aaker, Everett (2006). Encyclopedia of early television crime fighters. McFarland. p. 24. ISBN 978-0786424764. Retrieved 2018-04-03.
  5. Pfefferman, Naomi (April 5, 2001). "Family Affair". The Jewish Journal of Greater Los Angeles. At Wilshire Boulevard Temple's Westside campus this month, the actress, who was raised in an assimilated Jewish home...
  6. "Ask the Star". Windsor Star. October 26, 1968. p. 43. Retrieved 2018-04-03.
  7. Jones, Jerene (June 14, 1976). "Fission Impossible? for 19 Years, Barbara's Been the Bain of Martin Landeau". People. Retrieved 29 July 2019.
  8. Jones, Jerene (June 14, 1976). "Fission Impossible? for 19 Years, Barbara's Been the Bain of Martin Landeau". People. Retrieved 29 July 2019.
  9. Heald, Tim (1976). "Alphans and Others: Barbara Bain". The Making of Space: 1999 (PDF). New York: Random House Publishing Group. ISBN 978-0345252654.
  10. "Curt Conway's Theatre Studio of New York, Inc." Advertisement, The Village Voice. August 28, 1957.
  11. Heald, Tim (1976). "Alphans and Others: Barbara Bain". The Making of Space: 1999 (PDF). New York: Random House Publishing Group. ISBN 978-0345252654.
  12. "Actor's Return To Stage Is Paying Big Dividends". Sarasota Herald-Tribune. Associated Press. May 12, 1957.
  13. Heald, Tim (1976). "Alphans and Others: Barbara Bain". The Making of Space: 1999 (PDF). New York: Random House Publishing Group. ISBN 978-0345252654.
  14. King, Susan (May 9, 2012). "Barbara Bain Remains 'Love Struck' When it Comes to Theater" Los Angeles Times.
  15. Hornery, Andrew (September 8, 2007). "Playtime for soon-to-be producer Peta". The Sydney Morning Herald. Retrieved 2018-04-03.
  16. White, Patrick J. (1991). The Complete Mission: Impossible Dossier. New York: Avon Books. pp. 124, 182–183, 197. ISBN 978-0380758777. OCLC 24914321.
  17. Lipton, Michael J. (May 20, 1996). "The Impossible Years". People. Vol. 45, no. 20. Archived from the original on August 1, 2017. Retrieved August 1, 2017.
"https://ml.wikipedia.org/w/index.php?title=ബാർബറ_ബെയ്ൻ&oldid=4089629" എന്ന താളിൽനിന്ന് ശേഖരിച്ചത്