ബാർക്കർ സിദ്ധാന്തം
ഇംഗ്ളീഷ് ഭിഷഗ്വരനായ ഡോ. ഡേവിഡ് ബാർക്കർ മുന്നോട്ടുവെച്ച സിദ്ധാന്തമാണ് ബാർക്കർ സിദ്ധാന്തം. ജനിക്കുമ്പോൾ ഭാരം കുറഞ്ഞ കുട്ടികൾ വലുതാകുമ്പോൾ, അവരിൽ രക്തസമ്മർദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ "മെറ്റബോളിക് രോഗങ്ങൾ" (MetS) കൂടുതലായിക്കാണപ്പെടുന്നു എന്നതാണ് ഈ സിദ്ധാന്തം.
മുതിർന്ന ഒരാളുടെ രോഗാവസ്ഥ, അയാൾ ഗർഭസ്ഥശിശുവായിരുന്നപ്പോൾ മാതാവിനുണ്ടായിരുന്ന ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നു ശാസ്ത്രീയമായി തെളിയിച്ചത് ഡോ. ഡേവിഡ് ബാർക്കറാണ്[അവലംബം ആവശ്യമാണ്]. ഇതിൻറെ അടിസ്ഥാനത്തിൽ വിവിധരാജ്യങ്ങളിൽ നിരവധി പഠനങ്ങൾ നടത്തപ്പെട്ടു. 200ലേറെ പഠനങ്ങൾക്കു ബാർക്കർ തന്നെ നേതൃത്വം നൽകി.
75 വർഷം മുമ്പ് ഇംഗ്ളണ്ടിൽ ജനിച്ചിരുന്ന കുട്ടികളിൽ പത്തു ശതമാനവും ഒരു വയസ്സിനു മുൻപേ മരിച്ചു പോയിരുന്നു[അവലംബം ആവശ്യമാണ്]. 1899-1903 കാലത്തെ ബോവർ യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ ചെന്ന ആളുകളിൽ മൂന്നിൽ രണ്ടു പേരേയും മോശമായ ആരോഗ്യം എന്ന പേരിൽ തിരിച്ചയച്ചിരുന്നു. ഇംഗ്ളീഷ്‌കാരുടെ വംശം അന്യം നിന്നു പോകുമെന്നു പേടിച്ച ഹെർഫോർഡ്ഷെയർ മെഡിക്കൽ ഓഫീസ്സർ, പ്രസ്തുത പ്രദേശത്തെ ഹെൽത്തു വിസിറ്ററായിരുന്ന ഈതൽ ബേൺ സൈഡിനെ പഠനനിരീക്ഷണങ്ങൾക്കായി നിയോഗിച്ചു. അഞ്ചു ഷില്ലിങ്ങിൻറെ സ്പ്രിങ്ങ് ബാലൻസുമായി അവർ ഗ്രാമാന്തരങ്ങളിൽ ചുറ്റിക്കറങ്ങി. ജനിച്ച ഉടനേയും പിന്നീട്' ഒന്നാം പിറന്നാളിനും, കുട്ടികളുടെ കൃത്യമായ തൂക്കം നോക്കി ചാർട്ടുകളുണ്ടാകി. നഴ്സുമാരുടേയും ഹെൽത്തുവിസിറ്ററൻമാരുടേയും ഒരു വൻനിരയെ അവർ പരിശീലിപ്പിച്ചെടുത്തു. അവരുടെ സ്ഥിതിവിവരക്കണക്കുകൾ പിൽക്കാലത്ത് ബാർക്കർക്കു സഹായകമായി.
നിഗമനങ്ങൾ
തിരുത്തുക- തൂക്കം കുറഞ്ഞ നവജാതർ വലുതാകുമ്പോൾ, പ്രമേഹ-രക്തമർദ്ദ-ഹൃദ്രോഗ രോഗികളായിത്തീരും.
- ആദ്യത്തെ രണ്ടു വയസ്സുകാലത്തെ വളർച്ചക്കുറവ് മേൽപ്പറഞ്ഞ രോഗങ്ങൾക്കു കാരണമാകും.
- പ്രായത്തിൽ കൂടിയ തോതിൽ വളർച്ചയുണ്ടായാലും പിൽക്കാലത്ത് ഇത്തരം രോഗങ്ങൾ പിടിപെടും.
- ഗർഭകാലത്തു പോഷകാഹാരക്കുറവുണ്ടായാൽ സധാരണ തൂക്കമുള്ള കുഞ്ഞിനും പിൽക്കാലത്ത് ഹൃദ്രോഗം വരും.
- ഗർഭകാലത്തു അമ്മയ്ക്കു മതിയായ തൂക്കം ഇല്ലായിരുന്നുവെങ്കിൽ കുട്ടി മദ്ധ്യവയസ്സിലെത്തുമ്പോൾ കോളസ്റ്ററോൾ അമിതനിലയിലെത്തും.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.thebarkertheory.org Archived 2015-02-15 at the Wayback Machine.