ബാലപ്രബോധനം
സംസ്കൃത ഭാഷയിലെ പ്രയോഗങ്ങളെക്കുറിച്ചും വ്യാകരണ കാര്യങ്ങളെക്കുറിച്ചും ലളിതമായി പ്രതിപാദിച്ചിരിക്കുന്ന മണിപ്രവാള ശൈലിയിലുള്ള ഗ്രന്ഥമാണ് ബാലപ്രബോധനം. ഇതു് പരമ്പരാഗതരീതിയിൽ സംസ്കൃതം പഠിക്കുവാൻ കേരളത്തിൽ പ്രചരിച്ചുവന്നിട്ടുള്ള പ്രധാന പാഠ്യകൃതികളിലൊന്നാണിത്. ധാരാളം സംസ്കൃതോദാഹരണങ്ങൾ ഇടകലർന്നതെങ്കിലും മുഖ്യമായും മലയാളത്തിൽ തന്നെയാണ്. സംസ്കൃതത്തിന്റെ പ്രാരംഭപാഠങ്ങൾ പഠിച്ചിട്ടുള്ള ഒരാൾക്ക് ജീവിതാവസാനം വരേയ്ക്കും അവയൊന്നും മറന്നുപോവാതിരിയ്ക്കുന്നതിന് ഈ ലഘുകൃതി മനഃപാഠമാക്കുന്നത് സഹായകരമായിരിയ്ക്കും.
കർത്താവ് | നവാരണ്യമഹീദേവൻ |
---|---|
രാജ്യം | പുരാതന കേരളം |
ഭാഷ | മണിപ്രവാളം |
സാഹിത്യവിഭാഗം | സംസ്കൃത വ്യാകരണം |
രചയിതാവ്
തിരുത്തുകനവാരണ്യമഹീദേവനാണ് ഇതിന്റെ കർത്താവ് എന്ന് ഗ്രന്ഥത്തിൻറെ അവസാനശ്ലോകത്തിൽ പറയുന്നു.പുതുമന സോമയാജി യിൽ നിന്നും വ്യത്യസ്തനായ ഒരു പുതുമന നമ്പൂതിരിയാണു് ബാലപ്രബോധനം രചിച്ചതു് എന്നു് ഉള്ളൂർ തന്റെ കേരളസാഹിത്യചരിത്രം രണ്ടാം ഭാഗത്തിൽ അഭിപ്രായപ്പെടുന്നുണ്ടു്. കിരാതാർജ്ജുനീയം കിളിപ്പാട്ട് രചിച്ചതും ഇതേ പുതുമന നമ്പൂതിരിതന്നെയാണോ എന്നു് അദ്ദേഹം സന്ദേഹിക്കുന്നുണ്ടു്. കോട്ടയത്തിനടുത്ത് വെള്ളൂർ പുതുമന ഇല്ലമായിരുന്നു ഇദ്ദേഹത്തിന്റെ ജന്മ-വാസസ്ഥലം എന്നു് ഉള്ളൂർ കരുതുന്നു. "വെള്ളൂരമർന്ന ഗൗരീശൻ" എന്ന പ്രയോഗത്തിൽനിന്നാണു് അദ്ദേഹത്തിന്റെ ഈ അനുമാനം.
ഉള്ളടക്കം
തിരുത്തുക74 ശ്ലോകങ്ങൾ കൊണ്ട് സംസ്കൃത വ്യാകരണത്തിന്റെ സാമാന്യ ചിത്രം ലളിതമായ ഭാഷയിൽ ഈ കൃതി നൽകുന്നു. വിഭക്തികളും അവയുടെ അർത്ഥങ്ങളും ഒരോ വിഭക്തിക്കും ഉദാഹരണങ്ങളും അവയുടെ അർത്ഥങ്ങളും പറഞ്ഞിരിക്കുന്നു. അതിനു ശേഷം ഒരു ശ്ലോകത്തിന്റെ അന്വയം എപ്രകാരമാണ് ഉണ്ടാവുക എന്നു വിവരിക്കുന്നു. കർത്താവ് , കർമ്മം, ക്രിയ എന്നിവയെപ്പറ്റി പറഞ്ഞുകൊണ്ട് മൂന്നു തരം പ്രയോഗങ്ങളെ സൂചിപ്പിക്കുന്നു. പിന്നീട് വിശേഷണ വിശേഷ്യങ്ങൾ, ദ്വികർമ്മ വാക്യം, സതി സപ്തമി,ക്രിയാ വിശേഷണം ധാതു എന്നിവയും 10 ലകാരങ്ങളും അവ എവിടെയൊക്കെ ഉപയോഗിക്കുമെന്നും മൂന്നു പുരുഷന്മാരും അവയുടെ ഉദാഹരണങ്ങളും നൽകുന്നു. [1]
ക്താന്ത, ല്യബന്ത, തമുന്നത, ശത്രന്ത, ശാനചന്തങ്ങൾ, അവ്യയങ്ങൾ, 3 പ്രയോഗങ്ങളുടെയും വിശദീകരണം എന്നിവ പറഞ്ഞ് ബാക്കി ഔചിത്യം കൊണ്ട് മനസ്സിലാക്കണമെന്ന് പറഞ്ഞാണ് ഗ്രന്ഥം അവസാനിക്കുന്നത്.
കൃതിയിൽ നിന്ന്
തിരുത്തുക“ | വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമല വിഗ്രഹം. ... ഔചിത്യംകൊണ്ടറിഞ്ഞീടു |
” |
അവലംബം
തിരുത്തുക- ↑ ശ്രീജ കെ.എൻ (2011). ബാലപ്രബോധവും സമാസചക്രവും. ഗംഗ ബുക്ക്സ്. pp. 42–43.