ബാരൻ ദ്വീപുകൾ
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 4 വർഷങ്ങൾക്ക് മുമ്പ് Malikaveedu (talk | contribs) ആണ്. (Purge) |
ബാരൻ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ദ്വീപസമൂഹമാണ്. കോഡിയാക് ദ്വീപസമൂഹത്തിന്റെ വടക്കൻ അഗ്രത്തായി സ്ഥിതിചെയ്യുന്ന ദ്വീപുകളാണിവ. ദ്വീപശൃംഖലയിലെ ഏറ്റവും വലിയ ദ്വീപ് ഉഷാഗട്ട് ദ്വീപാണ്. ആകെ16.23 ചതുരശ്ര മൈൽ (42.03 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ ദ്വീപുകൾ ജനവാസമുള്ളവയല്ല. അലാസ്കയിലെ ഏറ്റവും വലിയ കടൽപ്പക്ഷി പ്രജനന കേന്ദ്രങ്ങൾ ബാരൻ ദ്വീപുകളിലെ കിഴക്കൻ അമാതുലി ദ്വീപിലും നോർഡ് ദ്വീപിലുമാണുള്ളത്. അലാസ്ക മാരിടൈം ദേശീയ വന്യജീവി അഭയകേന്ദ്രത്തിന്റെ ഭാഗവുംകൂടിയാണ് ഈ ദ്വീപസമൂഹം.
Geography | |
---|---|
Location | അലാസ്ക ഉൾക്കടൽ |
Coordinates | 58°55′N 152°16′W / 58.917°N 152.267°W |
Archipelago | കൊഡിയാക് ദ്വീപസമൂഹം |
Total islands | 6 |
Area | 42.03 കി.m2 (16.23 ച മൈ) |
Administration | |
State | അലാസ്ക |
Borough | കൊഡിയാക് ദ്വീപ് |
Demographics | |
Population | 0 (2010) |
Additional information | |
Part of Alaska Maritime National Wildlife Refuge |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിന്റെ തെക്കൻ-മധ്യ തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന അലാസ്ക ഉൾക്കടലിലെ ഒരു പറ്റം ദ്വീപുകളാണ് ബാരൻ ദ്വീപുകൾ. കൊഡിയാക് ദ്വീപസമൂഹത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ ദ്വീപുകളെ സ്ഥാനം. വടക്കുകിഴക്കു ഭാഗത്ത് അലാസ്ക പ്രധാന കരയിലെ കെനായി ഉപദ്വീപിനും തെക്ക് പടിഞ്ഞാറ് കൊഡിയാക് ദ്വീപസമൂഹത്തിലെ ഷുയാക് ദ്വീപിനും മദ്ധ്യത്തിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. 57°48′N 152°15′W / 57.800°N 152.250°W അക്ഷാംശ രേഖാംശങ്ങളിൽ അലാസ്ക ഉൾക്കടലിന്റെ 15 മൈൽ (24 കിലോമീറ്റർ) പ്രദേശത്തായി ഇവ വ്യാപിച്ചു കിടക്കുന്നു.
ബാരൻ ദ്വീപസമൂഹത്തിൽ ആകെ 6 ദ്വീപുകളാണ് ഉൾപ്പെട്ടിരിക്കുന്നത്:
- ഈസ്റ്റ് അമാതുലി ദ്വീപ് - 2.5 മൈൽ (4.0 കിലോമീറ്റർ) നീളത്തിൽ, അലാസ്കയിലെ അഫോഗ്നാക്കിന് ഏകദേശം 70 മൈൽ (110 കിലോമീറ്റർ) വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതും കിഴക്കേ അറ്റത്തുള്ളതുമായ ഈ ദ്വീപ് 58°55′N 152°00′W / 58.917°N 152.000°W അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.[1]
അവലംബം
തിരുത്തുക- ↑ Orth, p. 294.