ബാമിയാനിലെ ബുദ്ധപ്രതിമകൾ

അഫ്ഘാനിസ്ഥാനിലെ ബാമിയൻ താഴ്വരയിലെ പാറയിൽ നിർമ്മിച്ച ബുദ്ധപ്രതിമകൾ

34°49′55.35″N 67°49′36.49″E / 34.8320417°N 67.8268028°E / 34.8320417; 67.8268028

ബാമിയാൻ താഴ്വരയിലെ ചരിത്രപരമായ ശേഷിപ്പുകളും സാംസ്കാരികപ്രദേശവും
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഅഫ്ഗാനിസ്താൻ Edit this on Wikidata
Area105, 225.25 ഹെ (11,302,000, 24,246,000 sq ft)
മാനദണ്ഡംi, ii, iii, iv, vi.
അവലംബം208
നിർദ്ദേശാങ്കം34°49′55″N 67°49′36″E / 34.832041666667°N 67.826802777778°E / 34.832041666667; 67.826802777778
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered2003–മുതൽ

മദ്ധ്യ അഫ്ഘാനിസ്ഥാനിലെ ഹസാരജാത് മേഖലയിലുള്ള ബാമിയൻ താഴ്വരയിൽ പാറയ്ക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ബാമിയാനിലെ ബുദ്ധപ്രതിമകൾ (പേർഷ്യൻ:بت های باميانbut hay-e bamiyan). ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഇവ ഗാന്ധാരകലയുടെ ഉത്തമോദാഹരണങ്ങളാണ്.[1][2]. കാബൂളിന് 230 കിലോമീറ്റർ വടക്കു പടിഞ്ഞാറുള്ള മലനിരപ്രദേശമായ ബാമിയാനിലാണ് ഒരു ചെങ്കുത്തായ വശത്ത് നില്ക്കുന്ന രൂപത്തിലുള്ള ഈ പ്രാചീനബുദ്ധശില്പങ്ങൾ നിലനിന്നിരുന്നത്. ഗ്രീക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്നു ഇത്. അഫ്ഗാനിസ്ഥാനുമായി ചൈനയെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുരാതന കച്ചവടപാതയായ സിൽക്ക് റൂട്ടിലാണ് അവയുടെ സ്ഥാനം. 2001 മാർച്ചിൽ താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരം ഈ രണ്ടു പ്രതിമകളും നശിപ്പിക്കപ്പെട്ടു[3]. പ്രതിമകളിൽ കിഴക്കുവശത്തുള്ളത് 55 മീറ്റർ ഉയരമുള്ളതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായിരുന്നിരിക്കണം ഇത്. ഈ പ്രതിമ നിന്നിടത്തു നിന്ന് ഏതാണ്ട് 1500 മീറ്റർ പടിഞ്ഞാറു മാറിയാണ് 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിമ നിലനിന്നിരുന്നത്[2].

പണ്ട് ഈ പ്രതിമകൾ മനോഹരമായ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു എന്നു കരുതുന്നു. പ്രതിമകൾ നിലനിൽക്കുന്ന ഗുഹകളുടെ ചുമരിലും ചിത്രാലങ്കാരം ഉണ്ടായിരുന്നു. ചെറിയ ബുദ്ധപ്രതിമയിലെ അലങ്കാരം 6/7 നൂറ്റാണ്ടിലെ ഇറാനിലെ സസാനിയൻ രീതിയിലാണ്. എന്നാൽ വലിയ ബുദ്ധപ്രതിമയിലെ അലങ്കാരങ്ങൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ചിത്രപ്പണികളിൽ നിന്നും പ്രതിമകളുടെ കാലം നിർണയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 632-ആം ആണ്ടിലെ ഷ്വാൻ സാങിന്റെ സന്ദർശനവേളയിൽ ഈ പ്രതിമകൾ രണ്ടും ഇവിടെ ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്[2].

  1. Gall, Carlotta (5 December 2006). "Afghans consider rebuilding Bamiyan Buddhas". International Herald Tribune/The New York Times. Retrieved 8 March 2014.
  2. 2.0 2.1 2.2 Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 155–157. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2013-08-27.