ബാബിയ ഗോറ ദേശീയോദ്യാനം
ബാബിയ ഗോറ ദേശീയോദ്യാനം (Polish: Babiogórski Park Narodowy) പോളണ്ടിലെ 23 ദേശീയ പാർക്കുകളിൽ ഒന്നാണ്. ഈ ദേശീയോദ്യാനം രാജ്യത്തിൻറെ തെക്കൻ പ്രദേശത്ത് സ്ലോവാക്കിയ അതിർത്തിയിലെ ലെസ്സർ പോളണ്ട് വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തൻറെ മുഖ്യ കാര്യാലയം സ്ഥിതിചെയ്യുന്നത് സവോജ വില്ലേജിലാണ്.
ബാബിയ ഗോറ ദേശീയോദ്യാനം | |
---|---|
Babiogórski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lesser Poland Voivodeship, Poland |
Area | 33.92 കി.m2 (13.10 ച മൈ) |
Established | 1954 |
Governing body | Ministry of the Environment |
31.98 ചതുരശ്രകിലോമീറ്റർ (33.92 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിലെ വനഭൂമിയുടെ വിസ്തൃതി 31.98 കിമീ2 (12.35 ചതുരശ്ര മൈൽ) ആണ്. ഈ പാർക്ക് ബാബിയാ ഗോരാ മാസിഫിൻറെ വടക്കൻ പ്രദേശങ്ങളും തെക്കൻ ഭാഗത്തിൻറെ ഏതാനും പ്രദേശങ്ങളും ഉൾക്കൊള്ളുന്നു. ഇതിലെ ഏറ്റവും ഉയരമുള്ള ഭാഗം ഒറാവാ ബെസ്‍കിഡ്സ് പർവ്വതനിരയിലെ (ഡയാബ്ലാക്ക് എന്നും അറിയപ്പെടുന്നു) 1,725 മീറ്റർ (5,659 അടി) ഉയരമുള്ള ഭാഗമാണ്. മാസിഫിൻറെ സ്ലോവാക് ഭാഗത്ത് "ഹോർണ് ഒറാവ പ്രൊട്ടക്റ്റഡ് ലാൻഡ്സ്കേപ്പ് ഏരിയ" എന്ന പേരിൽ ഒരു സംരക്ഷിത പ്രദേശം നിലനിൽക്കുന്നുണ്ട്. ബാബിയാ ഗോറ റിസർവ് സൃഷ്ടിക്കപ്പെട്ടതിനുശേഷം, 1933 ൽ ബാബിയ ഗോറയുടെ ഭാഗങ്ങൾക്കു നിയമപരമായി പരിരക്ഷണം ലഭിക്കുവാൻ തുടങ്ങി. 1954 ഒക്ടോബർ 30 ന് ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1976 മുതൽ "മാൻ ആൻറ് ബയോസ്ഫിയർ (MaB) പ്രോഗ്രാമിനു കീഴിൽ ഇതൊരു ജൈവ സംരക്ഷണ മേഖലയായി യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൈവ സംരക്ഷണ റിസർവ് മേഖല 2001 വിപുലീകരിച്ചിരുന്നു.