ബാബാ ദയാൽ സിങ് സിഖ് മതത്തിലെ നിരങ്കാരി വിഭാഗത്തിന്റെ ആത്മീയാചാര്യന്മാരിൽ ഒരാളായിരുന്നു.(1783-1855). സിഖ് മതത്തിലുള്ളവരെ നവോത്ഥാനത്തിന്റെ പാതയിലേയ്ക്ക് നയിച്ച് ആദിഗ്രന്ഥത്തിലേയ്ക്കു മടക്കിക്കൊണ്ടുവരുവാൻ അദ്ദേഹം ഉദ്യമിക്കുകയുണ്ടായി.