സിഖ് മതത്തിൽ ഉടലെടുത്ത ഒരു നവീകരണ പ്രസ്ഥാനമാണ് നിരങ്കാരി.[1] പാകിസ്താനിലെ റാവൽപിണ്ടിയിലാണ് ഇതിന്റെ ഉദയം.ബാബാ ദർബാർ സിങും. സാഹിബ് രത്താജി(1870-1909)യുമായിരുന്നു നിരങ്കാരിയുടെ ആദ്യകാലപ്രചാരകർ. ബാബാ ദയാൽ സിങും(1783-1855) അത്മീയ ഗുരുക്കന്മാരുടെ ഉദ്ഘോഷണങ്ങൾക്കു പ്രചാരം നൽകി.[2]

തത്ത്വശാസ്ത്രം

തിരുത്തുക

സിഖ് മതത്തിന്റെ പൊതുവായ മതചിന്തകൾ ഇവർ പിന്തുടരുന്നില്ല. ഹിന്ദു മതത്തിന്റെ സ്വാധീനങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നു ഇവർ വിശ്വസിയ്ക്കുന്നു.മരിച്ചുകഴിഞ്ഞാൽ മൃതദേഹം കത്തിയ്ക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ പാടില്ല മറിച്ച് നദിയിൽ ഒഴുക്കണമെന്നു നിഷ്കർഷിയ്ക്കുന്നു. മരണത്തിൽ സന്താപത്തിനു കാര്യമില്ല എന്നതും ഈ വിഭാഗത്തിന്റെ പ്രധാന വിശ്വാസമാണ്.

  1. "Nirankari". Encyclopedia Britannica. Retrieved 20 December 2014.
  2. W. H. McLeod (28 July 2005). Historical dictionary of Sikhism. Scarecrow Press. pp. 180–. ISBN 978-0-8108-5088-0. Retrieved 12 April 2012.
"https://ml.wikipedia.org/w/index.php?title=നിരങ്കാരി&oldid=2429062" എന്ന താളിൽനിന്ന് ശേഖരിച്ചത്