ബാത്, അൽ-ഖുതും, അൽ-അയ്ൻ പുരാവസ്തുപ്രദേശങ്ങൾ

BC- മൂന്നാം സഹസ്രാബ്ദത്തിലെ നെക്രോപോളിസുകളുടെ ഗണമാണ് ബാത്' അൽ-ഖുതും, അൽ-അയ്ൻ എന്നിവിടങ്ങളിലെ പുരാവസ്തുപ്രദേശങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. (ഇംഗ്ലീഷ്: Archaeological Sites of Bat, Al-Khutm and Al-Ayn ) 1988-ൽ യുനെസ്കോ ഇവയെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ബാത്, അൽ-ഖുതും, അൽ-അയ്ൻ എന്നിവിടങ്ങളിലെ പുരാവസ്തുപ്രദേശങ്ങൾ
المواقع الأثرية في بات والخطم والعين
അൽ-അയ്നിലെ ഒരു ശവകുടീരം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഒമാൻ Edit this on Wikidata
IncludesAl-Ayn, Al-Khutm, Bat Edit this on Wikidata
മാനദണ്ഡംiii, iv[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്434 434
നിർദ്ദേശാങ്കം23°16′12″N 56°44′42″E / 23.27000°N 56.74500°E / 23.27000; 56.74500
രേഖപ്പെടുത്തിയത്1988 (12th വിഭാഗം)
ബാത്, അൽ-ഖുതും, അൽ-അയ്ൻ പുരാവസ്തുപ്രദേശങ്ങൾ is located in Oman
ബാത്, അൽ-ഖുതും, അൽ-അയ്ൻ പുരാവസ്തുപ്രദേശങ്ങൾ
Location in Oman

ബി.സി 3000ത്തിനോടടുത്ത് സുമേറിയരുമായി ചെമ്പ്, ദാതുക്കൾ (ഡിയോറൈറ്റ്) എന്നിവയുടെ വ്യാപാരം ഇവിടെ നിലനിന്നിരുന്നതായി കരുതുന്നു.[2] ഗിൽഗമെഷ് ഇതിഹാസം തുടങ്ങിയ പല സുമേറിയൻ കൃതികളിലും ഇതിനെ ഡിൽമൺ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 100ഓളം ശവകുടീരങ്ങളാണ് ബാതിൽ ഉള്ളത്. വൃത്താകാരത്തിലുള്ള നിർമിതികളും ഇവിടെ കാണപ്പെടുന്നു. 1972-ൽ Karen Frifelt എന്നയാളുടെ നേതൃത്വത്തിൽ ഇവിടെ ഗവേഷണം നടത്തിയ ഡാനിഷ് സംഘം, തുടർച്ചയായി 4000വർഷത്തോളം ഇത് ഒരു ജനവാസമേഖലയാണ് എന്ന് കണ്ടെത്തിയിരുന്നു.

അൽ-ഖുതും

തിരുത്തുക

പ്രധാനമായും ഒരു കൽ കോട്ടയുടെ ശേഷിപ്പുകളാണ് അൽ-അക്തുമിൽ ഇന്നുള്ളത്. കല്ലുകൊണ്ടുതന്നെ നിർമിച്ച 20മീറ്റർ വ്യാസമുള്ള ഒരു ഗോപുരത്തിന്റെ ശേഷിപ്പുകളും ഇവിടെ കാണാം. ബാതിനിന്നും 2കി.മീ പടിഞ്ഞാറുമാറി ഈ നഗരം സ്ഥതിചെയ്യുന്നു.

ഒരു ചെറിയ നെക്രോപോളിസാണ് അൽ-അയ്ൻ. മറ്റു രണ്ടും അപേക്ഷിച്ച് ഇത് പൊതുവെ മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇന്ന് നിലനിൽക്കുന്നത്. ബാത് പുരാവസ്തുകേന്ദ്രത്തിൽനിന്നും 22 കി.മീ തെക്ക്-കിഴക്കായാണ് ഈ നെക്രോപോളിസ് സ്ഥിതിചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://whc.unesco.org/en/list/434. {{cite web}}: Missing or empty |title= (help)
  2. Evaluation Advisory Body of UNESCO