ബാത്തസ്റ്റ് ദ്വീപ് (നുനാവട്)

(ബാത്തസ്റ്റ് ദ്വീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാത്തസ്റ്റ് ദ്വീപ്, കാനഡയിലെ നുനാവുട്ടിൽ ക്യൂൻ എലിസബത്ത് ദ്വീപുകളിലുൾപ്പെട്ട ഒരു ദ്വീപാണ്. ഇത് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ അംഗമാണ്. ഈ ദ്വീപിന്റെ പ്രതല വിസ്തീർണം 16,042 ചതുരശ്ര കിലോമീറ്റർ (6,194 ചതുരശ്ര മൈൽ) ആണ്. 115 മുതൽ 117 മൈൽ വരെ (185 മുതൽ 188 കിലോമീറ്റർ വരെ) നീളവും 63 മൈൽ (101 കിലോമീറ്റർ) മുതൽ 72 മൈൽ (116 കിലോമീറ്റർ), 92.9 മൈൽ (149.5 കിലോമീറ്റർ) വരെ വ്യത്യസ്തങ്ങളായ വീതിയുമുള്ള ഈ ദ്വീപ് ഇത് ലോകത്തിലെ 54 ആമത്തെ വലിയ ദ്വീപും, കാനഡയിലെ ഏറ്റവും വലിയ 13-ആമത്തെ ദ്വീപുമാണ്. ഇത് ആൾത്താമസമില്ലാത്ത ദ്വീപാണ്.

Bathurst Island
NASA satellite photo montage of Bathurst Island at centre. Viscount Melville Sound, part of the Northwest Passage, adjoins it to the south.
Bathurst Island is located in Nunavut
Bathurst Island
Bathurst Island
Bathurst Island is located in Canada
Bathurst Island
Bathurst Island
Geography
LocationNorthern Canada
Coordinates75°46′N 099°47′W / 75.767°N 99.783°W / 75.767; -99.783 (Bathurst Island)
ArchipelagoQueen Elizabeth Islands
Arctic Archipelago
Area16,042 കി.m2 (6,194 ച മൈ)
Area rank54th
Length117 mi (188 km)
Width63–94 മൈ (101–151 കി.മീ)
Administration
Canada
TerritoryNunavut
Demographics
Population0

താഴ്ന്ന പ്രദേശമായ ദ്വീപിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമേ സമുദ്രനിരപ്പിൽ നിന്നും 330 മീറ്ററിൽ കൂടുതൽ (1,083 അടി) ഉയരത്തിലുള്ളൂ. 412 മീറ്റർ (1,352 അടി) ഉയരമുള്ള സ്റ്റോക്സ് മലനിരകളിലെ സ്റ്റോക്സ് പർവ്വതമാണ് ഈ ദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശം. ആർക്കിക് കോർഡില്ലേറ മലനിരകളുടെ ഭാഗമായി രൂപപ്പെട്ടിരിക്കുുന്ന ഇവിടുത്തെ മണ്ണിന്റെ മെച്ചമായ അവസ്ഥ ധാരാളം സസ്യവർഗ്ഗങ്ങൾ വളരുന്നതിനും മറ്റ് ആർട്ടിക്ക് ദ്വീപുകളേക്കാൾ കൂടുതൽ സമൃദ്ധമായി വന്യ ജീവികളുടെ വളർച്ചയ്ക്കു പിന്തുണ നൽകുന്നതാണ്. ദ്വീപിൽ അന്താരാഷ്ട്ര ബയോളജിക്കൽ പ്രോഗ്രാം സൈറ്റായ പോളാർ ബിയർ പാസും ക്വായുസൂയിട്ടക് ദേശീയോദ്യാനവും നിലനിൽക്കുന്നു.