ബാണാപുരം ക്ഷേത്രം
മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ വാണിയമ്പലത്ത് പ്രസിദ്ധമായ വാണിയമ്പലം പാറമേലാണ് ബാണാപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ ഉയരമുള്ള പാറമേൽ പടിഞ്ഞാട്ട് അഭിമുഖമായ ഭഗവതി ആണ് പ്രധാന പ്രതിഷ്ഠ. 100 അടിയോളം ഉയരമുള്ള വലിയ ഒരു പാറ മേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്.
ശ്രീ ത്രിപുര സുന്ദരീ ദേവീക്ഷേത്രം | |
---|---|
പ്രമാണം:Banapuram temple - Vaniyambalam para 08.jpg | |
നിർദ്ദേശാങ്കങ്ങൾ: | 11°55′08″N 76°15′27″E / 11.91889°N 76.25750°E |
പേരുകൾ | |
മറാത്തി: | बाणापुरम् क्षेत्रम् |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | മലപ്പുറം |
പ്രദേശം: | വാണിയമ്പലം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പാർവ്വതി , |
പ്രധാന ഉത്സവങ്ങൾ: | തൃക്കാർത്തിക |
ക്ഷേത്രങ്ങൾ: | 2 |
ചരിത്രം | |
തന്ത്രി: | അരീപ്പുറത്ത് മന |
ക്ഷേത്രഭരണസമിതി: | ലോക്കൽ കമ്മറ്റി |
വിവരണം.
തിരുത്തുകകരിക്കാട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഈ പാറമേൽ അടുത്തകാലത്താണ് ദേവീ ചൈതന്യം ദർശനമായത്. പിന്നീട് ഉത്തരോത്തരം ക്ഷേത്രം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു. അരീപ്പുറത്ത് മന കുടുംബാംഗങ്ങളാണ് തന്ത്രം അവകാശികൾ.
ചട്ടുകക്കുളം
തിരുത്തുകക്ഷേത്രത്തിനു തെക്ക് മാറി പാറയുടെ മുകളിൽ ഒരു വെള്ളക്കുണ്ടുണ്ട്. ദേവി ചട്ടുകം എറിഞ്ഞതാണെന്നു കരുതുന്നു. കരിമ്പാറയുടെ മുകളിൽ വറ്റാത്ത ഈ കുളം ഒരു അത്ഭുതമാണ്.
എത്തിച്ചേരാൻ
തിരുത്തുക- തീവണ്ടി നിലയം: വാണീയമ്പലം സ്റ്റേഷൻ (ഷൊർണൂർ നിലമ്പൂർ പാത) 500 മീറ്റർ
- ബസ്: വണ്ടൂർ കാളികാവ് പാതയിൽ വാണിയമ്പലത്ത് നിന്നും 500 മീറ്റർ .
ചിത്രശാല
തിരുത്തുക-
പാറയിൽ നിന്നുള്ള ദൃശ്യം
-
താഴെകൂടെ തീവണ്ടി പോകുന്നു
-
ശിവ ക്ഷേത്രം
-
ചട്ടുകക്കുളം
-
ക്ഷേത്രത്തിനുമുമ്പിലെ വാർത്താ ഫലകം
പുറത്തേക്കുള്ള കണ്ണീകൾ
തിരുത്തുകVaniyambalam para എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഉപഗ്രഹചിത്രം വിക്കിമാപ്പിയയിൽ നിന്നും Archived 2008-10-28 at the Wayback Machine.